- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈസൂരിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ എൻകൗണ്ടറിൽ വകവരുത്തുമെന്ന് പ്രചാരണം; അരുതേ..അത് ചെയ്യരുതെ എന്ന് പൊലീസിനോട് കരഞ്ഞ് അപേക്ഷിച്ച് പ്രതികളുടെ മാതാപിതാക്കൾ
മൈസൂരു:മൈസൂർ ചാമുണ്ഡി കുന്നിൻ ചുവട്ടിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഏറ്റുമുട്ടലിലൂടെ (എൻകൗണ്ടർ) കൊല്ലരുതെന്ന് പൊലീസിനോട് അഭ്യർത്ഥിച്ച് രംഗത്ത് വന്നു .
കുറ്റകൃത്യം നടന്ന ദിവസം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും അവർ ഉപയോഗിച്ച ആയുധങ്ങളും ശേഖരിക്കുന്നതിനായി പൊലീസ് തമിഴ്നാട്ടിലെ പ്രതികളുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഇതിനിടയിലാണ് കൈകൾ കൂപ്പി, കവിളിലൂടെ കണ്ണുനീർ ഒഴുക്കി മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ പൊലീസിനോട് അഭ്യർത്ഥിച്ചത്
കൂട്ടമാനഭംഗത്തിനിരയായ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊല്ലാൻ കർണാടക പൊലീസ് തീരുമാനിച്ചെന്ന പ്രതികളുടെ നാട്ടിലും സത്യമംഗല, ഈറോഡ്, തലവടി തുടങ്ങിയ അയൽ പ്രദേശങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. ഏറ്റുമുട്ടലിലൂടെ പ്രതികളെ ഇല്ലാതാക്കാൻ ചില കർണാടക രാഷ്ട്രീയക്കാർ നടത്തിയ നിർദ്ദേശങ്ങൾ തമിഴ്നാട്ടിലെ പ്രാദേശിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരിച്ചിരുന്നു .
ഏത് നിമിഷം വേണമെങ്കിലും കർണാടക പൊലീസ് ഈ വഴി തിരഞ്ഞെടുക്കാനുള്ള സാധ്യത ഉണ്ടെന്ന് കർണാടകയിലെയും തമിഴ് നാട്ടിലെയും മാധ്യമങ്ങൾ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. ഇതാണ് രക്ഷിതാക്കളുടെ മനസ്സിൽ ഒരു ഭീതി ജനിപ്പിക്കുന്നത്. എന്നാൽ പൊലീസ് ഇത്തരത്തിലുള്ള വഴി സീകരിക്കുമെന്ന് ചില ഉദ്യോഗസ്ഥർ വഴി തന്നയാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ എന്തും സംഭവിക്കാം എന്ന രീതിയിലാണ് കാര്യങ്ങൾ.