- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈസൂർ കോടതി വളപ്പിലെ സ്‌ഫോടനത്തിന് കേരള ബന്ധം; ബോംബ് പൊതിഞ്ഞിരുന്നത് മലയാളം പേപ്പർ ഉപയോഗിച്ച്; കൊല്ലത്തെയും ചിറ്റൂരിലെയും മൈസൂരിലെയും കോടതി വളപ്പ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തത് ഒരേ കൂട്ടർ
കൊല്ലം: കൊല്ലത്ത് കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിനും തിങ്കളാഴ്‌ച്ച മൈസൂർ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലും ഒരു ശക്തികളെന്ന് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ. കൊല്ലം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനത്തിനു സമാനമായ രീതിയിലാണ് മൈസൂർ കോടതി വളപ്പിലെ മൂത്രപ്പുരകൾക്കു സമീപം ബോംബു പൊട്ടിയത്. ഇരു സ്‌ഫോടനങ്ങളിലും ഉപയോഗിച്ചത് സമാനമായ വീര്യം കുറഞ്ഞ ബോംബുകളാണെന്ന് വ്യക്തമായി. സ്‌ഫോടക വസ്തുക്കൾ പൊതിഞ്ഞിരുന്നത് മലയാളം പേപ്പറുകൾ ഉപയോഗിച്ചാണെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് സ്‌ഫോടനത്തിന് പിന്നിൽ മലയാളി കരങ്ങൾ തന്നെയാണെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയതും. മൈസൂരിലെ സ്‌ഫോടന സ്ഥലം സന്ദർശിച്ച എൻഐഎ സംഘം കണ്ടെത്തിയത് ബോംബുകൾ പൊതിഞ്ഞിരുന്നത് മലയാളത്തിലും ഇഗ്ലീഷിലുമുള്ള പേപ്പറുകളാൽ പൊതിഞ്ഞാണ് എന്നായിരുന്നു. സ്‌ഫോടനത്തിന് കൊല്ലത്തും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുമുണ്ടായ സ്‌ഫോടനങ്ങളുമായും സാമ്യമുണ്ടായിരുന്നു. മൈസൂർ ജില്ലാ കോടതി വളപ്പിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് നിന്നുള്ള പ
കൊല്ലം: കൊല്ലത്ത് കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിനും തിങ്കളാഴ്‌ച്ച മൈസൂർ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലും ഒരു ശക്തികളെന്ന് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ. കൊല്ലം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനത്തിനു സമാനമായ രീതിയിലാണ് മൈസൂർ കോടതി വളപ്പിലെ മൂത്രപ്പുരകൾക്കു സമീപം ബോംബു പൊട്ടിയത്. ഇരു സ്‌ഫോടനങ്ങളിലും ഉപയോഗിച്ചത് സമാനമായ വീര്യം കുറഞ്ഞ ബോംബുകളാണെന്ന് വ്യക്തമായി. സ്‌ഫോടക വസ്തുക്കൾ പൊതിഞ്ഞിരുന്നത് മലയാളം പേപ്പറുകൾ ഉപയോഗിച്ചാണെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് സ്‌ഫോടനത്തിന് പിന്നിൽ മലയാളി കരങ്ങൾ തന്നെയാണെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയതും.
മൈസൂരിലെ സ്‌ഫോടന സ്ഥലം സന്ദർശിച്ച എൻഐഎ സംഘം കണ്ടെത്തിയത് ബോംബുകൾ പൊതിഞ്ഞിരുന്നത് മലയാളത്തിലും ഇഗ്ലീഷിലുമുള്ള പേപ്പറുകളാൽ പൊതിഞ്ഞാണ് എന്നായിരുന്നു. സ്‌ഫോടനത്തിന് കൊല്ലത്തും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുമുണ്ടായ സ്‌ഫോടനങ്ങളുമായും സാമ്യമുണ്ടായിരുന്നു. മൈസൂർ ജില്ലാ കോടതി വളപ്പിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മൈസൂരിലെത്തിയിരുന്നു.
സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി റെക്‌സ്‌റോബി അർവിൻ, കൊല്ലം ഈസ്റ്റ് എസ്‌ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം മൈസൂരിലെത്തിയത്. നിരോധിത മതതീവ്രവാദ സംഘടനയയായ അൽഉമ്മയാണ് സ്‌ഫോടനത്തിന് പിന്നിലെന്നാമ് സംശയങ്ങൾ.. മൂന്നു സംഭവങ്ങളിലും ആളപായമുണ്ടാകാത്തതിനാൽ ജനങ്ങളിൽ ഭീതി പരത്തുക മാത്രമാണ് സ്‌ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്നാണ് നിഗമനം. കൊല്ലം കളക്ടറേറ്റ് വളപ്പിൽ നിറുത്തിയിട്ടിരുന്ന ജീപ്പിലാണ് ബോംബ് പൊട്ടിയത്. ഒരാൾക്കു നിസാര പരിക്കേറ്റു. കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന ഒമ്പതു വോൾട്ടിന്റെ ഡ്രൈ സെല്ലുകളാണ് ബോംബിൽ ഉപയോഗിച്ചത്. അതിൽ ഒരു ബാറ്ററിക്ക് കേരളത്തിൽ ഡീലർമാരില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സമാനമായ രീതിയിൽ നിർമ്മിച്ച ബോംബാണ് മൈസൂർ സ്‌ഫോടനത്തിലും ഉപയോഗിച്ചത്. മൈസൂരിൽനിന്നുള്ള അന്വേഷണ സംഘം തുടരന്വേഷണത്തിനായി കൊല്ലത്തെത്തും.
ഗൺ പൗഡറും ടൈമറും ഉപയോഗിച്ചാണ് രണ്ടിടത്തും സ്‌ഫോടനം നടത്തിയിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കർണാടക പൊലീസ് സംഘം ഇന്ന് കൊല്ലത്ത് എത്തിയേക്കും. ജൂൺ 15നുണ്ടായ കളക്‌ട്രേറ്റ് സ്‌ഫോടനത്തിൽ കോടതിയിലെത്തിയ ഒരാൾക്ക് പരിക്ക് പറ്റിയതൊഴിച്ചാൽ വലിയ ദുരന്തങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കാനായി രംഗത്ത് വരാൻ ഭീകരസംഘടന തയ്യാറാകാത്തതെന്നാണ് രഹസ്യാന്വേഷണസംഘത്തിന്റെ നിഗമനം.
സ്റ്റീൽപാത്രത്തിൽ സജ്ജമാക്കിയ ടൈമർബോംബ് സിജെഎം കോടതിക്ക് സമീപം ഉപയോഗശൂന്യമായി ഇട്ടിരുന്ന തൊഴിൽവകുപ്പിന്റെ ജീപ്പിലാണ് ഒളിപ്പിച്ചിരുന്നത്. സമീപത്ത് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കോടതി ജീവനക്കാരുടെയും വക്കീലന്മാരുടെയും മറ്റും കാറുകളും പാർക്ക് ചെയ്തിരുന്നു. സ്‌ഫോടനമുണ്ടായ ജീപ്പിൽ ഇന്ധനമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ആൾനാശവും ദുരന്തവും ഉറപ്പായിരുന്നു.