- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറ് കോടിയുടെ സ്വത്തിന്റെ ഉടമയായ മധ്യവയസ്‌ക്കനെ സ്വത്ത് തട്ടിയെടുക്കാൻ കുത്തിക്കൊലപ്പെടുത്തിയതോ? പയ്യന്നൂർ സ്വദേശിനി ഭാര്യയാണെന്ന് വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപണം; ബാലകൃഷ്ണൻ നായരുടെ ദുരൂഹ മരണത്തിന്റെ ഉത്തരം തേടി ഭൂമാഫിയാ വിരുദ്ധ സമിതി
കണ്ണൂർ: നൂറുകോടിയിലേറെ വിലമതിക്കുന്ന സ്വത്തിന്റെ ഉടമയായ മധ്യവയസ്‌ക്കനെ അഞ്ച് വർഷം മുമ്പ് കൊടുങ്ങല്ലൂരിൽ വെച്ച് കൊലപ്പെടുത്തിയെന്ന് കാണിച്ച് ഭൂമാഫിയാ വിരുദ്ധ സമിതി പയ്യന്നൂർ പൊലീസിൽ പരാതി നൽകി. അവിവാഹിതനായ ബാലകൃഷ്ണൻ നായർ എന്ന മധ്യവയസ്‌ക്കനെ കൊടുങ്ങല്ലൂരിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം വ്യാജ രേഖ ചമച്ച് വിവാഹിതനായിരുന്നുവെന്നും പയ്യന്നൂർ കോറോത്തെ ജാനകി ഭാര്യയാണെന്നും കാട്ടി രേഖ ചമച്ചാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചത്. തളിപ്പറമ്പ് മുൻ തഹസിൽദാർ പയ്യന്നൂർ മുൻ വില്ലേജ് ഓഫീസർ എന്നിവരും കേസിൽ പ്രതിയാണ്. തളിപ്പറമ്പിലെ ആദ്യകാലത്തെ ജനപ്രിയ ഡോക്ടറായ കുഞ്ഞമ്പുവിന്റെ മകനാണ് ബാലകൃഷ്ണൻ നായർ. അഞ്ച് വർഷം മുമ്പ് കൊടുങ്ങല്ലൂരിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ വെച്ച് മരണമടയുകയായിരുന്നു. അഡ്വ. ഷൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ, സഹോദരി കോറോം നോർത്തിലെ ജാനകി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഭൂമാഫിയ വിരുദ്ധ പ്രസ്ഥാനത്തിന്റെ കൺവീനർ പത്മൻ കോഴൂരിന്റെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2011 സപ്തംബ
കണ്ണൂർ: നൂറുകോടിയിലേറെ വിലമതിക്കുന്ന സ്വത്തിന്റെ ഉടമയായ മധ്യവയസ്‌ക്കനെ അഞ്ച് വർഷം മുമ്പ് കൊടുങ്ങല്ലൂരിൽ വെച്ച് കൊലപ്പെടുത്തിയെന്ന് കാണിച്ച് ഭൂമാഫിയാ വിരുദ്ധ സമിതി പയ്യന്നൂർ പൊലീസിൽ പരാതി നൽകി. അവിവാഹിതനായ ബാലകൃഷ്ണൻ നായർ എന്ന മധ്യവയസ്‌ക്കനെ കൊടുങ്ങല്ലൂരിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം വ്യാജ രേഖ ചമച്ച് വിവാഹിതനായിരുന്നുവെന്നും പയ്യന്നൂർ കോറോത്തെ ജാനകി ഭാര്യയാണെന്നും കാട്ടി രേഖ ചമച്ചാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചത്.
തളിപ്പറമ്പ് മുൻ തഹസിൽദാർ പയ്യന്നൂർ മുൻ വില്ലേജ് ഓഫീസർ എന്നിവരും കേസിൽ പ്രതിയാണ്. തളിപ്പറമ്പിലെ ആദ്യകാലത്തെ ജനപ്രിയ ഡോക്ടറായ കുഞ്ഞമ്പുവിന്റെ മകനാണ് ബാലകൃഷ്ണൻ നായർ. അഞ്ച് വർഷം മുമ്പ് കൊടുങ്ങല്ലൂരിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ വെച്ച് മരണമടയുകയായിരുന്നു. അഡ്വ. ഷൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ, സഹോദരി കോറോം നോർത്തിലെ ജാനകി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ഭൂമാഫിയ വിരുദ്ധ പ്രസ്ഥാനത്തിന്റെ കൺവീനർ പത്മൻ കോഴൂരിന്റെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2011 സപ്തംബർ 12 നാണ് കൊടുങ്ങല്ലൂരിൽ വെച്ച് ബാലകൃഷ്ണൻ നായർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ബാലകൃഷ്ണൻ നായരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടി ബോധപൂർവ്വം ജാനകിയെ ഭാര്യയായി പ്രതിഷ്ടിക്കുകയായിരുന്നു.
വില്ലേജ് ഓഫീസറുടേയും തഹസിൽദാറുടേയും ഒത്താശയോടെ കൃത്രി്മം കാട്ടി സ്വത്തുക്കൾ തട്ടിയെടുക്കാനാണ് ശ്രമിച്ചത്. മരണശേഷം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അഡ്വ. ഷൈലജയും ഭർത്താവും വ്യാജരേഖ സമ്പാദിച്ചതായി പരാതിയിൽ പറയുന്നു. വിവാഹ സർട്ടിഫിക്കറ്റ് നേടിയ ശേഷം ബാലകൃഷ്ണൻ നായരുടെ കൈവശമുണ്ടായിരുന്ന പരിയാരം വില്ലേജിലുള്ള സ്വത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കു മരങ്ങൾ മുറിച്ചു കൊണ്ടു പോയിരുന്നു.
പൂക്കോത്ത് നടയിലെ കൂറ്റൻ ബംഗ്ലാവും ഒരു ഏക്കറിൽ പരം വരുന്ന സ്ഥലവും തൃച്ഛംബരം അമ്പലം റോഡിൽ .രണ്ടേക്കറിൽ അധികം ഭൂമി, ദേശീയ പാതയിൽ തൃച്ഛംബരത്തു തന്നെ രണ്ടേക്കർ ഭൂമി, ഭ്രാന്തൻ കുന്ന്, പട്ടുവം, പരിയാരം, തുടങ്ങിയ സ്ഥലങ്ങളിലും ഏക്കർ കണക്കിന് ഭൂമിയുണ്ട്. അഭിഭാഷകയും ഭർത്താവും മുൻ ഉദ്യോഗസ്ഥന്മാരും പ്രതിസ്ഥാനത്ത് ഉള്ളതു കൊണ്ടു തന്നെ നീതി തേടി ഏത് അറ്റം വരേയും പോകുമെന്ന് ഉറപ്പിച്ചിരിക്കയാണ് പത്മൻ കോഴൂർ.