കോട്ടയം: കറുകച്ചാലിൽ പാറക്കുളത്തിൽ ബൈക്കിനൊപ്പം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആലപ്പുഴ കൈനകരിയിൽ നിന്ന് കാണാതായ മുകേഷ് മോഹനന്റെ (31) മൃതദേഹമാണ് കോട്ടയം കറുകച്ചാൽ പൊലീസ് സ്റ്റേഷൻ ലിമിറ്റിലെ പാറക്കുളത്തിൽ നിന്ന് ഇന്നു കണ്ടെടുത്തത്. കൊലപാതകമാണോ അപകടമരണമാണോ എന്ന് വ്യക്തതയില്ലാത്തതിനാൽ കറുകച്ചാൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആലപ്പുഴ കൈനകരിയിൽ നിന്ന് കാണാതായ മുകേഷ് മോഹനന്റെ മൃതദേഹമാണ് കോട്ടയം കറുകച്ചാൽ പൊലീസ് പരിധിയിലെ പാറക്കുളത്തിൽ കാണപ്പെട്ടത്. ഇന്നലെ രാവിലെ മുതൽ ആലപ്പുഴ കൈനടി പൊലീസ് അന്വേഷിക്കുന്ന മുകേഷിന്റെ മൃതദേഹമാണ് കോട്ടയത്ത് കറുകച്ചാലിൽ കാണപ്പെട്ടത്. കൈനകരി സ്വദേശിയായ മുകേഷ് വീട്ടിൽ നിന്ന് ജോലിക്ക് എന്ന രീതിയിൽ വ്യാഴം രാവിലെ പോയതാണ്. വൈകീട്ടും മുകേഷ് തിരിച്ചെത്താതിനെ തുടർന്ന് വീട്ടുകാർ അന്വേഷണത്തിലായിരുന്നു.

തുടർന്ന് ഇന്നലെ രാവിലെയാണ് വീട്ടുകാർ ആലപ്പുഴ കൈനടി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ പരാതി ലഭിച്ചത് മുതൽ ഞങ്ങൾ മുകേഷ് മോഹനനായി അന്വേഷണത്തിലായിരുന്നു. ഇന്നു പക്ഷെ കോട്ടയം കറുകച്ചാൽ പൊലീസ് കണ്ടെടുത്ത മൃതദേഹം മുകേഷിന്റെ തന്നെ എന്ന് ഉറപ്പിക്കുകയായിരുന്നു-ആലപ്പുഴ കൈനടി പൊലീസ് മറുനാടനോട് പറഞ്ഞു. ഇന്നാണ് കോട്ടയം കറുകച്ചാലിൽ പാറക്കുളത്തിൽ മുകേഷിന്റെ മൃതദേഹം കാണപ്പെട്ടത്.

കറുകച്ചാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ആലപ്പുഴ കൈനടി പൊലീസ് അന്വേഷിക്കുന്ന മുകേഷിന്റെതാണ് എന്ന് വ്യക്തമാവുകയായിരുന്നു. കൊലപാതകമാണോ അപകടമരണമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്വേഷണം ആരംഭിച്ചതായും കറുകച്ചാൽ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ബൈക്കിനൊപ്പം കെട്ടി താഴ്‌ത്തിയ നിലയിൽ ആയിരുന്നില്ല മൃതദേഹം. അതുകൊണ്ട് തന്നെ അപകടമരണമാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണം തുടങ്ങിയിട്ടുണ്ട്- പൊലീസ് പറഞ്ഞു. അതേസമയം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.