- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോയിൽ നായർ സംഗമം 12ന്; മുഖ്യാതിഥി സുരേഷ് ഗോപി
ഷിക്കാഗോ: മൂന്നാമത് ദേശീയ നായർ മഹാസംഗമത്തിനു വിദ്യാധിരാജാ നഗറിൽ (ക്രൗൺ പ്ലാസ ഹൂസ്റ്റൺ) 12നു കൊടി ഉയരും. അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നായി നിരവധി പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. പ്രശസ്ത സിനിമാതാരം സുരേഷ് ഗോപി എംപി മുഖ്യാതിഥിയായിരിക്കും. മതാചാര്യനായ സ്വാമി ഉദിത് ചൈതന്യ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ടിവി- സിനിമാതാരവും മിമിക്രി കലാകാരനുമായ സാബു തിരുവല്ല, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്ക് എന്നിവരും പങ്കെടുക്കും. രഞ്ജിനി മേനോനും രോഷ്‌നി പിള്ളയും ചേർന്ന് അവതരിപ്പിക്കുന്ന കഥകളി, രശ്മി നായരുടെ കഥക്, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സമ്മേളനത്തിനു കൊഴുപ്പേകും. സംഗമത്തോടനുബന്ധിച്ചു വിവിധ കലാമത്സരങ്ങളും സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. ഡാൻസ് ഇനങ്ങളിൽ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, കുച്ചിപ്പുടി, മ്യൂസിക് ഇനങ്ങളിൽ കർണാടിക് മ്യൂസിക്, ലൈറ്റ് മ്യൂസിക്, നാടൻപാട്ട്, കൂടാതെ ഇൻസ്ട്രുമെന്റൽ മ്യൂസിക്, ചെണ്ടമേളം തുടങ്ങിയ മത
ഷിക്കാഗോ: മൂന്നാമത് ദേശീയ നായർ മഹാസംഗമത്തിനു വിദ്യാധിരാജാ നഗറിൽ (ക്രൗൺ പ്ലാസ ഹൂസ്റ്റൺ) 12നു കൊടി ഉയരും. അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നായി നിരവധി പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.
പ്രശസ്ത സിനിമാതാരം സുരേഷ് ഗോപി എംപി മുഖ്യാതിഥിയായിരിക്കും. മതാചാര്യനായ സ്വാമി ഉദിത് ചൈതന്യ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ടിവി- സിനിമാതാരവും മിമിക്രി കലാകാരനുമായ സാബു തിരുവല്ല, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്ക് എന്നിവരും പങ്കെടുക്കും.
രഞ്ജിനി മേനോനും രോഷ്‌നി പിള്ളയും ചേർന്ന് അവതരിപ്പിക്കുന്ന കഥകളി, രശ്മി നായരുടെ കഥക്, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സമ്മേളനത്തിനു കൊഴുപ്പേകും.
സംഗമത്തോടനുബന്ധിച്ചു വിവിധ കലാമത്സരങ്ങളും സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. ഡാൻസ് ഇനങ്ങളിൽ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, കുച്ചിപ്പുടി, മ്യൂസിക് ഇനങ്ങളിൽ കർണാടിക് മ്യൂസിക്, ലൈറ്റ് മ്യൂസിക്, നാടൻപാട്ട്, കൂടാതെ ഇൻസ്ട്രുമെന്റൽ മ്യൂസിക്, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളിൽ രജിസ്റ്റർ ചെയ്ത് പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതാണ്.
സെമിനാറുകളുടെ ഭാഗമായി ആത്മീയ സെമിനാർ, ബിസിനസ് സെമിനാർ, കുട്ടികൾക്കുള്ള സെമിനാർ എന്നിവയാണ് നടക്കുക.
മൂന്നുദിവസത്തെ ഈ സംഗമം പങ്കെടുക്കുന്ന പ്രതിനിധികൾക്കു മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നു സെക്രട്ടറി സുനിൽ നായർ പറഞ്ഞു.
സംഗമത്തിന്റെ രജിസ്‌ട്രേഷന് എല്ലാ മേഖലകളിൽനിന്നു നല്ല പ്രതികരണമാണ് ലഭിച്ചതെന്നു ട്രഷർ പൊന്നുപിള്ള അറിയിച്ചു. നായർ കുടുംബാംഗങ്ങളുടെ കൂട്ടായ്മ വിളിച്ചോതുന്ന നായർ മഹാസംഗമം വൻ വിജയമാക്കിത്തീർക്കാൻ എല്ലാ നായർ കുടുംബാംഗങ്ങളുടയും സാന്നിധ്യം വിദ്യാധിരാജ നഗറിൽ ഉണ്ടാകണമെന്നു കൺവൻഷൻ ചെയർമാൻ ഡോ. മോഹൻ കുമാർ അഭ്യർത്ഥിച്ചു. യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതായി യൂത്ത് ചെയർ രേവതി നായർ അറിയിച്ചു. ഡോ. ചിത്ര ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു. സംഗമത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിൽ ലേഖനങ്ങൾ നൽകിയും പരസ്യങ്ങൾ നൽകിയും സഹായിച്ച ഏവരോടും സുവനീർ ചെയർമാൻ ജയപ്രകാശ് നായർ നന്ദി അറിയിച്ചു.
സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു.
വിവരങ്ങൾക്ക്: www.nssona.org
ജോയിച്ചൻ പുതുക്കുളം



