- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നജ്‌റാനിൽ ഹൂതികൾ ഷെല്ലാക്രമണം നിർത്തി; ജനജീവിതം സാധാരണമായി; മലയാളികൾക്കും ആശ്വസിക്കാം
ജിദ്ദ: സൗദിയുടെ തെക്ക് വടക്കൻ അതിർത്തി മേഖലയായി നജ്‌റാനിൽ ഹൂതികൾ നടത്തി വന്ന ഷെല്ലാക്രമണം നിർത്തിലാക്കിയതോടെ ജനജീവിതം സാധാരണമായി. മലയാളികൾ അടക്കം നിരവധി വിദേശികൾ താമസിക്കുന്ന ഈ മേഖലയിൽ ഹൂതി വിമതരുടെ ഷെല്ലാക്രമണത്തിൽ അഞ്ചു പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടുത്ത ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്
ജിദ്ദ: സൗദിയുടെ തെക്ക് വടക്കൻ അതിർത്തി മേഖലയായി നജ്‌റാനിൽ ഹൂതികൾ നടത്തി വന്ന ഷെല്ലാക്രമണം നിർത്തിലാക്കിയതോടെ ജനജീവിതം സാധാരണമായി. മലയാളികൾ അടക്കം നിരവധി വിദേശികൾ താമസിക്കുന്ന ഈ മേഖലയിൽ ഹൂതി വിമതരുടെ ഷെല്ലാക്രമണത്തിൽ അഞ്ചു പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇവിടുത്ത ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി പുറത്തു വിടുന്നുണ്ട്. യെമന്റെ അതിർത്തി മേഖല കൂടിയായ നജ്‌റാനിൽ ഷെല്ലാക്രമണം തുടങ്ങിയ ദിവസം ആറു ഷെല്ലുകളാണ് പതിച്ചത്. സർക്കാർ ഓഫീസുകൾ, ആശുപത്രി കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമാക്കി നിക്ഷേപിച്ച ഷെല്ലുകൾ ഒട്ടേറെ നാശനഷ്ടം വരുത്തി. നജ്‌റാനെ കൂടുതൽ ആക്രമണത്തിൽ നിന്നു രക്ഷിക്കുന്നതിനായി സൗജി ആംഡ് ഫോഴ്‌സും ബോർഡർ ഗാർഡും കിണഞ്ഞു പരിശ്രമിച്ചിരുന്നു.
ഹൂതി വിമതരുടെ ഭാഗത്തു നിന്ന് വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഭരണകേന്ദ്രം പരിശ്രമം നടത്തിവരുന്നുണ്ട്. നജ്‌റാനിൽ ഉണ്ടായ ആക്രമണത്തിൽ പലയിടത്തും റോഡുകളിൽ ഉണ്ടായ വിള്ളൽ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. തകരാറിലായ വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു വരുന്നു.