- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുടെ സ്വന്തം 'ഗോഡ്ഫാദർ' ഗാനരചനയുടേയും 'ഗ്രേറ്റ്ഫാദർ' ; നാടകാചാര്യൻ എൻ.എൻ പിള്ള ഗാനങ്ങൾ എഴുതിയിരുന്നത് നാടകങ്ങൾക്കും സിനിമയ്ക്കും വേണ്ടി; ഗ്രാമഫോൺ റെക്കോർഡായി പുറത്തിറങ്ങിയത് രണ്ടെണ്ണം മാത്രം; സർഗ സൃഷ്ടിയുടെ കുലപതിയായ കലാകാരന്റെ ജന്മശതാബ്ദിയിൽ പ്രണാമമർപ്പിച്ച് ലോകം
വെള്ളിത്തിരയിൽ തിളങ്ങി നിന്ന അഞ്ഞൂറാൻ എന്ന ഗോഡ്ഫാദറിനെ മാത്രം അറിയുന്നവർ ഒന്നു കൂടി അറിയണം. നാടകാചാര്യൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ പദവികൾക്ക് പുറമേ മറ്റാരും അറിയാത്ത ഒരു കാര്യം കൂടി അദ്ദേഹത്തിന്റെ പേരിലുണ്ട്. നാടക രചനയോടൊപ്പം ഗാനരചനയിലും തന്റെ സർഗ ശേഷി തെളിയിച്ച വ്യക്തിയാണ് എൻ.എൻ പിള്ള. എന്നാൽ ഇക്കാര്യം അദ്ദേഹത്തിന്റെ ആത്മകഥയായ 'ഞാൻ' എന്ന പുസ്തകത്തിൽ പോലും വിവരിക്കുന്നില്ല. നാടകങ്ങൾക്കുവേണ്ടിയും അതിലൂടെ സിനിമയ്ക്കുവേണ്ടിയും പാട്ടുകൾ എഴുതിയിട്ടുള്ള ഒരു ഗംഭീര ഗാനരചയിതാവായിരുന്നു എന്ന സത്യം എൻഎന്നിന്റെ ആരാധകരിൽ അത്ഭുതം ഉളവാക്കിയിരിക്കുകയാണ്. എൻ.എൻ പിള്ളയുടെ നാടകങ്ങൾ പൊതുവേ സംഗീത നാടകങ്ങൾ ആയിരുന്നില്ലെങ്കിലും,നാടകങ്ങളിൽ അനിവാര്യമായി വന്നിരുന്ന പാട്ടുകളിൽ എല്ലാം തന്നെ അദ്ദേഹമായിരുന്നു എഴുതിയത്. അതിൽ രണ്ടുപാട്ടുകൾ മാത്രമാണ് ഗ്രാമഫോൺ റെക്കോർഡായി പുറത്തിറങ്ങിയിട്ടുള്ളത്. 1962 ൽ 'ആത്മബലി' എന്ന നാടകത്തിനുവേണ്ടി എൻ.എൻ. പിള്ള എഴുതി ജയവിജയന്മാർ ഈണം പകർന്ന 'കാട്ടരുവിയും കടലും' എന്ന അതിമനോഹരമായ ഗാന
വെള്ളിത്തിരയിൽ തിളങ്ങി നിന്ന അഞ്ഞൂറാൻ എന്ന ഗോഡ്ഫാദറിനെ മാത്രം അറിയുന്നവർ ഒന്നു കൂടി അറിയണം. നാടകാചാര്യൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ പദവികൾക്ക് പുറമേ മറ്റാരും അറിയാത്ത ഒരു കാര്യം കൂടി അദ്ദേഹത്തിന്റെ പേരിലുണ്ട്. നാടക രചനയോടൊപ്പം ഗാനരചനയിലും തന്റെ സർഗ ശേഷി തെളിയിച്ച വ്യക്തിയാണ് എൻ.എൻ പിള്ള. എന്നാൽ ഇക്കാര്യം അദ്ദേഹത്തിന്റെ ആത്മകഥയായ 'ഞാൻ' എന്ന പുസ്തകത്തിൽ പോലും വിവരിക്കുന്നില്ല.
നാടകങ്ങൾക്കുവേണ്ടിയും അതിലൂടെ സിനിമയ്ക്കുവേണ്ടിയും പാട്ടുകൾ എഴുതിയിട്ടുള്ള ഒരു ഗംഭീര ഗാനരചയിതാവായിരുന്നു എന്ന സത്യം എൻഎന്നിന്റെ ആരാധകരിൽ അത്ഭുതം ഉളവാക്കിയിരിക്കുകയാണ്. എൻ.എൻ പിള്ളയുടെ നാടകങ്ങൾ പൊതുവേ സംഗീത നാടകങ്ങൾ ആയിരുന്നില്ലെങ്കിലും,നാടകങ്ങളിൽ അനിവാര്യമായി വന്നിരുന്ന പാട്ടുകളിൽ എല്ലാം തന്നെ അദ്ദേഹമായിരുന്നു എഴുതിയത്.
അതിൽ രണ്ടുപാട്ടുകൾ മാത്രമാണ് ഗ്രാമഫോൺ റെക്കോർഡായി പുറത്തിറങ്ങിയിട്ടുള്ളത്. 1962 ൽ 'ആത്മബലി' എന്ന നാടകത്തിനുവേണ്ടി എൻ.എൻ. പിള്ള എഴുതി ജയവിജയന്മാർ ഈണം പകർന്ന 'കാട്ടരുവിയും കടലും' എന്ന അതിമനോഹരമായ ഗാനം അക്കാലത്ത് നാടകത്തിൽ പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നത് പ്രമുഖ നടൻ ജോസ് പ്രകാശായിരുന്നു.
1967 ൽ എൻ.എൻ പിള്ള- ജയവിജയൻ ടീമിന്റെ രണ്ടു നാടകഗാനങ്ങൾ ഗ്രാമഫോൺ റെക്കോർഡായി എച്ച് .എം .വി കമ്പനി പുറത്തിറക്കിയപ്പോൾ അതിലൊന്ന് അതിനോടകം പ്രസിദ്ധമായ ഈ പാട്ടായിരുന്നു. രണ്ടു ഗാനങ്ങളും പാടിയതാകട്ടെ യേശുദാസും . 'ആത്മബലി'യിലെ 'കാട്ടരുവിയും കടലും' എന്നു തുടങ്ങുന്ന ഗാനം 'പ്രേതലോകം' എന്ന നാടകത്തിലെ ഗാനമായി തെറ്റായിട്ടാണ് റെക്കോർഡിൽ രേഖപ്പെടുത്തിയിരുന്നത്.
സ്വന്തം നാടകമായ 'കാപാലിക' ജനപ്രീതിയിൽ വളരെ മുന്നേറിയ സമയത്ത് 1974 ൽ സിനിമയായി പുനഃസൃഷ്ടിക്കപ്പെട്ടപ്പോൾ നാടകത്തിലെ അവതരണ ഗാനം സിനിമയിലേയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു. അങ്ങനെ എൻ.എൻ. പിള്ള ചരിത്രത്തിൽ ഒരു ചലച്ചിത്രഗാന രചയിതാവുകൂടിയായി രേഖപ്പെടുത്തപ്പെട്ടു .നാടകത്തിന്റെ സംഗീതസംവിധാനം കുമരകം രാജപ്പനായിരുന്നുവെങ്കിലും 'കാപാലിക' സിനിമയായപ്പോൾ ആർ.കെ. ശേഖറായിരുന്നു സംഗീത സംവിധായകൻ. എ.ആർ.റഹ്മാന്റെ അച്ഛനെന്ന നിലയിൽ പുതുതലമുറ പിന്നീട് കൊണ്ടാടിയ അതേ ആർ കെ ശേഖർ !
ഒരു ഇംഗ്ലീഷ് ഗാനംകൂടി എൻ.എൻ. പിള്ള ഈ സിനിമയ്ക്കായി എഴുതി. ആ ഗാനരംഗത്തു പാടി അഭിനയിച്ചിരിക്കുന്നത് ഈ സിനിമയിലൂടെ തന്നെ അരങ്ങേറ്റം കുറിച്ച മകൻ വിജയരാഘവനും. ഈ ഡിസംബർ 23 ന് എൻ. എൻ പിള്ളയുടെ ജന്മശതാബ്ദി ദിനമാണ്. ചരിത്രത്തിലേക്കു സർഗസൃഷ്ടിയുടെ നിരവധി തിരുശേഷിപ്പുകൾ സമ്മാനിച്ച് കടന്നുപോയ ആ നാടകകുലപതിക്ക് ആസ്വാദകപ്രണാമം