- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റായ കാര്യങ്ങൾ പറയാൻ പൊലീസ് നിർബന്ധിക്കുന്നു; അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു; നേരിടുന്നത് കടുത്ത മാനസിക സമ്മർദ്ദം; നടിയെ ആക്രമിച്ച കേസിൽ അറസ്റ്റു ഭയന്ന നാദിർഷാ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി; സുഹൃത്തിന് വേണ്ടി തെളിവു നശിപ്പിക്കാൻ നാദിർഷാ കൂട്ടു നിന്നെന്ന് പൊലീസ്; പൾസർ സുനി സംവിധായകനെ വിളിച്ചത് അടുത്ത ബന്ധമുള്ളതിനാലെന്നും അന്വേഷണ സംഘം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. തെറ്റായ കാര്യങ്ങൾ പറയാനാണ് പൊലീസ് നിർബന്ധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും നാദിർഷാ ജാമ്യാപേക്ഷയിൽ കോടതിയ അറിയിച്ചു. കടുത്ത മാനസിക സമ്മർദ്ദമാണ് തനിക്ക് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും നാദിർഷാ ചൂണ്ടിക്കാട്ടുന്നു. നാദിർഷാ നേരത്തെ പറഞ്ഞ കാര്യങ്ങൾ കളവാണെന്നും കൂടുതൽ വ്യക്തതക്ക് വേണ്ടി വീണ്ടും ചോദ്യം ചെയ്യാനായി ഇന്നലെ നാദിർഷായെ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന കാരണത്തിലാണ് നാദിർഷാ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചിക
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.
തെറ്റായ കാര്യങ്ങൾ പറയാനാണ് പൊലീസ് നിർബന്ധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും നാദിർഷാ ജാമ്യാപേക്ഷയിൽ കോടതിയ അറിയിച്ചു. കടുത്ത മാനസിക സമ്മർദ്ദമാണ് തനിക്ക് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും നാദിർഷാ ചൂണ്ടിക്കാട്ടുന്നു.
നാദിർഷാ നേരത്തെ പറഞ്ഞ കാര്യങ്ങൾ കളവാണെന്നും കൂടുതൽ വ്യക്തതക്ക് വേണ്ടി വീണ്ടും ചോദ്യം ചെയ്യാനായി ഇന്നലെ നാദിർഷായെ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന കാരണത്തിലാണ് നാദിർഷാ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് വിവരം. ആശുപത്രി വിട്ടാൽ ഉടൻ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനിടെ നാദിർഷാ നിയമോപദേശം തേടിയിരുന്നു. മുൻകൂർ ജാമ്യം തേടണമോയെന്ന കാര്യങ്ങളടക്കം അഭിഭാഷകരുമായി ചർച്ച ചെയ്തു. അതിന്‌ശേഷമാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്തും, സംവിധായകനുമായ നാദിർഷ തെളിവ് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നടനെ അറസ്റ്റു ചെയ്യാൻ തന്നയൊണ് പൊലീസിന്റെ നീക്കം. തെളിവുകൾ നശിപ്പിക്കുന്നതിനായി നാദിർഷ കൂട്ടുനിന്നതായും, മുമ്പ് നടത്തിയ ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട് നാദിർഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി, നാദിർഷയെയാണ് വിളിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആദ്യ കോൾ 16 സെക്കൻഡായിരുന്നു. രണ്ടാമത് സുനി വിളിച്ച് നാദിർഷയുമായി 10 മിനുട്ട് സംസാരിച്ചിരുന്നു. ഇതിനുശേഷം നാദിർഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ്. ദിലീപുമായി 15 മിനുട്ടോളം സംസാരിച്ചു. തുടർന്ന് ദിലീപ് ഉടൻ തന്നെ തന്റെ സഹോദരിയെ വിളിച്ച് സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ദിലീപ് നാദിർഷയെ വിളിച്ച് 20 മിനുട്ടോളം സംസാരിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം നാദിർഷ മറച്ചുവെച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ചോദ്യം ചെയ്യലിന് ശേഷം നാദിർഷ പുനലൂരിൽ ഒളിവിൽ കഴിഞ്ഞതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടിയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നാദിർഷയോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പൊലീസ് നിർദ്ദേശിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നാദിർഷ ചെയ്തത്. നാദിർഷയെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഡിസ്ചാർജ് ചെയ്ത ശേഷം ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മുമ്പ് നാദിർഷയെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അടക്കമുള്ള വീട്ടുകാർ ദേഹാസ്വാസ്ഥ്യം ഉണ്ടായി ആശുപത്രിയിലായിരുന്നു. ഇതു കണക്കിലെടുത്താണ് പൊലീസിന്റെ തീരുമാനം.