- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാമന്ത്രിയുടെ നഗ്ന ചിത്രങ്ങൾ ആഘോഷമാക്കി നാട്ടകാർ; ഇംഗ്ലീഷ് അറിയാവുന്ന 24-കാരിയെ ആഭ്യന്തര സഹമന്ത്രിയാക്കിയ പ്രസിഡന്റ് പിടിച്ച പുലിവാല്
യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈനിന്റെ ശ്രമങ്ങൾക്ക് ചൂടുപകർന്നുകൊണ്ട് ഇതിന്റെ ചുമതലയുള്ള വനിതാ മന്ത്രിയുടെ നഗ്നചിത്രങ്ങൾ പുറത്ത്. യൂറോപ്യൻ യൂണിയൻ ഇന്റഗ്രേഷന്റെ ചുമതലയുള്ള ആഭ്യന്തര സഹമന്ത്രി അനസ്താസിയ ദീവയുടെ അർധനഗ്ന ചിത്രങ്ങളാണ് യുക്രൈൻ ജനത ആവേശതത്തോടെ കൈമാറുന്നത്.. ഇംഗ്ലണ്ടിൽ പഠിച്ച 24-കാരിയായ ദീവയെ ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തിന്റെ പേരിലാണ് ആഭ്യന്തര സഹമന്ത്രിയാക്കിയത്. എന്നാൽ, വിവഹിതയായ മന്ത്രിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രി ആഴ്‌സൻ അവക്കോവ് രംഗത്തെത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർ അവരുടെ സ്വകാര്യതയെയാണ് ചോദ്യം ചെയ്യുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥിയായിരിക്കെ എടുത്ത ചിത്രങ്ങളാണിവയെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈനിന്റെ ശ്രമങ്ങളെ എതിർക്കുന്നവരാണ് മന്ത്രിയുടെ നഗ്നചിത്രങ്ങൾ തപ്പിയെടുത്ത് രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അവക്കോവ് പറഞ്ഞു.
യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈനിന്റെ ശ്രമങ്ങൾക്ക് ചൂടുപകർന്നുകൊണ്ട് ഇതിന്റെ ചുമതലയുള്ള വനിതാ മന്ത്രിയുടെ നഗ്നചിത്രങ്ങൾ പുറത്ത്. യൂറോപ്യൻ യൂണിയൻ ഇന്റഗ്രേഷന്റെ ചുമതലയുള്ള ആഭ്യന്തര സഹമന്ത്രി അനസ്താസിയ ദീവയുടെ അർധനഗ്ന ചിത്രങ്ങളാണ് യുക്രൈൻ ജനത ആവേശതത്തോടെ കൈമാറുന്നത്.. ഇംഗ്ലണ്ടിൽ പഠിച്ച 24-കാരിയായ ദീവയെ ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തിന്റെ പേരിലാണ് ആഭ്യന്തര സഹമന്ത്രിയാക്കിയത്.
എന്നാൽ, വിവഹിതയായ മന്ത്രിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രി ആഴ്‌സൻ അവക്കോവ് രംഗത്തെത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർ അവരുടെ സ്വകാര്യതയെയാണ് ചോദ്യം ചെയ്യുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥിയായിരിക്കെ എടുത്ത ചിത്രങ്ങളാണിവയെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു.
യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈനിന്റെ ശ്രമങ്ങളെ എതിർക്കുന്നവരാണ് മന്ത്രിയുടെ നഗ്നചിത്രങ്ങൾ തപ്പിയെടുത്ത് രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അവക്കോവ് പറഞ്ഞു. മന്ത്രിയും അവക്കോവുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണവും എതിരാളികൾ ഉയർത്തുന്നുണ്ട്. ഇതിനെയും അവക്കോവ് അപലപിച്ചു.
നഗ്ന ചിത്രങ്ങളുടെ പേരിൽ മന്ത്രിയെ വിമർശിക്കുന്നതിനെ ഡപ്യൂട്ടി സ്പീക്കർ ഐറിന ഗെറാഷച്ചെങ്കോയും ചോദ്യം ചെയ്തു. ആളുകൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ പകർത്താം. അതവരുടെ ജോലിയുമായി ബാധിക്കുന്ന കാര്യമല്ലെന്നും ഐറിന പറഞ്ഞു. എന്നാൽ, ദീവയെ സഹമന്ത്രിയാക്കിയതിനെതിരെ ഉയർന്ന ആരോപണങ്ങൾ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ശക്തമായിട്ടുണ്ട്. ദീവ നൽകിയ അപേക്ഷയിൽ ഒട്ടേറെ തെറ്റുകളും പിഴവുകളുമുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
മാഞ്ചസ്റ്ററിൽ ജീവിക്കുകയും പിന്നീട് സ്വീഡനിൽ ജോലി ചെയ്യുകയും ചെയ്ത ദീവ പെട്ടെന്നാണ് യുക്രൈൻ ആഭ്യന്തര സഹമന്ത്രിയായി നിയമിക്കപ്പെട്ടത്. ഒട്ടേറെ എംപിമാരുടെ സഹായിയായി പ്രവർത്തിക്കുക വഴി രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു അവർ. അവക്കോവുമായുള്ള അടുപ്പമാണ് മന്ത്രിപദവി നേടിക്കൊടുത്തതെന്നും രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നു. എതായാലും നഗ്ന ചിത്ര വിവാദത്തെക്കുറിച്ച് ദീവയോ ഭർത്താവ് ഗ്രിഗറി ദീവോ പ്രതികരിച്ചിട്ടില്ല.