ടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് അടർത്തിയെടുക്കാനുള്ള ശ്രമം ചൈന ആരംഭിച്ചിട്ട് കാലം കുറേയായി. അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ആസാമിലുമൊക്കെയുള്ള തീവ്രവാദി സംഘങ്ങൾക്ക് ചൈനയുടെ പിന്തുണയുമുണ്ട്. ഇപ്പോൾ, വടക്കുകിഴക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളെ ചേർത്ത് ഒറ്റരാജ്യമാക്കി മാറ്റാനുള്ള നീക്കമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്.

നാഗാ നേതാവ് ഐകസ് മുയിവയുടെ 'ഗ്രേറ്റൽ നാലാഗിം' എന്ന ആശയത്തിന് പിന്നിൽ ചൈയാണെന്നാണ് സൂചന. നാഗാലാൻഡും ആസാമും മണിപ്പുരും ചേർന്ന ഒരൊറ്റ മേഖലയാക്കുകയെന്നതാണ് മുയിവയുടെ ലക്ഷ്യം. ഇതിന് പിന്നിലെ അപകടം തിരിച്ചറിഞ്ഞ് കേന്ദ്രം അടിയന്തര നടപിടിയെടുക്കണമെന്ന് തെസ്പുരിൽനിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശർമ ആവശ്യപ്പെട്ടു. അസാമിലും നാഗാലാൻഡിലും മണിപ്പുരിലും ബിജെപിയാണ് ഭരിക്കുന്നതെന്നതാണ് വേറൊരു വസ്തുത.

ലോക്‌സഭയിൽ ശൂന്യവേളയിൽ പശ്ചിമബംഗാളിൽനിന്നുള്ള കോൺഗ്രസ് എംപി ആധിർ രഞ്ജൻ ചൗധരിയാണ് ഈ പ്രശ്‌നം എടുത്തിട്ടത്. അറുപതുവർഷത്തോളം നീണ്ട വിഘടന വാദം അവസാനിപ്പിക്കാനായി എന്ന കേന്ദ്രത്തിന്റെ അവകാശവാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. കേന്ദ്ര സർക്കാരും ഐസക് മുയിവയുടെ നേതൃത്വത്തിലുള്ള നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലുമായി ഇതുസംബന്ധിച്ച് ധാരണയായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വാദിച്ചു.

നാഗാ വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങൾ ഒരുമിപ്പിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നാണ് ഐസക് മുയിവയുടെ അവകാശവാദമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്രം ഇത് നിരാകരിക്കുന്നു. ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ചൗധരി ആവശ്യപ്പെട്ടു. ഇതേത്തുടർന്നായിരുന്നു ബിജെപി എംപിയുടെ ഇടപെടൽ. നാഗാലാൻഡിനെയും ആസാമിനെയും മണിപ്പുരിനെയും ഒന്നിപ്പിക്കുകയാണ് മുയിവയുടെയും സംഘടനയുടെയും ലക്ഷ്യമെന്ന് ശർമ പറഞ്ഞു. ഇതംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രേറ്റർ നാഗാലാൻഡ് എന്ന ആശയത്തെ എതിർക്കുന്നവർ മേഖലയിലേറെയുണ്ട്. അവർക്കിത് അംഗീകരിക്കാനാവില്ല. മേഖലയെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതാകും ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം എത്രയും വേഗം ഇക്കാര്യത്തിൽ ഇടപെടണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു. മേഖലയിൽ ബിജെപിക്ക് കൈവന്ന സ്വാധീനം മുയിവയുമായുള്ള ചർച്ചയ്ക്ക് ആക്കം കൂട്ടുമെങ്കിലും അത് പരിഹരിക്കുക അത്ര എളുപ്പമുള്ള കാര്യമാവില്ലെന്നാണ് സൂചന. ചൈനയുടെ പിന്തുണയാണ് അതിനൊരു കാരണം.