- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനും ദിലീപും നിരപരാധികൾ..! കോടതിയിൽ തെളിയിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്; പൾസർ സുനിയുമായി യാതൊരു ബന്ധവുമില്ല; ക്വട്ടേഷൻ ജോലിക്ക് പണം നൽകിയിട്ടുമില്ല; നടിയെ ആക്രമിച്ച കേസിൽ നാദിർഷായുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആലുവ പൊലീസ് ക്ലബ്ബിൽ പത്ത് പത്തരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ നീണ്ടു നിന്നത് അഞ്ച് മണിക്കൂർ; തെളിവുകൾ സത്യം പറയുമെന്ന് പറഞ്ഞ് പൊലീസും
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പൊലീസ് ക്ലബിൽ രാവിലെ പത്തരയ്ക്കാരംഭിച്ച ചോദ്യം ചെയ്യലാണ് പൂർത്തിയായിരിക്കുന്നത്. നീണ്ട അഞ്ച് മണിക്കൂറോളമാണ് അന്വേഷണ സംഘം നാദിർഷയെ ചോദ്യം ചെയ്തത്. തനിക്ക് പൾസർ സുനിയെ അറിയില്ലെന്നും അത് താൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായും ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന നാദിർഷ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. താനും ദിലീപും നിരപരാധികളാണെന്നും, കോടതിയിൽ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും നാദിർഷ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നാദിർഷ പറഞ്ഞു. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ നാദിർഷ പ്രതിയായേക്കില്ലെന്ന് ആലുവ റൂറൽ എസ്‌പി എവി ജോർജ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. തെളിവുകൾ സത്യം പറയുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പൊലീസ് ക്ലബിൽ എത്തിയ നാദിർഷയെ മെഡിക്കൽ സംഘം പരിശോധിച്ചു. ഇതിന് ശേഷമാണ് അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യൽ ആരംഭിച്ചത്. നുണകൾ പലരും പറഞ്ഞ് പ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പൊലീസ് ക്ലബിൽ രാവിലെ പത്തരയ്ക്കാരംഭിച്ച ചോദ്യം ചെയ്യലാണ് പൂർത്തിയായിരിക്കുന്നത്. നീണ്ട അഞ്ച് മണിക്കൂറോളമാണ് അന്വേഷണ സംഘം നാദിർഷയെ ചോദ്യം ചെയ്തത്. തനിക്ക് പൾസർ സുനിയെ അറിയില്ലെന്നും അത് താൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായും ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന നാദിർഷ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. താനും ദിലീപും നിരപരാധികളാണെന്നും, കോടതിയിൽ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും നാദിർഷ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നാദിർഷ പറഞ്ഞു. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ നാദിർഷ പ്രതിയായേക്കില്ലെന്ന് ആലുവ റൂറൽ എസ്‌പി എവി ജോർജ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. തെളിവുകൾ സത്യം പറയുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പൊലീസ് ക്ലബിൽ എത്തിയ നാദിർഷയെ മെഡിക്കൽ സംഘം പരിശോധിച്ചു. ഇതിന് ശേഷമാണ് അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യൽ ആരംഭിച്ചത്. നുണകൾ പലരും പറഞ്ഞ് പരത്തുകയാണ്. നിരപരാധിത്വം തെളിയിക്കാൻ ഉത്തരവാദിത്തമുണ്ട്. പൾസർ സുനിയുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും പണം നൽകിയിട്ടില്ലെന്നും നാദിർഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഗൂഢാലോചനയിൽ നാദിർഷായുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നാദിർഷയെ ചോദ്യം ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസം ഹാജരായിരുന്നെങ്കിലും രക്തസമ്മർദ്ദം കൂടിയ നാദിർഷയെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നാദിർഷായോട് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിലായിരുന്നു ഇത്.
പിന്നീട് അസുഖം മാറിയെന്നും ഹാജരാകാമെന്നും നാദിർഷ അറിയിക്കുകയായിരുന്നു. നടിയെ അക്രമിക്കുന്നതിനു മുൻപ് ദിലീപിന്റെ ആവശ്യപ്രകാരം നാദിർഷ 30000 രൂപ നൽകിയതായി മുഖ്യപ്രതി സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. കേസിൽ നാദിർഷ നൽകിയ മുൻകൂർ ജാമ്യഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നാദിർഷായുടെ ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ കേസിൽ പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.
നേരത്തെ ജൂൺ മാസം ദിലീപിനെയും നാദിർഷയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദിലീപിനെ കേസിൽ അറസ്റ്റ് ചെയ്തത്. ആദ്യ തവണ നടത്തിയ ചോദ്യം ചെയ്യലിൽ നാദിർഷ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നാണ് പെലീസ് വെളിപ്പെടുത്തിയത്. മൊഴികളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
കൂടാതെ കേസിലെ മുഖ്യപ്രതി പൾസർ സുനി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. ക്വട്ടേഷൻ തുകയുടെ അഡ്വാൻസായി 25,000 രൂപ നാദിർഷയാണ് തനിക്ക് കൈമാറിയതെന്നായിരുന്നു കഴിഞ്ഞയാഴ്ച പൾസർ സുനി വെളിപ്പെടുത്തിയത്. എന്നാൽ ഈ മൊഴി പൊലീസ് സമ്മർദ്ദം ചെലുത്തി പറയിച്ചതാണെന്ന് നാദിർഷ പ്രതികരിച്ചിരുന്നു.