- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം നോക്കാതെ നടപടിയെടുക്കാൻ പിണറായിയുടെ നിർദ്ദേശം; നാദാപുരത്ത് ഏര്യാ സെക്രട്ടറിയുടെ വീട്ടിൽ വരെ റെയ്ഡ് നടത്തി പൊലീസ്; വളയത്തെ സിപിഐ(എം) നേതാക്കളെ എല്ലാം ചോദ്യം ചെയ്യും; കൊല നടത്തിയ കാർ കണ്ടെത്തിയത് നിർണ്ണായകം
കോഴിക്കോട് : നാദാപുരം മുഹമ്മദ് അസ്‌ലം വധക്കേസിൽ ശക്തമായ നടപടികളെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. മുഖം നോക്കാതെ പ്രതികളെ പിടികൂടാനാണ് പൊലീസിന് ആഭ്യന്തരമന്ത്രി കൂടിയായ മുഖമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതനുസരിച്ച് പൊലീസും നടപടികൾ തുടങ്ങി. അന്വേഷണം സിപിഎമ്മിലേക്ക് നീട്ടുകയാണ് പൊലീസ്. വളയം മേഖലയിലെ സിപിഐ(എം) പ്രാദേശിക നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. നാദാപുരം വളയത്ത് ഏരിയ സെക്രട്ടറിയുടെ വീടുകളിൽ വരെ അർധരാത്രി പൊലീസ് കയറി റെയ്ഡ് നടത്തി. കൊലയാളികൾ വളയം സ്വദേശികളാണെന്ന് വ്യക്തമായതോടെയാണിത്. വളയത്തെ സിപിഐ(എം) പ്രാദേശിക നേതാക്കൾ അറിയാതെ കൊലപാതകം നടക്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയാളികൾ അഞ്ചു ദിവസത്തേയ്ക്കു കാർ വാടകയ്‌ക്കെടുത്തത് പന്ത്രണ്ടായിരം രൂപയ്ക്കാണെന്നും വാടകയ്‌ക്കെടുത്തയാൾ ഒളിവിലെന്നും പൊലീസ് അറിയിച്ചു. നാട്ടിൽ എത്തിയ പ്രവാസി മലയാളികൾക്കു കാർ വേണമെന്ന് കൊലയാളി സംഘം തെറ്റിദ്ധരിപ്പിച്ചാണു കാർ വാടകയ്‌ക്കെടുത്തത്. കാർ വാടയ്‌ക്കെടുക്കാൻ ഇടനിലക്കാരനായ യുവാവിനെ
കോഴിക്കോട് : നാദാപുരം മുഹമ്മദ് അസ്‌ലം വധക്കേസിൽ ശക്തമായ നടപടികളെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. മുഖം നോക്കാതെ പ്രതികളെ പിടികൂടാനാണ് പൊലീസിന് ആഭ്യന്തരമന്ത്രി കൂടിയായ മുഖമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതനുസരിച്ച് പൊലീസും നടപടികൾ തുടങ്ങി. അന്വേഷണം സിപിഎമ്മിലേക്ക് നീട്ടുകയാണ് പൊലീസ്. വളയം മേഖലയിലെ സിപിഐ(എം) പ്രാദേശിക നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. നാദാപുരം വളയത്ത് ഏരിയ സെക്രട്ടറിയുടെ വീടുകളിൽ വരെ അർധരാത്രി പൊലീസ് കയറി റെയ്ഡ് നടത്തി. കൊലയാളികൾ വളയം സ്വദേശികളാണെന്ന് വ്യക്തമായതോടെയാണിത്. വളയത്തെ സിപിഐ(എം) പ്രാദേശിക നേതാക്കൾ അറിയാതെ കൊലപാതകം നടക്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
കൊലയാളികൾ അഞ്ചു ദിവസത്തേയ്ക്കു കാർ വാടകയ്‌ക്കെടുത്തത് പന്ത്രണ്ടായിരം രൂപയ്ക്കാണെന്നും വാടകയ്‌ക്കെടുത്തയാൾ ഒളിവിലെന്നും പൊലീസ് അറിയിച്ചു. നാട്ടിൽ എത്തിയ പ്രവാസി മലയാളികൾക്കു കാർ വേണമെന്ന് കൊലയാളി സംഘം തെറ്റിദ്ധരിപ്പിച്ചാണു കാർ വാടകയ്‌ക്കെടുത്തത്. കാർ വാടയ്‌ക്കെടുക്കാൻ ഇടനിലക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ വാടകയ്‌ക്കെടുത്ത നാലാം ദിവസമായിരുന്നു കൊലപാതകം. ഈ കാർ തന്നെയാകും അന്വേഷണത്തിൽ നിർണ്ണായകമാവുക. കാർ വാടകയ്ക്ക് എടുത്തയാളിനെ തിരിച്ചറിഞ്ഞാൽ അത് പ്രതികളിലേക്ക് കാര്യങ്ങൾ എത്തിക്കും.
ഇയാളെ കണ്ടെത്താനാണ് സിപിഐ(എം) നേതാക്കളെ പൊലീസ് വട്ടമിടുന്നത്. റെയ്ഡുകളും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അതിനിടെ, രാത്രി വീടുകളിൽ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിൽ പ്രതിഷേധിച്ച് സിപിഐ(എം) പ്രവർത്തകർ പൊലീസിനെതിരെ പ്രകടനം നടത്തി. സുഹൃത്തുക്കൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് അസ്‌ലമിനെ ഒരു സംഘമാളുകൾ വെട്ടി കൊലപ്പെടുത്തിയത്. തൂണേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസിൽ വിട്ടയയ്ക്കപ്പെട്ടതു മുതൽ അസ്‌ലമിനു ഭീഷണിയുണ്ടായിരുന്നു.
സിപിഐ(എം) ഏരിയാ സെക്രട്ടറിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ഏരിയാ സെക്രട്ടറി ചാത്തുവിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. കൊലപാതകത്തിൽ സിപിഐ(എം) പ്രാദേശിക നേതൃത്വത്തിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണം തെളിയിക്കുന്നതാണ് ഏരിയാ സെക്രട്ടറിയുടെ വീട്ടിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ്. അതേസമയം അസ്്‌ലമിനെ വാഹനമിടിച്ചു വീഴ്‌ത്തിയ വെട്ടിയ സ്ഥലത്തു നിന്നും ലഭിച്ച വിരൽ കൊലയാളി സംഘത്തിൽപ്പെട്ടവരുടേതാകാമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് കൊലയാളികൾക്കു വേണ്ടി ആശുപത്രികളിൽ പൊലീസ് പരിശോധന തുടങ്ങി.
അസ്്‌ലമിനെ വാഹനമിടിച്ചു വീഴ്‌ത്തിയ വെട്ടിയ സ്ഥലത്തു നിന്നും ലഭിച്ച വിരൽ അസ്‌ലമിന്റേതോ കുടെയുണ്ടായിരുന്ന സുഹൃത്തുക്കളുടേതോ അല്ല. അപ്പോൾ പിന്നെ ഇതുകൊലയാളി സംഘത്തിൽപ്പെട്ടവരുടേതാകാമെന്നാണ്് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്. ഷിബിൻ കൊലയോടെ തന്നെ നാദാപുരത്ത് സംഘർഷ സാധ്യത എത്തിയിരുന്നു. ഭരണത്തിന്റെ ആദ്യ മാസങ്ങളിൽ പ്രകോപനമുണ്ടാകരുതെന്ന് കണ്ണൂർ-കോഴിക്കോട് സിപിഐ(എം) ജില്ലാ നേതൃത്വങ്ങൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് മുഖവിലയ്ക്ക് എടുക്കാത്ത തരത്തിലാണ് അസ് ലമിന്റെ കൊല നടന്നത്. ഇതിന് പിന്നിൽ സിപിഎമ്മാണെന്ന് ലീഗ് ആരോപി്ക്കുന്നു.
ഇതിനിടെ സമൂഹ്യമാദ്ധ്യമങ്ങളിൽ കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിപിഎമ്മുകാർ തന്നെ പ്രചരണവും നടത്തി. ഇത് ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണ് കൊലയെന്ന പ്രചരണത്തിന് ശക്തി പകർന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതേ തുടർന്നാണ് സിപിഐ(എം) ഏര്യാസെക്രട്ടറിയുടെ വീട്ടിൽ പോലും റെയ്ഡ് നടന്നത്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ അതേ മാതൃകയിലായിരുന്നു കൊല. ക്വട്ടേഷൻ സംഘങ്ങളും ഗുണ്ടാപകയുമാണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഐ(എം) നേതൃത്വം പറയുന്നു. എന്നാൽ സമൂഹ്യമാദ്ധ്യമങ്ങളിൽ സിപിഐ(എം) അണികൾ നടത്തുന്ന പ്രചരണങ്ങളെ കുറിച്ച് പ്രതികരിക്കാനും ഇവർക്ക് കഴിയുന്നില്ല.