- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സാമന്ത നാഗചൈതന്യക്ക് സ്വന്തം; 10 കോടി ചിലവഴിച്ച് നടക്കുന്ന താരവിവാഹം ഗോവയിൽ പൊടിപൊടിക്കുന്നു; ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് ശേഷം ഇന്ന് ക്രിസ്ത്യൻ ആചാരപ്രകാരം മിന്നുകെട്ട്; സുഹൃത്തുക്കൾക്കായി ഹൈദരബാദിൽ സത്കാരം പിന്നീട്
തെലുങ്ക് സിനിമാലോകം കാത്തിരുന്ന താര വിവാഹ ദിവസങ്ങൾ വന്നിരിക്കുകയാണ്. സൂപ്പർതാരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം ഇന്നലെ മുതൽ എട്ട് വരെ മൂന്ന് ദിവസങ്ങളായി സംഘടിപ്പിച്ചിരിക്കുന്നത്. ഗോവയിൽ വച്ചാണ് പത്തു കോടിയിലേറെ ചെലവിട്ട് നടക്കുന്ന വിവാഹ മാമാങ്കം നടക്കുക. തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയുടെയും ആദ്യ ഭാര്യ ലക്ഷ്മിയുടെയും മകനാണ് നാഗചൈതന്യ.ഹിന്ദു ആചാരപ്രകാരമുള്ള വിവാഹമാണ് ഇന്നലെ നടന്നത്. ക്രിസ്ത്യൻ ആചാരം അനുസരിച്ചുള്ള വിവാഹം ഇന്ന് നടക്കും. ഹിന്ദു വിവാഹത്തിന് പരന്പരാഗത സാരിയാണ് സാമന്ത അണിഞ്ഞത്. ഇന്ന് ഗൗൺ അണിഞ്ഞാവും സാമന്ത വിവാഹിതയാവുക. പ്രമുഖ ഫാഷൻ ഡിസൈനർ സൈനർക്രേഷ ബജാജാണ് സാമന്തയുടെ വിവാഹ വസ്ത്രങ്ങൾ രൂപകല്പന ചെയ്തത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് അങ്ങനെ തന്നെ ആയിരിക്കും. വിവാഹത്തിന് ശേഷം ഹൈദരാബാദിൽ ഗംഭീര വിരുന്ന് സത്കാരം നടത്തുന്നുണ്ട്. ഈ വർഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹം അടുത്ത വർഷം നടത്താനായിരുന്നു തീരുമാനം. ഇതി
തെലുങ്ക് സിനിമാലോകം കാത്തിരുന്ന താര വിവാഹ ദിവസങ്ങൾ വന്നിരിക്കുകയാണ്. സൂപ്പർതാരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം ഇന്നലെ മുതൽ എട്ട് വരെ മൂന്ന് ദിവസങ്ങളായി സംഘടിപ്പിച്ചിരിക്കുന്നത്. ഗോവയിൽ വച്ചാണ് പത്തു കോടിയിലേറെ ചെലവിട്ട് നടക്കുന്ന വിവാഹ മാമാങ്കം നടക്കുക.
തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയുടെയും ആദ്യ ഭാര്യ ലക്ഷ്മിയുടെയും മകനാണ് നാഗചൈതന്യ.ഹിന്ദു ആചാരപ്രകാരമുള്ള വിവാഹമാണ് ഇന്നലെ നടന്നത്. ക്രിസ്ത്യൻ ആചാരം അനുസരിച്ചുള്ള വിവാഹം ഇന്ന് നടക്കും. ഹിന്ദു വിവാഹത്തിന് പരന്പരാഗത സാരിയാണ് സാമന്ത അണിഞ്ഞത്. ഇന്ന് ഗൗൺ അണിഞ്ഞാവും സാമന്ത വിവാഹിതയാവുക.
പ്രമുഖ ഫാഷൻ ഡിസൈനർ സൈനർക്രേഷ ബജാജാണ് സാമന്തയുടെ വിവാഹ വസ്ത്രങ്ങൾ രൂപകല്പന ചെയ്തത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് അങ്ങനെ തന്നെ ആയിരിക്കും. വിവാഹത്തിന് ശേഷം ഹൈദരാബാദിൽ ഗംഭീര വിരുന്ന് സത്കാരം നടത്തുന്നുണ്ട്.
ഈ വർഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹം അടുത്ത വർഷം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ നാഗചൈതന്യയുടെ അർദ്ധ സഹോദരനും നടി അമലയുടെ മകനുമായ അഖിൽ അക്കിനേനിയുടെ മേയിൽ നടക്കാനിരുന്ന വിവാഹം മുടങ്ങി. ഇതോടെ നാഗചൈതന്യയുടെ വിവാഹം ഉടൻ തന്നെ നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു.
യെ മായാ ചെസാവേ' എന്ന സാമന്തയുടെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായകൻ നാഗ ചൈതന്യ ആയിരുന്നു. ചിത്രം ഹിറ്റായതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും ഊഹാപോഹങ്ങൾ പരന്നു. വിവാഹശേഷം സിനിമയിൽത്തന്നെയുണ്ടാവുമെന്നാണ് സാമന്തയുടെ നിലപാട്.