- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് മൗലവി അന്തരിച്ചു; വിട പറഞ്ഞത് അറിയപ്പെട്ട മുഫ്തിയും ഗ്രന്ഥകാരനും വണ്ടൂർ ജാമിഅ: വഹബിയ്യയുടെ ചാൻസിലറുമായിരുന്നു വ്യക്തിത്വം
മലപ്പുറം: അറിയപ്പെട്ട മുഫ്തിയും ഗ്രന്ഥകാരനുമായ നുസ്റത്തുൽ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂർ ജാമിഅ: വഹബിയ്യയുടെ ചാൻസിലറുമാണ്. 1931 ൽ സെപ്റ്റംബർ 21 ന് നടുവത്ത് കളത്തിൽ സൈതാലിയുടെയും ആയിശുമ്മയുടെയും മകനായി ജനനം. മഞ്ചേരി മുഫീദുൽ ഉലൂം ദർസിൽ മർഹൂം ഓവുങ്ങൽ അബ്ദു റഹിമാൻ മുസ്ലിയാരിൽ നിന്നും ദർസ് പഠനം ആരംഭിച്ച അദ്ദേഹം വണ്ടൂർ ജുമുഅത്ത് 'പള്ളിയിൽ മർഹൂം താജുൽ ഉലമാ കെ.കെ സ്വദഖതുല്ല മൗലവിയിൽ നിന്നാണ് ദർസു പഠനം പൂർത്തിയാക്കിയത്.
തുടർന്ന് വെല്ലൂർ ബാഖിയാത്തിൽ നിന്ന് 1960 ൽ ഒന്നാം ഗ്രേഡ് ആയി വിജയിച്ചു. ശൈഖ് ആദം ഹസ്റത്ത്, ഉത്തമ പാളയം അബൂബക്കർ ഹസ്റത്ത്, ശൈഖ് ഹസൻ ഹസ്റത്ത് എന്നിവരാണ് ബാഖിയാത്തിലെ ഗുരുവര്യന്മാർ.1960 മുതൽ 1964 വരെ കണ്ണൂരിലെ ചപ്പാരപ്പടവിൽ മുദരിസായിരുന്ന അദ്ദേഹം 1964 മുതൽ 6 ദശാബ്ദങ്ങളായി പരപ്പനങ്ങാടി വലിയ ജുമുഅത്തു പള്ളിയിൽ സ്വധേര് മുദരിസാണ്. അവിഭക്ത സമസ്തയിൽ 1962 മുതൽ കേന്ദ്ര മുശാവറ അംഗമായിരുന്ന പരേതൻ 1967 മുതൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുശാവറ മെമ്പറും ഫത് വാ സമിതി അധ്യക്ഷനുമാണ്.
2000 ത്തിൽ ശംസുൽ ഉലമാ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ നിര്യാണം മുതൽ സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റാണ്.കർമ്മശാസ്ത്ര പാഠങ്ങൾ, ഹജ്ജ് - ഉംറ, വൈവാഹിക നിയമങ്ങൾ,ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ,സമ്പൂർണ്ണ കർമ്മശാസ്ത്രം എന്നിവ രചനകളാണ് .പാലേം പടിയൻ കാപ്പാട്ട് മൈമൂന ഹജ്ജുമ്മ (ഇരുമ്പുഴി) യാണ് ഭാര്യ.അബ്ദുന്നാസിർ വഹബി ,ഹുസൈൻ വഹബി, കുഞ്ഞുമൊയ്തീൻ വഹബി, റുഖയ്യ, ഖദീജ എന്നിവർ മക്കളും പരേതനായ പുല്ലൂർ അബ്ദുറഹീംബാഖവി, മുഹമ്മദ് ബാഖവി (തിരുവനന്തപുരം) എന്നിവർ ജാമാതാക്കളുമാണ്.
ശിഷ്യന്മാർ പരപ്പനങ്ങാടി ഖാസിമർഹൂം കുഞ്ഞി തങ്ങൾ, പാറപ്പള്ളി അബ്ദുറഹ്മാൻ മൗലവി, ഇ.കെ അബ്ദു ലതീഫ് മൗലവി, തെയ്യോട്ട് ചിറ കമ്മു സൂഫി മെമോറിയൽ പ്രിൻസിപ്പൾ സി എച്ച് അബ്ദുറഹിമാൻ മൗലവി, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുശാവറ മെമ്പർമാരായ ഇ.എം.അബൂബക്കർ മൗലവി, കെ.എം അബ്ദുറഹീം മൗലവി, പരപ്പനങ്ങാടി ഖാസി സെയ്ത് മുഹമ്മദ് കോയ തങ്ങൾ,മുണ്ടം പറമ്പ് മുഹമ്മദ് മൗലവി,രാവിലെ 10 മണിക്ക് കടൂപുറം ജുമാ മസ്ജിദിൽ മറമാടും. കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്റസകളിലെ ഓൺലൈൻ ക്ലാസുകൾ നാളെ വധിയായിരിക്കും
മുഖ്യമന്ത്രി അനുശോചിച്ചു
കേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.അര നൂറ്റാണ്ടിലേറെ പരപ്പനങ്ങാടി അങ്ങാടി ജുമാ മസ്ജിദിലെ മുദരിസായി സേവനമനുഷ്ഠിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.