- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനിയെ അറിയില്ലെന്ന് നാദിർഷാ പറയുമ്പോഴും അറിയാം എന്നതിന് തെളിവുമായി പൊലീസ്; 25,000 രൂപ കൊടുക്കുന്നതിന്റെ തെളിവ് കൂടി കണ്ടെത്തിയാൽ എല്ലാം ശുഭം; ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ട്രെയിനിങ് മൂലം ഒന്നും വിട്ടുപറയാതെ നാദിർഷാ: ഇന്ന് ജാമ്യാപേക്ഷ തള്ളിയാൽ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യും; ദിലീപിന്റെ സുഹൃത്തിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താനും സാധ്യത
കൊച്ചി: നടിയെ ആ്രകമിച്ച സംഭവത്തിലെ ഗൂഢാലോചനാകേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചതായി സൂചന. ഗൂഢാലോചനക്കേസ് നാദിർഷായ്‌ക്കെതിരേയും ചുമത്തും. ഇന്ന് നാദിർഷായുടെ മുൻകൂർ ജാമ്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും. അതിന് ശേഷം നാദിർഷായെ കസ്റ്റഡിയിൽ എടുക്കാനാണ് തീരുമാനം. ജാമ്യാപേക്ഷ തള്ളുമെന്ന പ്രതീക്ഷ തന്നെയാണ് പ്രോസിക്യൂഷനുള്ളത്. നാദിർഷായുടെ അറസ്റ്റിൽ തീരുമാനം എടുത്തില്ലെന്നും എന്നാൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചിട്ടുള്ളത്. അതിനാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും ആവശ്യപ്പെട്ടു. ജയിലിൽ നിന്ന് പൾസർ സുനി നാദിർഷായെ മൂന്നു തവണ ഫോൺ വിളിച്ചതിനു തെളിവുണ്ട്. എന്നാൽ, ഒരു തവണയേ വിളിച്ചിട്ടുള്ളൂവെന്നാണു നാദിർഷാ പറഞ്ഞത്. പൾസർ സുനി എന്ന സുനിൽ കുമാറിനെ അറിയില്ലെന്നാണ് നാദിർഷ പറയുന്നതെങ്കിലും അറിയാമെന്നതിനു തെളിവുണ്ടെന്നു പൊലീസ്. നാദിർഷാ സുനിക്കു 25,000 രൂപ കൊടുത്തതു സംബന്ധിച്ചും ഡി.ജി.പിക്കു നൽകിയ ഫോൺ റെക്കോഡിങ് പൂർണമാണെന്ന് വാദി
കൊച്ചി: നടിയെ ആ്രകമിച്ച സംഭവത്തിലെ ഗൂഢാലോചനാകേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചതായി സൂചന. ഗൂഢാലോചനക്കേസ് നാദിർഷായ്‌ക്കെതിരേയും ചുമത്തും. ഇന്ന് നാദിർഷായുടെ മുൻകൂർ ജാമ്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും. അതിന് ശേഷം നാദിർഷായെ കസ്റ്റഡിയിൽ എടുക്കാനാണ് തീരുമാനം. ജാമ്യാപേക്ഷ തള്ളുമെന്ന പ്രതീക്ഷ തന്നെയാണ് പ്രോസിക്യൂഷനുള്ളത്. നാദിർഷായുടെ അറസ്റ്റിൽ തീരുമാനം എടുത്തില്ലെന്നും എന്നാൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചിട്ടുള്ളത്. അതിനാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും ആവശ്യപ്പെട്ടു.
ജയിലിൽ നിന്ന് പൾസർ സുനി നാദിർഷായെ മൂന്നു തവണ ഫോൺ വിളിച്ചതിനു തെളിവുണ്ട്. എന്നാൽ, ഒരു തവണയേ വിളിച്ചിട്ടുള്ളൂവെന്നാണു നാദിർഷാ പറഞ്ഞത്. പൾസർ സുനി എന്ന സുനിൽ കുമാറിനെ അറിയില്ലെന്നാണ് നാദിർഷ പറയുന്നതെങ്കിലും അറിയാമെന്നതിനു തെളിവുണ്ടെന്നു പൊലീസ്. നാദിർഷാ സുനിക്കു 25,000 രൂപ കൊടുത്തതു സംബന്ധിച്ചും ഡി.ജി.പിക്കു നൽകിയ ഫോൺ റെക്കോഡിങ് പൂർണമാണെന്ന് വാദിക്കുന്നതു സംബന്ധിച്ചും വ്യക്തമായ ഉത്തരവും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. പൾസർ സുനി നാദിർഷായുടെ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയുടെ സെറ്റിലെത്തിയതിന് തെളിവുണ്ട്.
പണം നൽകിയത് കൂടി തെളിഞ്ഞാൽ നാദിർഷാ അകത്താകും. ഇങ്ങനെ വന്നാൽ പീഡിപ്പിക്കപ്പെടുന്നതിന് മുമ്പ് തിന്നെ നാദിർഷായ്ക്ക് സംഭവത്തെ കുറിച്ച് അറിയാമെന്നും വ്യക്തമാകും. ഇതോടെ ഗൂഢാലോചനക്കുറ്റവും ചുമത്തും. അങ്ങനെ വന്നാൽ ദിലീപിനെ പോലെ നാദിർഷായും അകത്താകും. എന്നാൽ പണം നൽകിയത് ദിലീപ് പറഞ്ഞിട്ടാണെന്നും മറ്റ് കാര്യങ്ങൾ അറിയില്ലെന്നും മൊഴി നൽകിയാൽ ഗൂഢാലോചന കുറ്റം അകലുകയും ചെയ്യും. പൾസർ സുനിയെ അറിയില്ലെന്നാണ് നാദിർഷായുടെ മൊഴി. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കാനുള്ള മൊഴിയും വസ്തുതകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതായത് നാദിർഷായുടെ ഉത്തരം തൃപ്തികരമാണെങ്കിൽ തുടർനടപടികൾ ഒഴിവാകും. മറിച്ചാണെങ്കിൽ അറസ്റ്റുൾപ്പെടെയുള്ള കാര്യങ്ങളുണ്ടാവും. ചോദ്യം ചെയ്യലിനു വിധേയനാകാൻ തയാറാണന്നു നാദിർഷാ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. പൊലീസ് എപ്പോൾ വിളിച്ചാലും എത്താൻ തയാറാണ്. ശാരീരിക പ്രശ്നം കാരണമാണു കഴിഞ്ഞയാഴ്ച പൊലീസ് ഹാജരാൻ വിളിച്ചപ്പോൾ എത്താതിരുന്നതെന്നും നാദിർഷാ അറിയിച്ചിട്ടുണ്ട്. നാദിർഷയെ ചോദ്യം ചെയ്യുന്നതിനും വേണമെങ്കിൽ അറസ്റ്റുചെയ്യാനും തടസമില്ലെന്നു ഹൈക്കോടതി അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ പൊലീസ് ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാത്തിരിക്കുകയായിരുന്നു. തെറ്റായ മൊഴി നൽകാൻ പൊലീസ് പ്രേരിപ്പിക്കുകയാണെന്ന് ഇന്നു പരിഗണിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയിൽ നാദിർഷ വ്യക്തമാക്കിയിട്ടുണ്ട്.
കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിൽവച്ചു താൻ കേസിലെ മുഖ്യപ്രതി പൾസർ സുനിക്കു പണം നൽകിയിട്ടില്ല. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണു ദിലീപ്. സെറ്റിലെ ചെലവുകൾക്കു നിർമ്മാതാക്കളുടെ നിർദേശപ്രകാരം പലർക്കും പണം നൽകാറുണ്ട്. ഇങ്ങനെ മാനേജർ പണം നൽകിയവരിൽ പൾസറുമുണ്ടാകാം. താൻ നേരിട്ടു സുനിക്കു പണം നൽകിയെന്ന പൊലീസിന്റെ വാദം ശരിയല്ല. ദിലീപിനൊപ്പം പതിമൂന്നര മണിക്കൂർ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം പൊലീസ് ചോദിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ ദിലിപിനെതിരേ തെളിവു ചമയ്ക്കാനാണു പുതിയ കഥകൾ ഉണ്ടാക്കുന്നതെന്നാണു നാദിർഷയുടെ വാദം.
ജയിലിൽനിന്നു മൂന്നുതവണ പൾസർ സുനി നാദിർഷയെ വിളിച്ചിട്ടുണ്ട്. പരിചയമില്ലാത്ത നമ്പറായതിനാൽ രണ്ടുതവണ കോൾ എടുത്തില്ല. മൂന്നാംവട്ടം എടുത്തു. പറഞ്ഞു തുടങ്ങിയപ്പോൾ പന്തികേടു തോന്നി. തുടർന്നു ഫോൺ കട്ടുചെയ്തു തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. തന്റെ ഫോണിൽ കോൾ റെക്കോഡിങ് ഇല്ലാത്തതിനാൽ മറ്റൊരാളുടെ ഫോണിൽ നിന്നാണു തിരിച്ചുവിളിച്ചത്. 'ദിലീപിനെ വിളിച്ചിട്ടു കിട്ടുന്നില്ല. അത്യാവശ്യമായി കുറച്ചുപണം വേണം. മറ്റു പലരെയും വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല. തന്റെ കൂട്ടുകാർ പുറത്തുണ്ട്. അവരെ ബന്ധപ്പെട്ടു പണം നൽകാൻ ദിലീപിനോടു പറയണം' എന്നിങ്ങനെ സുനി പറഞ്ഞുവെന്നാണു നാദിർഷയുടെ മൊഴി. ഇങ്ങനെയൊരാൾ വിളിക്കുമെന്ന കാര്യം ദിലീപ് നേരത്തെ പറഞ്ഞിട്ടില്ല. ദിലീപിനു വന്ന കത്തും തനിക്കു വന്ന കോളിന്റെ റെക്കോഡിങും സഹിതം ഡി.ജി.പിക്കു പരാതി നൽകിയശേഷമാണ് അമേരിക്കൻ ട്രിപ്പിനു പോയതെന്നും നാദിർഷ വ്യക്തമാക്കുന്നുണ്ട്.
അതിനിടെ കഴിഞ്ഞദിവസം നാദിർഷ ആലുവ സബ് ജയിലിലെത്തി സംസാരിച്ചതു നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് ആവശ്യപ്പെട്ടതനുസരിച്ചാണെന്ന സൂചന പുറത്തുവന്നു. ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ അഞ്ചു മിനിറ്റു മാത്രമായിരുന്നു കുടിക്കാഴ്ച. നേരത്തെ തന്നെ സന്ദർശിച്ച സുഹൃത്തുക്കളോടാണു നാദിർഷയെ കാണണമെന്ന് ആവശ്യപ്പെട്ടത്. നാദിർഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്ച. നാദിർഷ വന്നുപോയ ശേഷമാണു ജയിലിലേക്കു സിനിമാരംഗത്തെ പ്രമുഖരുടെ ഒഴുക്കുണ്ടായതും സന്ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതും.