കൊച്ചി: നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധനേടിയ എൻ.ഡി പ്രസാദ് മരിച്ച നിലയിൽ. കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്.

മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ള ആളാണ് പ്രസാദ്. മയക്കുമരുന്നു കേസിൽ അറസ്റ്റിലായിട്ടുണ്ട്. അടുത്തിടെ 2.5 ഗ്രാം ഹാഷിഷ് ഓയിലുമായി പ്രസാദിനെ എക്‌സൈസ് പിടികൂടിയിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ 15 ലധികം കേസുകൾ പ്രസാദിനെതിരെ ഉണ്ട്.

മുൻപ് നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ള ആളാണ് പ്രസാദ്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ലഹരിമാഫിയായുടെ പ്രവർത്തനം സജീവമാണന്ന് മുൻപേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലഹരിപാർട്ടികളിൽ സിനിമാ പ്രവർത്തകരുടെ സാന്നിധ്യവും ചർച്ചയായിരുന്നു. മുൻപ് കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് ഒരു സിനിമാ പ്രവർത്തകൻ നഗ്നനായി ഇറങ്ങിയോടിയത് ഏറെ വിവാദമായിരുന്നു. മറ്റൊരു പ്രമുഖ നടന്റെ പേരിലും ആരോപണം ഉയർന്നിരുന്നു.

എറണാകുളത്തെ ഒരു ഡിജെ പാർട്ടിയിൽ നിന്നും കഴിഞ്ഞ ദിവസവും മയക്കുമരുന്ന് പിടിച്ചിരുന്നു. ഇപ്പോൾ പിടിയിലായ പ്രസാദ് നിരവധി സിനിമാ ലോക്കേഷനുകളിൽ എത്തിയിരുന്നു.