- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃഭൂമിയിൽ മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്ന അടിയന്തരാവസ്ഥ; കേരളാ പത്രപ്രവർത്തക യൂണിയന്റെ നിലനിൽപ്പ് സമരത്തെ പിന്തുണച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ പി രാജേന്ദ്രൻ; മാതൃഭൂമി ജേണലിസ്റ്റ് യൂണിയനുള്ളിലും വിള്ളൽ
കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിലെ ജീവനക്കാരെ പ്രതികാര നടപടിയുടെ ഭാഗമായി അകാരമായി സ്ഥലം മാറ്റി പീഡിപ്പിക്കുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമായി. മലയാള മാദ്ധ്യമരംഗത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ് അക്കാദമി മുൻ ചെയർമാനുമായ എൻ.പി.രാജേന്ദ്രൻ കേരളാ പത്രപ്രവർത്ത
കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിലെ ജീവനക്കാരെ പ്രതികാര നടപടിയുടെ ഭാഗമായി അകാരമായി സ്ഥലം മാറ്റി പീഡിപ്പിക്കുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമായി. മലയാള മാദ്ധ്യമരംഗത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ് അക്കാദമി മുൻ ചെയർമാനുമായ എൻ.പി.രാജേന്ദ്രൻ കേരളാ പത്രപ്രവർത്ത യൂണിയൻ സമരത്തെ പിന്തുണച്ച രംഗത്തെത്തിയതോടെയാണ് എം വി വീരേന്ദ്രകുമാറിനും പത്രമാനേജ്‌മെന്റിനുമെതിരായ പ്രതിഷേധം ശക്തമായത്.
മനുഷ്യാവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്ന അടിയന്തരാവസ്ഥയാണ് മാതൃഭൂമി പത്രത്തിൽ നിലനിൽക്കുന്നതെന്ന് എൻ.പി.രാജേന്ദ്രൻ പറഞ്ഞു. പ്രതികാര നടപടിയുടെ ഭാഗമായി മാതൃഭൂമിയിൽ നിന്ന് പിരിച്ചുവിട്ട സി.നാരായണനെ തിരിച്ചെടുക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ നടത്തുന്ന നിലനിൽപ്പ് സമര പന്തലിലെത്തി അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു എൻ പി രാജേന്ദ്രൻ.
പത്രപ്രവർത്തകരുടെ സമരം മാതൃഭൂമിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയ്‌ക്കെതിരെയല്ല ഈ സമരം. മറിച്ച് മാതൃഭൂമിയുടെ ഇപ്പോഴത്തെ കൈകാര്യകർത്താക്കൾ സ്വീകരിക്കുന്ന നയങ്ങൾക്കെതിരായാണ് ഈ സമരം. സോവിയറ്റ് യൂണിയൻ പോലുള്ള രാജ്യങ്ങളിൽ 99 ശതമാനം പിന്തുണയോടുകൂടി അധികാരത്തിലേറിയ ഭരണകൂടങ്ങൾ പിന്നീട് ഗംഭീരമായി തകർന്നുപോയ കാഴ്ച എല്ലാവർക്കും പാഠമാകണം. എല്ലാ കാര്യങ്ങളും എല്ലാവരും അംഗീകരിക്കുന്നു എന്നത് ഭയാനകതയെയാണ് സൂചിപ്പിക്കുന്നത്. മാതൃഭൂമിയിൽ നിന്ന് ആരും ഈ സമരത്തിൽ പങ്കെടുക്കാത്തത് അവിടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതുകൊണ്ടാണ് രാജേന്ദ്രൻ പറഞ്ഞു.
മാതൃഭൂമിയിൽ നിന്ന് പിരിച്ചുവിട്ട സി.നാരായണൻ എന്റെ സുഹൃത്താണ്. നാരായണനെ എനിക്ക് വർഷങ്ങളായി പരിചയമുണ്ട്. ഏതൊരു സ്ഥാപനത്തിലും സ്ഥാപനത്തെക്കാൾ വലുതല്ല വ്യക്തികൾ. ഞാനടക്കമുള്ള വ്യക്തികൾക്ക് മേൽവിലാസമുണ്ടാക്കിത്തന്നത് തൊഴിൽ ചെയ്ത പത്രങ്ങൾ തന്നെയാണ്. എന്നാൽ അതുകൊണ്ട് എന്തുമാകാമെന്നില്ല. നൂറ് ശതമാനം ട്രേഡ് യൂണിയൻ കാരണം മൂലം ജോലിയിൽ നിന്ന് പുറത്തുപോകുന്ന ചരിത്രത്തിലെ ആദ്യത്തെ പത്രപ്രവർത്തകനാണ് പിരിച്ചുവിടപ്പെട്ട നാരായണൻ. ന്യൂസ് എഡിറ്ററോട് ഉച്ചത്തിൽ സംസാരിച്ചുവെന്നതാണ് നാരായണനെതിരെയുള്ള ആരോപണം. പക്ഷെ നാരായണൻ ചീത്ത പറഞ്ഞിട്ടില്ല. വിംസി(മാതൃഭൂമിയിലെ മുൻ പത്രപ്രവർത്തകൻ വി.ബാലചന്ദ്രൻ) അടക്കമുള്ളവർ മാതൃഭൂമിയിൽ ഉച്ചത്തിൽ സംസാരിച്ചിട്ടുണ്ട്. അത് പുതിയ കാര്യമല്ല. പിരിച്ചുവിടാൻ കാരണമാകുവാൻ തക്കതുമല്ല. നാരായണന്റെ തൊട്ടടുത്ത കസേരയാണ് ന്യൂസ് എഡിറ്ററുടേത്. അതിനപ്പുറവും കസേരകളുണ്ടെന്ന് രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
ബ്രിട്ടനിൽ ബിബിസിയ്‌ക്കെതിരെ ജീവനക്കാർ സമരം ചെയ്താൽ അക്കാര്യം ബിബിസി സംപ്രേഷണം ചെയ്തില്ലെങ്കിൽ ബ്രിട്ടനിൽ അത് കലാപത്തിന് വരെ കാരണമാകും. അത്രത്തോളം ജനാധിപത്യബോധത്തോട് അവർ താൽപ്പര്യം കാണിക്കുന്നുണ്ട്. എന്നാൽ നമ്മുടെ ഇന്നത്തെ ഇവിടുത്തെ അവസ്ഥ ദയനീയമാണ്. തുറന്ന വിമർശനത്തിന്റെ പേരിൽ ഒരാളെ പിരിച്ചുവിടുന്നത് പരിഹാസ്യവും ദയനീയവുമാണെന്നെ എനിക്ക് പറയാനുള്ളൂ. ഈ സമരം പത്താം ദിവസം പിന്നിടുമ്പോൾ ഞാനിവിടെ വരുന്നത് ഒരു ധാർമികതയുടെ ഭാഗമായാണ്. കേരളാ പത്രപ്രവർത്തക യൂണിയനിലെ മുൻ അംഗം മാത്രമാണ് ഞാനെങ്കിലും ഞാനീ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചില്ലെങ്കിൽ ആ കുറ്റബോധം ജീവിതകാലം മുഴുവൻ എന്നെ വേട്ടയാടും. അതുകൊണ്ടാണ് സമരത്തിന്റെ അവസാന ദിനമായ ഇന്ന് നിങ്ങളെ അഭിസംബോധന ചെയ്യാൻ ഞാനെത്തിയത്‌രാജേന്ദ്രൻ പറഞ്ഞു.
നേരത്തെ സമരക്കാരും ബഹുജനങ്ങളും ട്രേഡ് യൂണിയൻ പ്രവർത്തകരും ചേർന്ന് നഗരത്തിൽ പ്രകടനം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ അഭിവാദ്യമർപ്പിച്ചു.
അതേസമയം കേരളാ പത്രപ്രവർത്തക യൂണിയൻ നടത്തുന്ന സമരത്തോട് സഹകരിക്കേണ്ടതില്ലെന്ന് മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാട് രേഖപ്പെടുത്തി ചില മാദ്ധ്യമപ്രവർത്തകരും രംഗത്തെത്തി. നേരത്തെ വേതന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റപ്പെട്ടവരാണ് കെയുഡബ്ല്യുജെയുടെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്റെ നിലപാടിലെ തള്ളിയാണ് എന്ന് മാദ്ധ്യമപ്രവർത്തകർ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.