ഷിക്കാഗോ: സെപ്റ്റംബർ ആറിനു ഷിക്കാഗോയിൽ നടക്കുന്ന പത്താമത് എൻ.കെ. ലൂക്കോസ് മെമോറിയൽ ദേശീയ വോളിബോൾ ടൂർണമെന്റ് ഫണ്ട് റൈസിംഗിനു വൻ ജനപിന്തുണ ലഭിക്കുന്നു. നോർത്ത് അമേരിക്കയിലെമ്പാമുള്ള കായിക-കലാ പ്രേമികളിൽ നിന്നും ടൂർണമെന്റ് ഗംഭീരമാക്കുന്നതിനു സാമ്പത്തികമായും ശാരീരികമായും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നു എൻ.കെ. ലൂക്കോസ് നടുപ്പറമ്പിൽ സ്പോർട്സ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

ഷിക്കാഗോ നിവാസികൾ ജോൺ അങ്കിൾ എന്നു സ്‌നേഹത്തോടെ വിളിക്കുന്ന ജോൺ പുതുശേരിയാണ് ടൂർണമെന്റ് മെഗാ സ്‌പോൺസർ. എല്ലാ കായിക മാമാങ്കങ്ങളേയും അതിരറ്റ് സ്‌നേഹിക്കുകയും അതിൽ വോളിബോളിന്റെ തികഞ്ഞ ആരാധനകനും, തികഞ്ഞ കായികതാരവുമാണ് ജോൺ അങ്കിൾ. കോരള വോളിബോളിന്റെ തട്ടകമായ കരിങ്കുന്നത്ത് ജനിച്ച് എൻ.കെ. ലൂക്കോസിന്റെ നാട്ടുകാരനും, തികഞ്ഞ വോളിബോൾ കളിക്കാരനുമായ സജി മുല്ലപ്പള്ളിയാണ് ഗ്രാന്റ് സ്‌പോൺസർ.

ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് പയസ് ആലപ്പാട്ട്, നാഷണൽ മെമ്പർ സിബി കദളിമറ്റം എന്നിവർ സ്‌പോൺസർമാരിൽ നിന്നും ചെക്ക് കൈപ്പറ്റി. ടൂർണമെന്റിന്റെ മുഖ്യസംഘാടകരായ പീറ്റർ കുളങ്ങര, സിറിയക് കൂവക്കാട്ടിൽ എന്നിവരും ജോസ് മണക്കാട്ട്, മാത്യു തട്ടാമറ്റം എന്നിവരും സന്നിഹിതരായിരുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.