കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എൽ.കെ.ജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ലോക്കൽ പൊലീസിന്റെ റിപ്പോർട്ട് തള്ളി െ്രെകംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ. ഏറെ കോളിളക്കം സൃഷ്ടിച്ച പാറക്കടവ് പീഡനക്കേസിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ് െ്രെകം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത് ലോക്കൽ പൊലീസിന്റെ നടപടികളോടുള്ള വിയോജിപ്പാണെന്ന് കേസ് നേരത്തെ അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മോഹനചന്ദ്രൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

സിറാജുൽ ഹുദാ ട്രസ്റ്റിനു കീഴിലുള്ള മത വിദ്യാർത്ഥികളായ തലശ്ശേരി പാറാട് ചെറുപറമ്പ് സ്വദേശി മുബഷിർ (19), തലശ്ശേരി എരഞ്ഞോളി സ്വദേശി ഷംസുദീൻ (18) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ കണ്ടെത്തലിനോട് െ്രെകം ബ്രാഞ്ച് വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് റിമാൻഡിൽ കഴിഞ്ഞിരുന്ന ഇരുവരെയും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും സ്വയം ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കുകയായിരുന്നുവെന്നും െ്രെകംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തയിട്ടുണ്ട്. മൂത്രനാളത്തിലെ അണുബാധയെ തുടർന്ന് പെൺകുട്ടി ചൊറിഞ്ഞതാണ് മുറിവിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഉമ്മയുടെ പ്രേരണയാണ് കുട്ടിയെകൊണ്ട് ഇത്തരത്തിൽ പറയിച്ചതെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതു സംബന്ധമായ അന്തിമ റിപ്പോർട്ട് തയ്യാറായിട്ടില്ല. കെമിക്കൽ അനാലിസിസ് അടങ്ങിയ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇതിൽ അന്തിമ തീരൂമാനമണ്ടാകൂ.

അറസ്റ്റിലായ മതവിദ്യാർത്ഥികൾ കുറ്റക്കാരല്ലെന്ന് സംഭവസ്ഥലം സന്ദർശിക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്ത ശേഷം ലോക്കൽ പൊലീസ് അഭിപ്രായപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ബസ് ക്ലീനറായിരുന്ന മുനീറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മാനേജ്‌മെന്റ് അധികൃതരും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവുമായി സിപിഐ(എം) ഉൾപ്പടെയുള്ള വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് പീഡനത്തിനിരയായ കുട്ടിയെ പൊലീസ് സ്‌റ്റേഷനിൽ വരുത്തി പ്രതികളെ തിരിച്ചറിയൽ പരേഡ് നടത്തുകയായിരുന്നു. പരേഡിൽ കുട്ടി ചൂണ്ടിക്കാട്ടിയവരിൽ നിന്നും രണ്ട് മതവിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യകയും തുടർന്ന് റിമാൻഡിലാക്കുകയുമായിരുന്നു.

എന്നാൽ െ്രെകം ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സിറാജുൽ ഹുദാ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും പ്രമുഖ മതപണ്ഡിതനുമായ പേരോട് അബ്ദുറഹിമാൻ സഖാഫിയുടെ സമ്മർദങ്ങൾക്ക് വഴങ്ങി ആഭ്യന്തര വകുപ്പ് കേസ് അട്ടിമറിക്കുകയായിരുന്നത്രെ. സിറാജുൽ ഹുദാ ട്രസ്റ്റുമായും അബ്ദുറഹിമാൻ സഖാഫിയുമായും അടുത്ത ബന്ധമുള്ളയാളും മുതിർന്ന നേതാവുമായ മുത്ത്വലിബ് സഖാഫിയുടെ മകൻ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന മുബഷിർ.

അതേസമയം കേസ് സംബന്ധമായ അന്തിമ റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടില്ലെന്നും ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് വിദ്യാർത്ഥികളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടും ഇവരെ പ്രതിചേർത്തതിലുള്ള വിയോജിപ്പുമാണ് കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന മോഹനചന്ദ്രൻ മറുനാടൻ മയാളിയോട് പറഞ്ഞു. മോഹനചന്ദ്രൻ കഴിഞ്ഞ ആഴ്ച മലപ്പുറത്തേക്ക് സ്ഥലംമാറിയതിനെ തുടർന്ന് ടി പി ചന്ദ്രശേഖരൻ വധം അന്വേഷിച്ച കെ വി സന്തോഷിനാണ് കേസിന്റെ പുതിയ അമ്പേഷണ ചുമതല. സ്ഥലം മാറ്റത്തിന് മുമ്പായി ഡിവൈഎസ്‌പി മോഹനചന്ദ്രൻ പ്രാഥമിക റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കുകയായിരുന്നു.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് െ്രെകംബ്രാഞ്ച് ഡിവൈഎസ്‌പി മോഹനചന്ദ്രൻ പറഞ്ഞതിങ്ങനെ: 'ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് അന്തിമ റിപ്പോർട്ട് അല്ല. കെമിക്കൽ റിപ്പോർട്ട് വരാതെ നമുക്ക് അന്തിമമായി ഒന്നും പറയാൻ പറ്റില്ല. കെമിക്കൽ സംബന്ധമായി ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനാണ് പറയേണ്ടത്. ഞാൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രതികളെ ചേർക്കുന്നതിൽ ലോക്കൽ പൊലീസിന്റെ കണ്ടെത്തലിനോട് യോജിക്കാൻ പറ്റില്ലെന്നായിരുന്നു. പ്രതികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് മാത്രമാണ് ഇപ്പോൾ കോഴിക്കോട് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. മെഡിക്കൽ റിപ്പോർട്ട് സംബന്ധമായി യാതൊരു തീരുമാനമോ അന്തിമ റിപ്പോർട്ടോ നൽകിയെന്നുള്ളത് തെറ്റായ വാർത്തയാണ്.

ഒരു പെൺകുട്ടിയുടെ ഭാവിയാണെന്നും ഈ വിഷത്തിൽ കുട്ടിയുടെ കുടുംബത്തിനില്ലാത്ത താൽപര്യമാണ് പലർക്കും. ഒരു പാവം പെൺകുട്ടിയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ആരും മനസിലാക്കുന്നില്ല. കസ്റ്റഡിയിലെടുത്ത രണ്ട് മതവിദ്യാർത്ഥികളെ ലോക്കൽ പൊലീസ് പ്രതി ചേർത്തതിനോട് യോജിക്കാൻ കഴിയില്ല. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിമാന്റിലുണ്ടായിരുന്ന രണ്ടുപേർ ജാമ്യത്തിലിറങ്ങിയത്. പ്രതികളെ സംബന്ധിച്ചുള്ള ഈ റിപ്പോർട്ട് മാത്രമാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചത്. പൂർണമായും അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെങ്കിൽ മെഡിക്കലിൽ നിന്നും കെമിക്കൽ അനാലിസിസ് റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമെ സാധിക്കൂ.'