- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദിർഷ നൽകിയ മൊഴികളിൽ പലതും പച്ച കള്ളം; സുനിയെ അറിയില്ലെന്ന് പറഞ്ഞ നാദിർഷയെ കുടുക്കിയത് അപ്പുണ്ണിയുടെ മൊഴി; നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ ഉറച്ച് പൊലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകനും നടനുമായ നാദിർഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ദിലീപിനൊപ്പം ആദ്യം തന്നെ ആലുവാ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് വിധേയമായപ്പോൾ നാദിർഷ നൽകിയ മൊഴി തന്നെയാണ് താരത്തെ കുടുക്കിയിരിക്കുന്നത്. അന്ന് നൽകിയ മൊഴിയിൽ പലതും പച്ചക്കള്ളമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. അന്ന് നാദിർഷ നൽകിയ മൊഴിയിൽ പൾസർസുനിയെ അറിയില്ല എന്നാണ് പറഞ്ഞത്. അക്ഷരാർത്ഥത്തിൽ താരത്തിന്റെ ഈ മൊഴി തന്നെയാണ് ഒടുവിൽ കാലിൽ ചുറ്റിയിരിക്കുന്നത്. പൾസർ സുനിയെ തനിക്ക് നേരത്തെ അറിയില്ലെന്ന് നാദിർഷ ആവർത്തിച്ചപ്പോൾ അപ്പുണ്ണി നൽകിയ മൊഴിയിൽ നാദിർഷയും പൾസർ സുനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൾസർസുനിയിൽ നിന്നും വീണ്ടും മൊഴി എടുത്തു. ഇതോടെ നാദിർഷ അന്ന് നൽകിയ മൊഴിയിൽ പലതും കള്ളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചരിക്കുന്നത്. നാദിർഷയ്ക്ക് പുറമേ അപ്പുണ്ണിയെയും ചോദ്യം ചെയ്യും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകനും നടനുമായ നാദിർഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ദിലീപിനൊപ്പം ആദ്യം തന്നെ ആലുവാ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് വിധേയമായപ്പോൾ നാദിർഷ നൽകിയ മൊഴി തന്നെയാണ് താരത്തെ കുടുക്കിയിരിക്കുന്നത്. അന്ന് നൽകിയ മൊഴിയിൽ പലതും പച്ചക്കള്ളമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
അന്ന് നാദിർഷ നൽകിയ മൊഴിയിൽ പൾസർസുനിയെ അറിയില്ല എന്നാണ് പറഞ്ഞത്. അക്ഷരാർത്ഥത്തിൽ താരത്തിന്റെ ഈ മൊഴി തന്നെയാണ് ഒടുവിൽ കാലിൽ ചുറ്റിയിരിക്കുന്നത്. പൾസർ സുനിയെ തനിക്ക് നേരത്തെ അറിയില്ലെന്ന് നാദിർഷ ആവർത്തിച്ചപ്പോൾ അപ്പുണ്ണി നൽകിയ മൊഴിയിൽ നാദിർഷയും പൾസർ സുനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
ഇതോടെ പൊലീസ് അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൾസർസുനിയിൽ നിന്നും വീണ്ടും മൊഴി എടുത്തു. ഇതോടെ നാദിർഷ അന്ന് നൽകിയ മൊഴിയിൽ പലതും കള്ളമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചരിക്കുന്നത്.
നാദിർഷയ്ക്ക് പുറമേ അപ്പുണ്ണിയെയും ചോദ്യം ചെയ്യും. നാളെത്തന്നെ പൊലീസ് ഇവർ രണ്ട് പേരെയും ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. ആദ്യം നൽകിയ മൊഴിയിൽ നിന്നും വിരുദ്ധമായി നാദിർഷ എന്തെങ്കിലും പറഞ്ഞാൽ അതോടെ ഇയാൾക്ക് മേലുള്ള കുരുക്ക് കൂടുതൽ മുറുകും.