- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ; പുത്തൽ ലൂക്കിൽ വീണ്ടും കുഞ്ചാക്കോ ബോബൻ; ന്നാ താൻ കേസ് കൊട് ഫ്സ്റ്റ് ലുക്ക് പുറത്ത് വിട്ടു
തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , കനകം കാമിനി കലഹം തുടങ്ങിയ സിനിമകൾ ഒരുക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാക്കോച്ചന്റെ ക്യാരക്ടർ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കോഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പേരിനെക്കുറിച്ച് താരം വിശേഷിപ്പിച്ചിരിക്കുന്നത്.
കാസർഗോഡ് ജില്ലയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. തീഷ് ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ന്നാ താൻ കേസ് കൊട്'. എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മാണം. സൂപ്പർ ഡീലക്‌സ് ഫെയിം ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജൂലൈ ഒന്നിന് സിനിമ റിലീസ് ചെയ്യും.