- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം ദഹിപ്പിക്കണമെന്ന് സഹപ്രവർത്തകർ വാശി പിടിച്ചു; പോസ്റ്റ്മോർട്ടം നടത്തിയാൽ ചെലവ് കൂടുമെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചു; അടിമാലി എല്ലപ്പെട്ടിയിൽ ഒരുവർഷം മുമ്പ് മരിച്ച ഗണേശിന്റെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധന നടത്തിയതുകൊലപാതകമെന്ന ഭാര്യയുടെ സംശയം കാരണം
അടിമാലി: ഒരുവർഷംമുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ ഗണേശന്റെ മ്യതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. മൂന്നാർ സി.ഐ സാം ജോസിന്റെ നേതൃത്വത്തിൽ രാവിലെ പൊലീസ് ഫോറൻസിക്ക് സർജനാണ് പോസ്റ്റുമോർട്ടം നടത്തിയത്.മൂന്നാർ എല്ലപ്പെട്ടി എസ്റ്റേറ്റിൽ ദുരൂഹസാഹചര്യത്തിൽ ഒരുവർഷം മുമ്പ് മരിച്ചനിലയിൽ കണ്ടെത്തിയ ഗണേശന്റെ (38) ന്റെ മ്യതദേഹമാണ് കുഴിമാടത്തിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമാട്ടം നടത്തിയത്. മൂന്നാർ സി.ഐ സാംജോസിന്റ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധനകൾ നടത്തിയത്. ദേവികുളം ആർ.ഡി.ഒ കൂടിയായ തഹസിൽദാർ വി.ഒ.ഷാജി . ആഡിഷണൽ എസ് ഐ സജിവൻ ജുനിയർ എസ്.ഐ പ്രേം കുമാർ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് അവിടെ വെച്ചു തന്നെ പൊലീസ് ഫോറൻസിക് സർജൻ രഞ്ജു രവീന്ദ്രൻ, അസിസ്റ്റന്റ് ഫോറൻസിക് സർജൻ, അൻവർ തുടങ്ങിയവർ പോസ്റ്റുമാട്ടം നടത്തി. ഭർത്താവിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ മുതൽ ഹേമലത നിറകണ്ണുകളോടു കൂടിയാണ് നിന്നത്. കുഴിമാടത്തിൽ നിന്നും മൃതദേഹം പുറത്തെടുത്തപ്പോൾ ഇവർ ബോധരഹിതയാവുകയും ചെയ്തു. തന്റെ ഭർത്താവ
അടിമാലി: ഒരുവർഷംമുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ ഗണേശന്റെ മ്യതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. മൂന്നാർ സി.ഐ സാം ജോസിന്റെ നേതൃത്വത്തിൽ രാവിലെ പൊലീസ് ഫോറൻസിക്ക് സർജനാണ് പോസ്റ്റുമോർട്ടം നടത്തിയത്.
മൂന്നാർ എല്ലപ്പെട്ടി എസ്റ്റേറ്റിൽ ദുരൂഹസാഹചര്യത്തിൽ ഒരുവർഷം മുമ്പ് മരിച്ചനിലയിൽ കണ്ടെത്തിയ ഗണേശന്റെ (38) ന്റെ മ്യതദേഹമാണ് കുഴിമാടത്തിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമാട്ടം നടത്തിയത്.
മൂന്നാർ സി.ഐ സാംജോസിന്റ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധനകൾ നടത്തിയത്. ദേവികുളം ആർ.ഡി.ഒ കൂടിയായ തഹസിൽദാർ വി.ഒ.ഷാജി . ആഡിഷണൽ എസ് ഐ സജിവൻ ജുനിയർ എസ്.ഐ പ്രേം കുമാർ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് അവിടെ വെച്ചു തന്നെ പൊലീസ് ഫോറൻസിക് സർജൻ രഞ്ജു രവീന്ദ്രൻ, അസിസ്റ്റന്റ് ഫോറൻസിക് സർജൻ, അൻവർ തുടങ്ങിയവർ പോസ്റ്റുമാട്ടം നടത്തി.
ഭർത്താവിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ മുതൽ ഹേമലത നിറകണ്ണുകളോടു കൂടിയാണ് നിന്നത്. കുഴിമാടത്തിൽ നിന്നും മൃതദേഹം പുറത്തെടുത്തപ്പോൾ ഇവർ ബോധരഹിതയാവുകയും ചെയ്തു. തന്റെ ഭർത്താവിനെ ആരോ കൊന്നതാണെനനാണ് ഇവരുടെ സംശയം.2016 ഡിസംബർ 6 നാണ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപത്തെ പുൽമേട്ടിൽ ഗണേശനെ മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഒൻപതിന് ഫാക്ടറിലേക്ക് ജോലിക്കുപോയ ഗണേശനെ പുലർച്ചെ പുൽമേട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മരണവാർത്ത ഭാര്യ ഹേമലത അറിയുന്നത് പുലർച്ചെ മൂന്നിനാണ്. വീട്ടിൽ നിന്നും എത്തിയ ഹേമലത കടുത്ത തണുപ്പിലും ഭർത്താവിന്റെ ദേഹത്ത് ചൂടുള്ളതായി ബോധ്യപ്പെട്ടതോടെ എസ്റ്റേറ്റിലെ കമ്പനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു. മ്യതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും എസ്റ്റേറ്റിലെ ചിലർ ചെലവ് കൂടുമെന്ന് പറഞ്ഞ് ഹേമലതയെ പിൻതിരിപ്പിച്ചു.
മ്യതദേഹം കുഴിച്ചിടുന്നതിന് പകരം ദഹിപ്പിക്കുവാൻ അദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്ന ചിലർ വാശിപിടിച്ചെങ്കിലും ഭാര്യ സമ്മതിക്കാതെ വന്നതോടെ എസ്റ്റേറ്റ് സമീപത്തെ ചുടുകാട്ടിൽ കുഴിച്ചിട്ടു. എന്നാൽ രാത്രിയിൽ ജോലിക്കുപോയ ഗണേശൻ രാത്രി പതിനൊന്നിന് വീട്ടിലേക്ക് മടങ്ങിയതായി ജീവനക്കാർ പറഞ്ഞതും, മ്യതദേഹം ദഹിപ്പിക്കാൻ സഹപ്രവർത്തകർ നിർബന്ധം പ്രകടപ്പിച്ചതുമാണ് ഭാര്യയെ സംശയത്തിലാക്കിയത്. ഭർത്താവ് മരിച്ച് മുന്നുമാസം പിന്നിട്ടതോടെ മരത്തിലെ ദുരൂഹത കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ- സംസ്ഥാന പൊലീസിനും, മന്ത്രിമാർക്കും പരാതികൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് മ്യതദേഹം പുറത്തെടുത്ത് അന്വേഷണം നടത്താൻ പൊലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്.