ഷിക്കാഗോ: ഒക്‌ടോബർ 21, 22 തീയതികളിൽ ഷിക്കാഗോയിൽ നടത്തുന്ന നൈനയുടെ ദേശീയ കോൺഫറൻസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി രജിസ്‌ട്രേഷൻ കമ്മിറ്റി കോർഡിനേറ്റർമാരായ മേരി ജോസ്, മേരി റെജീന സേവ്യർ എന്നിവർ അറിയിച്ചു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങളെയും, ചാപ്റ്ററുകളെയും ഒരുമിച്ച് നൈന (നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഇൻ അമേരിക്ക) എന്ന ദേശീയ സംഘടന നിലവിൽ വന്നതിന്റെ പത്താം വാർഷികംകൂടിയാണ് ഈ അവസരത്തിൽ ആഘോഷിക്കപ്പെടുക. നാഷണൽ പ്രസിഡന്റ് സാറാ ഗബ്രിയേൽ, ഇല്ലിനോയിസ് ചാപ്റ്റർ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ്, കോൺഫറൻസ് കൺവീനർ ഫിലോ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു.

വളരെ പ്രഗത്ഭരായ വ്യക്തികൾ വിവിധ വിഷയങ്ങളിലായി രണ്ടു ദിവസം നടത്തുന്ന പ്രഭാഷണങ്ങൾ, വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നേഴ്‌സുമാർക്ക് ഏറെ മുതൽക്കൂട്ടാവും. 16 കണ്ടിന്യൂയിങ് ഹവേഴ്‌സ് ലഭിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾ ചേർന്ന് രജിസ്‌ട്രേഷൻ കമ്മിറ്റിക്ക് രൂപം നൽകി. മെയ്‌ 31-നു മുമ്പ് ഏർളി രജിസ്‌ട്രേഷൻ റേറ്റ് ലഭിക്കുന്നതാണ്. നൈനയുടെ വെബ്‌സൈറ്റായ ംംം.ിമശിമൗമെ.രീാ ൽ നിന്നോ, ചാപ്റ്റർ പ്രസിഡന്റുമാരിൽ നിന്നോ ഫോം ലഭിക്കുന്നതാണ്.

ആഗ്‌നസ് മാത്യു, അനു സിറിയക്, അർച്ചന ഫിലിപ്പ്, ബെറ്റ്‌സി അഗസ്റ്റിൻ, ചിന്നമ്മ ഞാറവേലിൽ, എൽസമ്മ ലൂക്കോസ്, ജെനി മാത്തൻ, ജൂലി തോമസ്, ലില്ലി ആനിക്കാട്, മോളി സക്കറിയ, നബീസ ചെമ്മാച്ചേൽ, സോഫി ലൂക്കോസ്, ടിന്റു മാത്യു എന്നിവരാണു കമ്മിറ്റി അംഗങ്ങൾ.

ഏറെ ഉപകാരപ്രദമായ ക്ലാസുകൾ, പോസ്റ്റർ അവതരണങ്ങൾ, അലുമ്‌നി നൈറ്റ്, ഗാലാ ഡിന്നർ, കലാപരിപാടികൾ എന്നിവ കോർത്തിണക്കിയ സെമിനാറിൽ എല്ലാ നേഴ്‌സുമാരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായും അതിനായി ഏവരെയും ഷിക്കാഗോയിലെ എൽമസ്റ്റ് വാട്ടർഫോർഡ് കോൺഫറൻസ് സെന്ററിലേക്ക് ക്ഷണിക്കുന്നതായും നൈനയുടേയും ആതിഥേയ ചാപ്റ്ററായ ഐനായുടേയും (കചഅക) ഭാരവാഹികൾ അറിയിക്കുന്നു.

രജിസ്‌ട്രേഷൻ വിവരങ്ങൾക്ക്: മേരി റെജീന സേവ്യർ (630 887 6663), മേരി ജോസ് (678 357 6433). നൈന വൈസ് പ്രസിഡന്റ് ബീന വള്ളിക്കളം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.