- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നൈനയുടെ അഞ്ചാമത് നാഷണൽ കൺവൻഷൻ ഷിക്കാഗോയിൽ
ഷിക്കാഗോ: ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ NAINA (National Association of Indian Nurses of America)-യുടെ അഞ്ചാമത് ദേശീയ എഡ്യൂക്കേഷണൽ കൺവൻഷൻ 2016 ഒക്‌ടോബർ 21, 22 തീയതികളിൽ ഷിക്കാഗോയിൽ വച്ചു നടത്തുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. എൽമസ്റ്റിലുള്ള വാട്ടർഫോർഡ് കോൺഫറൻസ് സെന്ററിൽ വച്ചാണ് കൺവൻഷൻ നടക്കുക.വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാ ചാപ്റ്ററിലേയും അംഗങ്ങളേയും, മറ്റു സംസ്
ഷിക്കാഗോ: ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ NAINA (National Association of Indian Nurses of America)-യുടെ അഞ്ചാമത് ദേശീയ എഡ്യൂക്കേഷണൽ കൺവൻഷൻ 2016 ഒക്‌ടോബർ 21, 22 തീയതികളിൽ ഷിക്കാഗോയിൽ വച്ചു നടത്തുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. എൽമസ്റ്റിലുള്ള വാട്ടർഫോർഡ് കോൺഫറൻസ് സെന്ററിൽ വച്ചാണ് കൺവൻഷൻ നടക്കുക.
വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാ ചാപ്റ്ററിലേയും അംഗങ്ങളേയും, മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും ഒരുമിച്ച് ചേർത്ത് കാലാനുസൃതമായ മാറ്റങ്ങളെക്കുറിച്ചുള്ള ക്ലാസുകളും, ചർച്ചകളും ഈ ദിവസങ്ങളിൽ നടക്കുന്നു. ആരോഗ്യരംഗത്തെ നവീന മാതൃകകളെ അടിസ്ഥാനപ്പെടുത്തി 'Emerging Pradigms in Nursing and Helth Care Technology, Evidence based Practice, Interprofessional Collaboration and Diverstiy' എന്നതാണ് കോൺഫറൻസിന്റെ വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. മാറിവരുന്ന തൊഴിൽ, രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നയങ്ങൾ ആരോഗ്യരംഗത്തുണ്ടാക്കുന്ന വ്യതിയാനങ്ങളും, പ്രത്യാഘാതങ്ങളും മുൻകൂട്ടി മനസിലാക്കുവാൻ അംഗങ്ങളെ പ്രാപ്തരാക്കുന്നതിൽ നൈന നടത്തുന്ന പരിശ്രമങ്ങളിൽ ഈ വിദ്യാഭ്യാസ കൺവൻഷന് വലിയ പങ്കുണ്ട്.
നാഷണൽ പ്രസിഡന്റ് സാറാ ഗബ്രിയേൽ, ഇല്ലിനോയി ചാപ്റ്റർ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ്, കൺവൻഷൻ ചെയർമാന്മാരായ ഡോ. ജാക്കി മൈക്കൾ, ഫിലോമിന ഫിലിപ്പ് എന്നിവരാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. എഡ്യൂക്കേഷന് ഏറ്റവും പ്രധാന്യം നൽകിയുള്ള ഈ കൺവൻഷന്റെ എഡ്യൂക്കേഷൻ കമ്മിറ്റിയുടെ അമരത്ത് ഏറെ പ്രഗത്ഭരായ ആഗ്‌നസ് തേറാടിയും, ഡോ. അമിതാ അവധാനിയുമാണ്. കുക്ക് കൗണ്ടി സിസ്റ്റത്തിന്റെ നഴ്‌സിങ് വിഭാഗം മേധാവിയായ ആഗ്‌നസ് തേറാടിയുടെ നേതൃത്വം കൺവൻഷന് ഒരു മുതൽക്കൂട്ടാണ്.
കൺവൻഷൻ ഒരുക്കങ്ങൾക്കു മുന്നോടിയായി നടന്ന സമ്മേളനത്തിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നതിനായി അംഗങ്ങൾ വളരെ താത്പര്യപൂർവ്വം പങ്കെടുത്തു. ഈ അവസരം വിനിയോഗിക്കുന്നതിനായി എല്ലാ നേഴ്‌സുമാരും മുന്നോട്ടുവരണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു. സാറാ ഗബ്രിയേൽ (773 793 4879 FREE, ഫിലോമിന ഫിലിപ്പ് (630 969 6848 FREE), മേഴ്‌സി കുര്യാക്കോസ് (773 865 2456 FREE). വെബ്‌സൈറ്റ്: www.nainausa.com വൈസ് പ്രസിഡന്റ് ബീന വള്ളിക്കളം അറിയിച്ചതാണിത്.



