- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശാപ്പുശാലയിൽ വെച്ച് സ്വന്തം ഭാര്യയെ കഴുത്തറുത്തുകൊന്നത് നജ്ബുദ്ദീൻ തന്നെ; ഭാര്യയുമായി പിണങ്ങി രണ്ടാമതും വിവാഹംചെയ്തു ; കുടുംബ കോടതിയിൽ കേസ് നടക്കവേ വീണ്ടും അടുത്തു: ഒടുവിൽ സംശയത്തിന്റെ പേരിൽ ഭാര്യയെ കത്തികൊണ്ട് വെട്ടിക്കൊന്നു
പരപ്പനങ്ങാടി: കശാപ്പുശാലയിൽ വെച്ച് സ്വന്തം ഭാര്യയെ കഴുത്തറുത്തു കൊന്നത് ഭർത്താവ് നജ്ബുദ്ദിൻ തന്നെ. ഭാര്യ റഹീനയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽപോയ ഇയാളെ ഇന്നലെ പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് നജ്ബുദ്ദീൻ എന്ന് ബാബുവിനെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പരപ്പനങ്ങാടി മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വിശദീകരണം ഇങ്ങനെ മരണപ്പെട്ട റഹീനയുമായി നജ്ബുദ്ദീൻ പലപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് നജ്ബുദ്ദീൻ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കുടുംബകോടതിയിൽ കേസ്സിനായി പലതവണ എത്തി വീണ്ടും അടുക്കുകയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം രണ്ടു ഭാര്യമാരും ഒരേവീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. റഹീനയുടെ പിതാവ് മരിച്ച നാൽപതിനു നാട്ടിൽ പോവാൻ അനുവദിച്ചിരുന്നില്ല. അതുസംബന്ധിച്ചും തർക്കമുണ്ടായി. പിന്നീട് റഹീനയും രണ്ടുമക്കളും വാടക വീട്ടിലേയ്ക്ക് മാ
പരപ്പനങ്ങാടി: കശാപ്പുശാലയിൽ വെച്ച് സ്വന്തം ഭാര്യയെ കഴുത്തറുത്തു കൊന്നത് ഭർത്താവ് നജ്ബുദ്ദിൻ തന്നെ. ഭാര്യ റഹീനയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽപോയ ഇയാളെ ഇന്നലെ പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് നജ്ബുദ്ദീൻ എന്ന് ബാബുവിനെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പരപ്പനങ്ങാടി മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് വിശദീകരണം ഇങ്ങനെ മരണപ്പെട്ട റഹീനയുമായി നജ്ബുദ്ദീൻ പലപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് നജ്ബുദ്ദീൻ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കുടുംബകോടതിയിൽ കേസ്സിനായി പലതവണ എത്തി വീണ്ടും അടുക്കുകയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതുപ്രകാരം രണ്ടു ഭാര്യമാരും ഒരേവീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. റഹീനയുടെ പിതാവ് മരിച്ച നാൽപതിനു നാട്ടിൽ പോവാൻ അനുവദിച്ചിരുന്നില്ല. അതുസംബന്ധിച്ചും തർക്കമുണ്ടായി. പിന്നീട് റഹീനയും രണ്ടുമക്കളും വാടക വീട്ടിലേയ്ക്ക് മാറി താമസിക്കുകയും ചെയ്തു. ഇവരുടെ കൂടെ നജ്ബുദ്ദീനും ഇടയ്ക്ക താമസിക്കാറുണ്ട്. കഴിഞ്ഞദിവസം പുതിയ സിംകാർഡുമായി ബന്ധപ്പെട്ട സംശയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഈ നമ്പർ ഉപയോഗിച്ച് നജ്ബുദ്ദീന്റെ കുടുംബ വിവരങ്ങൾ അറിയിക്കുന്നുണ്ടെന്ന സംശയത്തിൽ തർക്കമുണ്ടായിരുന്നു.
ഇതിനെ തുടർന്ന് റഹീന നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയും മാതാവിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതുപ്രകാരം മാതാവ് സുബൈദ പരപ്പനങ്ങാടിയിൽ എത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച പോയാൽ മതിയെന്നും ജോലിയിൽ തന്നെ ഒരുദിവസം കൂടെ സഹായിക്കണമെന്നും നജ്ബുദ്ദീൻ അറിയുക്കുകയായുന്നു. ഇതുപ്രകാരം റഹീനയുടെ കൂടെ താമസിക്കുകയും ചെയ്യുകയായിരുന്നു.
പുലർച്ചെ റഹീനയെ കശാപ്പുകേന്ദ്രത്തിലേയ്ക്ക കൂട്ടികൊണ്ട് പോവുകയും സിംകാർഡ് വിഷയം ചോദിക്കുകയും കലഹമുണ്ടാക്കുകയുമായിരുന്നു. തുടർന്ന് നേരത്തെ കരുതിവെച്ച കത്തിയുപയോഗിച്ച് വധികകയായിരുന്നു. കൃത്യം നടത്തിയശേഷം സ്വന്തം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് കശാപ്പ് ജോലിക്കാർ എത്തിയത്തോടെയാണ് കഴുത്തറത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബൈക്കിൽ കോട്ടക്കൽ ചങ്കുവെട്ടിയിലെത്തി ബൈക്ക് പെട്രോൾ പമ്പിൽ നിർത്തിയിടുക്കയായിരുന്നു. അവിടെ നിന്നും തൃശ്ശൂരും വിവിധ പ്രദേശങ്ങളിലും കറങ്ങി ഇന്നലെ പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയതെന്നാണ് സി.ഐ അറിയിച്ചത്.
എസ്‌പി.യുടെ നിർദ്ദേശപ്രകാരം താനൂർ സി.ഐ അലവിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി, താനൂർ പൊലീസുകാരും എസ്.ഐ മാരുമാമ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന വിവരത്തെ തുടർന്ന് നിരവധി പേരാണ് കോടതി പരിസരത്തും പൊലീസ് സ്റ്റേഷൻ പരിസരത്തും തടിച്ചുകൂടിയത്. ചങ്കുവെട്ടിയിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഇന്ന് മറ്റിടങ്ങളിൽ കൊണ്ടവന്ന് തെളിവെടുപ്പ് നടത്തും.
റിമാൻഡ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റ് വി എസ് ആശാദേവി ഈ മാസം 28വരെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായി. പ്രതിക്കു വേണ്ടി നിയമസഹായം നൽകാൻ അഡ്വ. പി.വി റാഷിദ് ഹാജരായി.