- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയതോടെ അന്തരീക്ഷം മാറി; ആശുപത്രി പരിസരത്ത് നിലയുറപ്പിച്ച അജ്ഞാതരുടെ പെരുമാറ്റം സംശയാസ്പദമായി; വിഷാംശം അധികൃതർ സ്ഥിരീകരിച്ചതോടെ ആശങ്കയുടെ നിമിഷങ്ങൾ; മഹാനടന്റെ മരണത്തിലെ ദുരൂഹത അഴിക്കാൻ ഇന്ന് പോസ്റ്റ് മോർട്ടം
കൊച്ചി : മരണത്തിലെ ദുരൂഹത നീക്കാൻ നടൻ കലാഭവൻ മണിയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. ഇന്നലെ രാത്രിതന്നെ തൃശൂരിലേക്കു കൊണ്ടുപോയ മൃതദേഹം ഇന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും. കലാഭവൻ മണിയോടുള്ള ആദരസൂചകമായി ഇന്ന് ചാലക്കുടി നഗരാതിർത്തിയിൽ ഹർത്താൽ ആചരിക്കും. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഗവ.ബ
കൊച്ചി : മരണത്തിലെ ദുരൂഹത നീക്കാൻ നടൻ കലാഭവൻ മണിയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. ഇന്നലെ രാത്രിതന്നെ തൃശൂരിലേക്കു കൊണ്ടുപോയ മൃതദേഹം ഇന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും. കലാഭവൻ മണിയോടുള്ള ആദരസൂചകമായി ഇന്ന് ചാലക്കുടി നഗരാതിർത്തിയിൽ ഹർത്താൽ ആചരിക്കും. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഗവ.ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. ഇടപ്പള്ളി അമൃതാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 7.15 നായിരുന്നു സിനിമാലോകത്തെ നടുക്കിയ മണിയുടെ അപ്രതീക്ഷിത വിയോഗം. മണിയുടെ മരണം സ്വഭാവികമല്ലെന്നറിയിച്ച് ഒരുഫോൺകോൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതിനെ തുടർന്നാണ് പൊലീസ് ഇടപെടൽ ഉണ്ടായത്.
കരൾവൃക്ക സംബന്ധമായ അസുഖത്തെത്തുടർന്നു ഏറെ നാളായി ചികിൽസയിലായിരുന്നു. ശനിയാഴ്ച വൈകിട്ടാണു മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ ത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച മണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്ന ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ചേരാനല്ലൂർ പൊലീസ് ആശുപത്രിയിലെത്തി തെളിവെടുത്തു. തുടർന്നാണ് പോസ്റ്റ് മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. മണിയുടെ ശരീരത്തിലെ വിഷാംശത്തിന് സാന്നധ്യത്തിന് കാരണം അമിത മദ്യപാനമാണെന്ന നിഗമനം ഉണ്ട്. ഇത് സ്ഥിരീകരിക്കാനാണ് പോസ്റ്റ് മോർട്ടം. കരൾ രോഗത്തിന് ചികിൽസയിലായിരുന്ന മണി, രോഗം വകവയ്ക്കാതെ കൂട്ടുകാരുമായി മദ്യപിക്കുമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഈ സാഹചര്യത്തിൽ മണി ഒരാഴ്ച പോയ സ്ഥലങ്ങളിലെല്ലാം എത്തി പൊലീസ് തെളിവെടുക്കും.
മണിയുടെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മരണം സ്ഥിരീകരിച്ച ശേഷം അമൃതാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റാൻ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മൃതദേഹം അയയ്ക്കുകയായിരുന്നു. കലാഭവൻ മണിയുടെ നില അതീവ ഗുരുതരമാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടിയിൽനിന്നുള്ള പൊലീസ് സംഘവും കൊച്ചിയിലെത്തിയിരുന്നു. തുടർന്ന് പൊലീസ് മണിയുടെ മരണമൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനുമുമ്പുതന്നെ മണി മരണത്തിനു കീഴടങ്ങി. കലാഭവൻ മണിയുടെ ശരീരത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതായും സൂചനയുണ്ട. ഇക്കാര്യത്തിൽ മണിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ചാലക്കുടി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.
ഹാസ്യനടനായി സിനിമയിലെത്തി സ്വഭാവ നടനായി വളർന്ന് വില്ലനായും നായകനായും വിളങ്ങിയ മണിയുടെ മരണം ഏറെ അപ്രതീക്ഷിതമായി. മലയാളത്തിനുപുറമേ, ഒട്ടേറെ തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിലും മണി അഭിനയിച്ചു വിജയിച്ചു. ഒരുഘട്ടത്തിൽ മലയാള സിനിമയുടെ അവിഭാജ്യഭാഗമായിരുന്നു മണി. ചാലക്കുടി ചേനത്തുനാട് കുനിശ്ശേരി രാമൻഅമ്മിണി ദമ്പതിമാരുടെ മകനായി 1975ലാണ് മണിയുടെ ജനനം. നിമ്മിയാണ് ഭാര്യ. മകൾ ശ്രീലക്ഷ്മി.മണിയുടെ സഹോദരൻ വേലായുധൻ ഏഴുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മണിയുടെ മരണത്തിന്റെ ദുഃഖത്തിലാണ് കുടുംബം. അതിന് ശേഷം കുടുംബത്തിൽ നിന്നും പൊലീസ് വിവരങ്ങൾ തിരക്കും. അതിന് ശേഷം മാത്രമേ മണിയുടെ മരണത്തിലെ ദുരൂഹത പൂർണ്ണമായും മാറൂവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. പിന്നീട് കലാഭവൻ മണിയിലൂടെ അതിപ്രശസ്തമായി. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടത്. അക്ഷരം എന്ന സിനിമയിൽ ഓട്ടോ ഡ്രൈവർ വേഷത്തിലായിരുന്നു സിനിമാ പ്രവേശം. നടനാകുംമുമ്പ് ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു. പിൽക്കാലത്ത് നായകനായി വളർന്ന മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തിലെ മഹാനടനെ വെളിപ്പെടുത്തി. അയ്യപ്പസ്തുതികളുൾപ്പെടെ ഒട്ടേറെ ഭക്തിഗാന കാസറ്റുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. നാടൻ പാട്ടുകളുടെ അവതരണത്തിലും ആലാപനത്തിലും കഴിവ് തെളിയിച്ചു. സിനിമാ തീരിക്കുകൾക്കിടയിൽ പാവപ്പെട്ടവരെ സഹായിക്കാനും മറന്നില്ല. സുഹൃത്തുക്കളും മണിയുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. അമിത മദ്യപാനത്തിലൂടെ പലവിവാദങ്ങളും ഉണ്ടായി.
വനപാലകരുമായുള്ള തർക്കവും അടിപിടിയുമെല്ലാം മണിയുടെ വിവാദ പുരുഷനാക്കിയിരുന്നു. അവസാനകാലത്ത് മലയാളത്തിൽ വല്ലപ്പോഴുമാണ് മണി അഭിനയിച്ചത്. എന്നാൽ തമിഴിലും തെലുങ്കിലും കൈനിറയെ സിനിമകൾ മണിക്കുണ്ടായിരുന്നു. അപ്പോഴും നാട്ടിലെത്തി സുഹൃത്തുക്കളുമായി ചെലവഴിക്കുക പതിവായിരുന്നു. ചാലക്കുടിയിലെ ഔട്ട് ഹൗസിലാണ് മണിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വളരെ പ്രാദേശീകമായ കൂട്ടുകാർക്കൊപ്പം ഇവിടെ മണി ചെലവഴിക്കുന്നത് പതിവായിരുന്നു. ഓട്ടോക്കാരടക്കമുള്ള സുഹൃത്തുക്കളുണ്ടായിരുന്നു. അങ്ങനെ ഉണ്ടായ അമിത മദ്യപാനമാണാണ് മരണകാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ ഔട്ട് ഹൗസ് പൊലീസ് വിശദമായി പരിശോധിച്ചു. മരണത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളിന്റെ ഉറവിടവും തേടുന്നുണ്ട്.
മണിയുടെ ചാലക്കുടി പാഡിയിലുള്ള ഔട്ട് ഹൗസിൽ റൂറൽ എസ്പി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. വിഷാംശം കണ്ടെത്തിയ കാര്യം ആശുപത്രി അധികൃതർ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. ഔട്ട് ഹൗസിലുണ്ടായിരുന്ന മദ്യക്കുപ്പികളും മദ്യത്തിന്റെ സാമ്പിളും പൊലീസ് ശേഖരിച്ചു. ഇത് വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിന്റെ ചുമതല ഡിവൈ.എസ്പി: കെ.എസ്. സുദർശനന് ആയിരിക്കും. മണിയുടെ മരണം അറിഞ്ഞ് അമൃതാ ആശുപത്രി പരിസരത്ത് മണിയുടെ കൂട്ടുകാർ തടിച്ചു കൂടിയിരുന്നു. ഇവരുടെ നിലപാടുകളും പൊലീസ് സംശയത്തോടെ കാണുന്നു. ചില മാദ്ധ്യമ പ്രവർത്തകരുമായി ഇവർ തട്ടിക്കയറി. ഇതോടെയാണ് സംശയം ശക്തമായത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചത്.
മണിയുടെ ഡ്രൈവറും മാനേജരും അടുത്തുള്ള ഡോക്ടറുമാണ് മണിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെയെല്ലാം പൊലീസ് ചോദ്യം ചെയ്യും. മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അസ്വാഭാവികമായത് ഔട്ട് ഹൗസിൽ സംഭവിച്ചെന്ന് തന്നെയാണ് പൊലീസ് നിഗമനം. സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയാണ് അദ്ദേഹത്തിന് വിഷബാധയേറ്റതെന്ന സൂചനകളുമുണ്ട്. നാട്ടിൻപുറത്തും മറ്റുമായി വിശാലമായ സൗഹൃദം മണിക്കുണ്ടായിരുന്നു. നാട്ടിൻപുറത്തുകാരനായ അദ്ദേഹത്തോടെ വളരെ അടുത്തു പെരുമാറുന്ന നിരവധി സുഹൃത്തുക്കളുമുണ്ട്. ഇവരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തെ തുടർന്ന് മദ്യപിച്ചപ്പോൾ കരൾരോഗത്തിന് ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില വഷളാകുകയായിരുന്നു എന്നും പൊലീസ് സംശയിക്കുന്നു.