- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയിലെ പെൺകുട്ടികൾ തുടർച്ചയായി ട്രെയിനിൽ രാത്രി യാത്ര ചെയ്തതു താമസിക്കാൻ ലോഡ്ജ് ലഭിക്കാത്തതിനാൽ; വീട്ടിലേയ്ക്കു മടങ്ങാൻ മടിയായതിനാൽ ആത്മഹത്യയ്ക്കു ശ്രമിച്ചു; നാടുവിട്ടു പോയതിന്റെ കാരണം അജ്ഞാതം: സമഗ്ര അന്വേഷണം നടത്തുമെന്ന് എഡിജിപി ബി സന്ധ്യ
കോന്നി: കോന്നിയിൽ നിന്ന് ഒളിച്ചോടിയ ആതിരയും രാജിയും ആര്യയും നിരന്തരമായി തീവണ്ടി യാ്ത്ര നടത്തിയത് രാത്രിയിലെ സുരക്ഷിതത്വം തേടിയെന്ന് പൊലീസ് ഉറപ്പിച്ചു. മൂന്ന് പെൺകുട്ടികൾക്ക് താമസിക്കാൻ ലോഡ്ജ് മുറികൾ കിട്ടുകയെന്നത് കടുത്ത വെല്ലുവിളിയാണ്. ഇത് മറികടക്കാൻ ആര്യയും രാജിയും ആതിരയും കണ്ടു പിടിച്ച മാർഗ്ഗമായിരുന്നു രാത്രിയിലെ തീവണ്ട
കോന്നി: കോന്നിയിൽ നിന്ന് ഒളിച്ചോടിയ ആതിരയും രാജിയും ആര്യയും നിരന്തരമായി തീവണ്ടി യാ്ത്ര നടത്തിയത് രാത്രിയിലെ സുരക്ഷിതത്വം തേടിയെന്ന് പൊലീസ് ഉറപ്പിച്ചു. മൂന്ന് പെൺകുട്ടികൾക്ക് താമസിക്കാൻ ലോഡ്ജ് മുറികൾ കിട്ടുകയെന്നത് കടുത്ത വെല്ലുവിളിയാണ്. ഇത് മറികടക്കാൻ ആര്യയും രാജിയും ആതിരയും കണ്ടു പിടിച്ച മാർഗ്ഗമായിരുന്നു രാത്രിയിലെ തീവണ്ടി യാത്ര. കുറഞ്ഞ ചെലവിൽ രാത്രി ചെലവഴിക്കാമെന്നതായിരുന്നു പ്രത്യേകത. ആർക്കും സംശയം തോന്നാതെ നാല് ദിവസം കഴിയാനുമായി. എന്നാൽ തങ്ങളുടെ ഒളിച്ചോട്ട വാർത്ത നാട്ടിൽ വിവാദമായെന്ന് അറിഞ്ഞത് ആത്മഹത്യയ്ക്ക് വഴിയൊരുക്കി. ഇനിയൊരിക്കലും നാട്ടിലേക്ക് മടങ്ങേണ്ടെന്ന് ഉറപ്പിച്ച് ഇവർ മരണത്തിലേക്ക് ട്രെയിനിൽ നിന്ന് തന്നെ എടുത്തു ചാടുകയായിരുന്നു.
മൂന്ന് പെൺകുട്ടികൾക്ക് താമസം സൗകര്യം കിട്ടുക ഏറെ ബുദ്ധിമുട്ടാണ്. ആരും റിസ്‌ക് എടുക്കാൻ തയ്യറാവുകയുമില്ല. കാഴ്ചയിൽ തന്നെ പതിനാറ് വയസ്സുള്ള ഈ പെൺകുട്ടികൾക്ക് ആരും താമസം ഒരുക്കാൻ തയ്യാറായിട്ടുണ്ടാകില്ല. റെയിൽവേ സ്റ്റേഷനിലും മറ്റും തങ്ങുന്നത് പിടിക്കപ്പെടാൻ സാധ്യത ഒരുക്കും. ഇത് മനസ്സിലാക്കിയാണ് കുറഞ്ഞ ചെലവിൽ രാത്രിയിൽ ട്രെയിനിൽ കഴിയാമെന്ന നിലപാടിലേക്ക ഇവർ എത്തിയത്. ഇതിന് വേണ്ടിയാണ് നാടുവിട്ട ശേഷം ഒന്നിലധികം ദിവസം തീവണ്ടിയിൽ ബാംഗ്ലൂരിലെത്തിയതെന്നാണ് സൂചന. രാത്രിയിൽ തങ്ങാനുള്ള ഇടത്താവളം മാത്രമായിരുന്നു തീവണ്ടിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ എന്തിനാണ് അവർ ഒളിച്ചോടിയതെന്ന കാര്യത്തിൽ ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. ആശുപത്രിയിൽ ചികിൽസയിലുള്ള ആര്യയ്ക്ക് മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ കഴിയൂ എന്ന നിലപാടിലേക്ക് പൊലീസ് എത്തിക്കഴിഞ്ഞു. ആര്യ ജീവനോടെയുള്ള സാഹചര്യത്തിൽ അത് മാത്രമാണ് നല്ല വഴിയെന്ന നിഗമനത്തിൽ പൊലീസ് എത്തിക്കഴിഞ്ഞു.
അതിനിടെ വിവാദ വെളിപ്പെടുത്തൽ നടത്തി ഐജി പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല എഡിജിപി സന്ധ്യയ്ക്ക് നൽകിയതായി സൂചനയുണ്ട്. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കാൻ എ.ഡി.ജി.പി സന്ധ്യയോട് ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി കോന്നിയിലെത്തുകയും ചെയ്തു.
വിദ്യാർത്ഥിനികൾ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയും അന്വേഷിക്കുമെന്നും അവർ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി ബി സന്ധ്യ കോന്നിയിൽ ചർച്ച നടത്തി. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടികളുടെ രക്ഷിതാക്കൾ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
സംഭവത്തിന്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. എഡിജിപി സന്ധ്യ അന്വേഷണം ഏറ്റെടുക്കുന്നതോടെ എല്ലാ സത്യവും പുറത്തുവരുമെന്നാണ് ആഭ്യന്തരമന്ത്രി നൽകുന്ന വിശദീകരണം. നിലവിൽ പൊലീസ് ആസ്ഥാനത്ത് എഡിജിപിയാണ് സന്ധ്യ. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണ ചുമതല സന്ധ്യയ്ക്കു കൈമാറുന്നത്.
അതിനിടെ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പെൺകുട്ടികളുടെ യാത്രകൾ സംബന്ധിച്ച ദുരൂഹത നിലനിൽക്കുമ്പോഴാണ് പോസ്റ്റ്മാർട്ടത്തിലെയും വൈദ്യ പരിശോധനയിലെയും പ്രാഥമിക നിഗമനങ്ങൾ പുറത്തുവരുന്നത്. . തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ ലൈംഗിക ചൂഷണമുണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. മരിച്ച പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാർ അന്വേഷണ സംഘത്തെ വാക്കാൽ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാടുവിട്ട് പോയതിലെ സാഹചര്യത്തിൽ ദുരൂഹത കൂടുന്നത്.
ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി കാണിച്ചതിനെത്തുടർന്ന് കുട്ടിയെ ന്യൂറോ സർജറി വിഭാഗം വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ ഉയർന്ന രക്ത സമ്മർദ്ദവും തലച്ചോറിനേറ്റ ക്ഷതവും ആശങ്കയുണ്ടാക്കുന്നുണ്ട്. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇന്നലെ കോന്നി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാൽ സംഘം മടങ്ങി. ഒറ്റപ്പാലത്തെത്തിയ അന്വേഷണ സംഘം ബംഗലൂരുവിലേക്ക് പോകുന്നുണ്ട്. എന്നാൽ അവിടെ എന്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്തിൽ പൊലീസിൽ അവ്യക്തതയുണ്ട്. അത്തം അന്വേഷണത്തിന് വേണ്ട ഒന്നും പൊലീസിന് കിട്ടിയിട്ടില്ല.
എന്നാൽ വീട്ടിലെ സാമ്പത്തിക ഞെരുക്കം മൂലമാണ് കോന്നിയിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്ന പൊലീസ് നിലപാടിനോട് വീട്ടുകാരും നാട്ടുകാരും യോജിക്കുന്നുമില്ല. പെൺകുട്ടികളുടെ തിരോധാനത്തിനും മരണത്തിനും പിന്നിൽ വൻ റാക്കറ്റുണ്ടെന്ന സംശയമാണ് നാട്ടുകാർക്കുള്ളത്. വാട്‌സ് ആപ്പും ഫേസ് ബുക്കും പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളിലെ സൗഹൃദത്തേയും നാട്ടുകാർ സംശയിക്കുന്നുണ്ട്. എന്നാൽ പൊലീസ് ഈ സാധ്യതകൾ തള്ളിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പൊലീസിന്റെ കണ്ടെത്തലുകൾ മുൻവിധിയോടെയാണെന്നും ഇവർ ആരോപിക്കുന്നു. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച മാർക്ക് നേടിയ കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ചതിക്കുഴികളിൽ വീണിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് തന്നെയാണ് നാട്ടുകാരുടെ വാദം.
ഫേസ് ബുക്കിലൂടെയും മൊബൈൽ ഫോണിലൂടെയും പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്ന നൂറിലേറെ പേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. വിറ്റെന്നു കരുതുന്ന ഇവരുടെ ടാബ്‌ലെറ്റ് കണ്ടെടുക്കുക, ബംഗളൂരുവിൽ ഇവരെത്താനുള്ള കാരണം,ബോട്ടാണിക്കൽ ഗാർഡനിലെ സി.സി ടി. വി ദൃശ്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയാണ് ബാംഗലുരുവിലേക്ക് പോകുന്ന അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ടാബ് വിറ്റ ശേഷം ഇത് മറ്റാരെങ്കിലും ഉപയോഗിച്ചാൽ ഐ.എം.ഇ. ഐ നമ്പർ വഴി തിരിച്ചുപിടിക്കാമെന്നതാണ് പൊലീസ് വിലയിരുത്തൽ. ടാബിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഡീറ്റെയിൽസ് തിരിച്ചു പിടിക്കാനാവുമെന്ന് വിദഗ്ദ്ധർ പറയുന്നു. ടാബ് കൈയിൽ കിട്ടിയാൽ സംഭവത്തിന്റെ നിജസ്ഥിതി അറിയാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
പെൺകുട്ടികളുടെ ഫേസ് ബുക്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് സെബർ സെൽ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുമായി ചാറ്റ് ചെയ്തവരും ഫോണിൽ സംസാരിച്ചവരും പൊലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടികളുടെ മുപ്പത്തിയഞ്ചിൽപരം ഫേസ് ബുക്ക് സുഹൃത്തുക്കളെയും അടുത്ത ബന്ധമുള്ളവരെയും പൊലീസ് ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. നൂറോളം പേരുമായി ഇവർ ഫേസ് ബുക്കിൽ ബന്ധപ്പെട്ടിരുന്നുവെന്ന് സംശയമുണ്ട്. ഇവർ ഒന്നിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അയൽ വാസിയുടെ രേഖകൾ കാട്ടി അവരറിയാതെ ഒന്നും ചികിത്സയിലിരിക്കുന്ന ആര്യയുടെ അമ്മയുടെയും സഹോദരന്റെയും പേരിൽ രണ്ടും സിമ്മുമാണ് ഇവർ എടുത്തിട്ടുള്ളത്.
കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി ആയതുകൊണ്ടാണ് ടാബ് ലെറ്റ് വാങ്ങി നൽകിയതെന്ന് ആര്യയുടെ അനിയനും കുട്ടികൾ വീട് വിട്ടുപോകുമെന്ന് കരുതിയില്ലെന്ന് അമ്മയും പറയുന്നു.