- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നൈന നാഷണൽ കോൺഫറൻസിലേക്ക് രചനകൾ ക്ഷണിക്കുന്നു
ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന (National Assocaiation of Indian Nurses in America) യുടെ അഞ്ചാമത് എഡ്യൂക്കേഷൻ കോൺഫറൻസിലേക്ക് പോഡിയം, പോസ്റ്റർ അവതരണങ്ങൾക്കായുള്ള പ്രപ്പോസലുകൾ ക്ഷണിക്കുന്നു. ഒക്‌ടോബർ 21, 22 തീയതികളിൽ ഷിക്കാഗോയിലെ എൽമസ്റ്റ് വാർട്ടർഫോർഡ് കോൺഫറൻസ് സെന്ററിൽ വച്ചാണ് കോൺഫറൻസ് നടക്കുന്നത്. പ്രപ്പോസലുകൾ സ്വീകരിക്കുന്നതി
ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന (National Assocaiation of Indian Nurses in America) യുടെ അഞ്ചാമത് എഡ്യൂക്കേഷൻ കോൺഫറൻസിലേക്ക് പോഡിയം, പോസ്റ്റർ അവതരണങ്ങൾക്കായുള്ള പ്രപ്പോസലുകൾ ക്ഷണിക്കുന്നു. ഒക്‌ടോബർ 21, 22 തീയതികളിൽ ഷിക്കാഗോയിലെ എൽമസ്റ്റ് വാർട്ടർഫോർഡ് കോൺഫറൻസ് സെന്ററിൽ വച്ചാണ് കോൺഫറൻസ് നടക്കുന്നത്.
പ്രപ്പോസലുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്. കോൺഫറൻസിന്റെ വിഷയമായ 'Emerging Paradigms in Nursing and Healthcare: Technology, Evidence Based Practice, Interprofessional Collaboration and Diverstiy' എന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രപ്പോസലുകൾ തയാറാക്കേണ്ടത്.
നാഷണൽ എഡ്യൂക്കേഷൻ കോർഡിനേറ്റേഴ്‌സായ ആഗ്‌നസ് തേരാടി, ഡോ. അമിത അവധാനി എന്നിവരോടൊപ്പം ഡോ. ലിഡിയ ആൽബുക്കർക്ക്, ഡോ. സോളിമോൾ കുരുവിള, ഡോ. സിമി ജോസഫ് (ഐ.എൻ.എ.ഐ എഡ്യൂക്കേഷൻ കോർഡിനേറ്റർ), ഡോ. അജിമോൾ ലൂക്കോസ്, ബീന വള്ളിക്കളം, സൂസൻ മാത്യു, സൂസൻ തോമസ്, സുജ വർഗീസ് എന്നിവർ ഉൾപ്പെട്ട എഡ്യൂക്കേഷൻ കമ്മിറ്റി അംഗങ്ങൾ ഈ കോൺഫറൻസ് ഏവർക്കും ഉപകാരപ്രദമാക്കുവാനായി പരിശ്രമിക്കുന്നു.
വളരെയധികം പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രഗത്ഭരും പരിചയസമ്പന്നരുമായവർ അവതരണങ്ങൾ നടത്തുന്ന ഈ അവസരം എല്ലാ നേഴ്‌സുമാർക്കും ഒരുക്കുവാനായതിൽ സന്തോഷമുണ്ടെന്ന് നാഷണൽ പ്രസിഡന്റ് സാറാ ഗബ്രിയേൽ അറിയിച്ചു. കോൺഫറൻസ് കൺവീനർമാരായ ഡോ. ജാക്കി മൈക്കൾ, ഫിലോ ഫിലിപ്പ്, ഐ.എൻ.എ.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.
അഡ്വാൻസ്ഡ് പ്രാക്ടീസ് നേഴ്‌സ്, ലീഡർഷിപ്പ്/പ്രാക്ടീസ് എന്നീ ട്രാക്കുകളിൽ സമാന്തരമായി ക്ലാസുകൾ ഉണ്ടായിരിക്കുമെന്നത് ഈ കോൺഫറൻസിന്റെ സവിശേഷതയായിരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു. പതിനാറോളം Continuing Education Hours നൽകാനാണ് ശ്രമിക്കുന്നതെന്നും കമ്മിറ്റിഅറിയിക്കുന്നു. എല്ലാ നേഴ്‌സുമാരേയും ഈ അവസരം ഉപയോഗിക്കാൻ അതിഥേയരായ ഐ.എൻ.എ.ഐ ഭാരവാഹികളോടൊപ്പം നൈന ഭാരവാഹികളും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: http://www.nainausa.com/
വൈസ് പ്രസിഡന്റ് ബീന വള്ളിക്കളം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.



