- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമപ്രവർത്തകക്ക് നേരെ പീഡന ശ്രമം നടത്തിയ ഉദ്യോഗസ്ഥനോട് 'കടക്ക് പുറത്ത്'; മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയുടെ പ്രൊഡ്യൂസറെ പുറത്താക്കി; കെണിയിലാക്കി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന മാധ്യമപ്രവർത്തകയുടെ പരാതി മുക്കാനുള്ള ശ്രമം വിഫലം; പരാതി പൊലീസിന് കൈമാറാതെ ഒതുക്കി തീർക്കാൻ ശ്രമിച്ച സിഡിറ്റ് അധികൃതർക്ക് തിരിച്ചടി; സപ്നേഷിനെ പുറത്താക്കാനുള്ള തീരുമാനം മറുനാടൻ മലയാളിയുടെ വാർത്തയെ തുടർന്ന്
തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പ്രതിവാര ചാനൽ ഷോ ആയ നാം മുന്നോട്ടിന്റെ പ്രൊഡ്യൂസറും സിഡിറ്റ് ജീവനക്കാരനുമായ സപ്നേഷിനെതിരെയാണ് സഹപ്രവർത്തകയായ വനിത റിപ്പോർട്ടർ പരാതി നൽകിയത്. മറ്റൊരു വനിത റിപ്പോർട്ടറും സിഡിറ്റ് ജീവനക്കാരിയുമായ സഹപ്രവർത്തക കെണിയൊരുക്കിയതു വഴി രണ്ടു പ്രാവിശ്യം സപ്നേഷ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് വനിത മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ പറയുന്നത്. സംഭവം ഒതുക്കി തീർക്കാൻ ഉന്നതർ ശ്രമിച്ചെങ്കിലും മറുനാടന്റെ വാർത്തയെ തുടർന്ന് സപ്നേഷിനെ സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു. കഴിഞ്ഞ സെപത്ംബറിൽ കൂടെയുള്ള വനിത റിപ്പോർട്ടർ തന്നെയും കൂട്ടി സബ്‌നേഷിന്റെ ഇടപഴിഞ്ഞിയിലെ വാടക വീട്ടിൽ പോയി അവിടെ വെച്ച് സബ്‌നേഷും തന്റെ കൂട്ടുകാരിയും മദ്യപിച്ചു തന്നെയും നിർബന്ധിച്ചു. വഴങ്ങാതെ വന്ന തന്നെ റൂമിൽ കയറ്റി കതകടച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. താൻ കുതറി ഓടിയതിനാൽ ആ ശ്രമം വിജിയച്ചില്ല. ഇക്കാര്യം പുറത്തതു പറഞ്ഞാൽ വകവരുത്തുമെന്ന് സബ്‌നേഷും വനിത റിപ്പോർട്ടറും ഭീക്ഷണിപ്പെടുത്തി ഒപ്പം ജോലി കളയിക്കുമെ
തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പ്രതിവാര ചാനൽ ഷോ ആയ നാം മുന്നോട്ടിന്റെ പ്രൊഡ്യൂസറും സിഡിറ്റ് ജീവനക്കാരനുമായ സപ്നേഷിനെതിരെയാണ് സഹപ്രവർത്തകയായ വനിത റിപ്പോർട്ടർ പരാതി നൽകിയത്. മറ്റൊരു വനിത റിപ്പോർട്ടറും സിഡിറ്റ് ജീവനക്കാരിയുമായ സഹപ്രവർത്തക കെണിയൊരുക്കിയതു വഴി രണ്ടു പ്രാവിശ്യം സപ്നേഷ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് വനിത മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ പറയുന്നത്. സംഭവം ഒതുക്കി തീർക്കാൻ ഉന്നതർ ശ്രമിച്ചെങ്കിലും മറുനാടന്റെ വാർത്തയെ തുടർന്ന് സപ്നേഷിനെ സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ സെപത്ംബറിൽ കൂടെയുള്ള വനിത റിപ്പോർട്ടർ തന്നെയും കൂട്ടി സബ്‌നേഷിന്റെ ഇടപഴിഞ്ഞിയിലെ വാടക വീട്ടിൽ പോയി അവിടെ വെച്ച് സബ്‌നേഷും തന്റെ കൂട്ടുകാരിയും മദ്യപിച്ചു തന്നെയും നിർബന്ധിച്ചു. വഴങ്ങാതെ വന്ന തന്നെ റൂമിൽ കയറ്റി കതകടച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. താൻ കുതറി ഓടിയതിനാൽ ആ ശ്രമം വിജിയച്ചില്ല. ഇക്കാര്യം പുറത്തതു പറഞ്ഞാൽ വകവരുത്തുമെന്ന് സബ്‌നേഷും വനിത റിപ്പോർട്ടറും ഭീക്ഷണിപ്പെടുത്തി ഒപ്പം ജോലി കളയിക്കുമെന്നും പറഞ്ഞപ്പോൾ പരാതി പെടുന്നതിൽ നിന്ന പിൻവാങ്ങുകയായിരുന്നുവെന്ന് പീഡന ശ്രമത്തതിന് ഇരയായ പെൺകുട്ടി സഹപ്രവർത്തകരോടു പറഞ്ഞു. ഭീഷണിപ്പെടുത്തതി വീണ്ടും പീഡിപ്പിക്കാൻ ശ്രമം നടന്നു. ഇതിന് വഴിയൊരുക്കി കൊടുത്തത് തന്റെ സഹ പ്രവർത്തക തന്നെ. ജനുവരി ആദ്യവാരം കെണിയിൽപെടുത്താൻ ശ്രമിച്ചപ്പോൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
തന്റെ മാനവും ജീവനും അപകടത്തിലാണന്ന് മനസിലാക്കിയാണ് പെൺകുട്ടി ജനുവരി മധ്യത്തോടെ സി ഡിറ്റ് രജിസ്റ്റാർക്ക് പരാതി നൽകിയത്. പരാതി നൽകിയ പെൺകുട്ടിയെ ആദ്യം പിൻതിരിപ്പിക്കാൻ സി ഡിറ്റിലെ ഉന്നതർ ശ്രമിച്ചുവെന്നാണ വിവരം. എന്നാൽ പിൻവലിക്കില്ലന്ന് മനസിലായതോടെ ഫെബ്രുവരി ആദ്യം സിഡിറ്റ് രജിസ്റ്റാർ പരാതി തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാൻ ചുമതലപ്പെട്ട സമിതിക്ക് മുൻപാകെ കൈമാറി. സമിതിക്ക മേലും ഉന്നത രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്തായാലും ഒരാഴ്ച നീണ്ട സിറ്റിങ് പൂർത്തിയാക്കി നടപടി നിർദ്ദേശിച്ച് സമിതി ശുപാർശ നൽകിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞിരുന്നു. എന്നിട്ടും നടപടി എടുക്കാനോ പരാതി പൊലീസിന് കൈമാറാനോ സിഡിറ്റ് അധികൃതർ തയ്യാറായിരുന്നില്ല.
പ്രതികൂട്ടിൽ നിൽക്കുന്ന സബ്‌നേഷ് കടുത്ത സി പി എം പ്രവർത്തകനും കണ്ണൂർ സ്വദേശിയുമാണ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് നാം മുന്നോട്ടിന്റെ പ്രൊഡക്ഷൻ ചുമതല സബ്‌നേഷിനെ ഏൽപ്പിച്ചത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് കണ്ണൂരിലെ ഒരു ഉന്നത സി പി എം നേതാവിന്റെ ശുപാർശയിൽ സബ്‌നേഷ് ജോലിക്ക് കയറുന്നത്. ജോലിയിൽ കയറി ഒരു വർഷത്തിനിടെ സ്വാഭാവ ദൂഷ്യവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവെങ്കിലും ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ സബ്‌നേഷിനെതിരെ നടപടി വന്നില്ല.
കൂടാതെ സബ്‌നേഷിനെ സഹായിക്കാൻ സി ഡിറ്റിലെ ഇടതു യൂണിയനും പാർട്ടിയും ഒപ്പം ഉണ്ടായിരുന്നു. സഹ പ്രവർത്തകയെ പിഢിപ്പിക്കാൻ ശ്രമിച്ച പ്രശ്‌നം പുറത്തറിഞ്ഞാൽ മുഖ്യമന്ത്രിക്കു പോലും ചീത്തപേരാണ് എന്ന് പറഞ്ഞ് വിഷയം അതീവ രഹസ്യമായി ഒത്തു തീർക്കാനായിരുന്നു ശ്രമം. സിപിഎമ്മിലെ ചില ഉന്നത നേതാക്കൾ പരാതി പിൻവലിക്കാൻ ഇരയായ പെൺകുട്ടിക്ക് ചില വാഗദാനങ്ങൾ നൽകിയെന്നും പറഞ്ഞു കേൾക്കുന്നു. ഇതിനിടെ നീതി കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നൽകാനാണ് പീഡന ശ്രമത്തിന് വിധേയായ പെൺകുട്ടിയുടെ ശ്രമം. എന്നാൽ മറുനാടൻ നൽകിയ വാർത്ത ഇവരുടെ കണക്ക്കൂട്ടൽ തെറ്റിച്ചു. സമൂഹ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ നടപടി എടുക്കുകയായിരുന്നു.
പെൺകുട്ടി രേഖാമൂലം പരാതി നൽകിയിട്ടും നാം മുന്നോട്ടിന്റെ പ്രൊഡ്യൂസർ സ്ഥാനത്ത് നിന്ന് സബ്‌നേഷിനെ മാറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസവും സബ്‌നേഷിന്റെ നിയന്ത്രണത്തിൽ തന്നെയാണ് പരിപാടിയുടെ ഷൂട്ട് നടന്നത് സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ജനതാൽപര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടി 'നാം മുന്നോട്ട്' എന്ന ടെലിവിഷൻ പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞ ഡിസംബർ 31 നാണ് തുടങ്ങിയത്.
തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയാറാക്കിയിരിക്കുന്ന പ്രത്യേക സ്റ്റുഡിയോയിൽവച്ചാണ് പരിപാടി ഷൂട്ട് ചെയ്യുന്നത്.കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, വികസന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവർത്തിക്കുന്നുണ്ട്്.. ഇവർക്ക് പുറമെ ചർച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.