ആലപ്പുഴ: എ.ആർ. ക്യാമ്പിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ പൊലീസുകാരന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നിലും ഭർത്താവിന്റെ അവിഹിതം. ആലപ്പുഴ മെഡിക്കൽ കോളേജ് പൊലീസ് എയ്ഡ് പോസ്റ്റിൽ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നജ്ല(27), മകൻ എൽ.കെ.ജി. വിദ്യാർത്ഥി ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരാണു മരിച്ചത്. ഭർത്താവ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാനസികപീഡനമാണു യുവതിയുടെ മരണത്തിനു കാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ഭാര്യ എതിർത്തിരുന്നുവെന്നും നജ്‌ലയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. റെനീസും നജ്ലയും വഴക്കും തർക്കവും പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺവിളികളെച്ചൊല്ലിയായിരുന്നു തർക്കമെന്നു നജ്ല അയൽവാസികളോടു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെനീസിനെ പൊലീസ് കസ്റ്റഢിയിൽ എടുത്തത്.

തിങ്കളാഴ്ചരാത്രിയിൽ ജോലിക്കുപോയ റെനീസ് ചൊവ്വാഴ്ച രാവിലെ ഒൻപതരയ്ക്കു തിരിച്ചെത്തിയപ്പോൾ കതകു തുറന്നില്ല. അഗ്‌നിരക്ഷാസേനയെത്തി വാതിൽ തകർത്ത്, അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. അമ്പലപ്പുഴ തഹസിൽദാർ സി. പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി.

മൂത്തമകൻ ടിപ്പു സുൽത്താന്റെ കഴുത്തിൽ ഷാൾ മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ജോലിക്കുപോയ റെനീസ് ചൊവ്വാഴ്ച രാവിലെ 9.30ന് ക്വട്ടേഴ്സിൽ തിരിച്ചെത്തി വിളിച്ചുനോക്കിയിട്ടും കതകു തുറന്നിരുന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്തെ മുറികളിൽ താമസിക്കുന്നവരും അപ്പോഴാണ് കൂട്ടമരണം അറിഞ്ഞത്.

ഇടക്കാലത്ത് അവധിയെടുത്ത് വിദേശത്തുപോയിരുന്ന റെനീസ് തിരികെയെത്തി പൊലീസിൽ ജോലി തുടരുകയായിരുന്നു. ഭാര്യയെ റെനീസ് ഉപദ്രവിച്ചിരുന്നതായും മൊഴിയുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലും പരാതി എത്തിയിരുന്നു. മേലിൽ പ്രശ്നങ്ങൾ ഉണ്ടാവരുതെന്ന് എസ്‌പി നിർദ്ദേശം നൽകി പറഞ്ഞു വിട്ടതിന് ശേഷവും ഉപദ്രവം തുടർന്നെന്നാണു വിവരം. ഇന്നലെ ഇവിടെയത്തിയ എസ്‌പി. ക്വാർട്ടേഴ്സിലെ താമസക്കാരിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായിരുന്നെന്നു സഹപ്രവർത്തകർ മൊഴി നൽകി.

മാനസികവും ശാരീരികവുമായ പീഡനമാണ് സംഭവത്തിലേക്കു നയിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്ല മാൻസിലിൽ (കുഴിയിൽ വീട്) പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണ് നജ്ല. സഹോദരി: നഫ്ല