- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണനഗ്‌നയായി വീട് ക്ലീൻ ചെയ്യാൻ തയ്യാറാണോ? എങ്കിൽ സ്ത്രീകൾക്ക് മണിക്കൂറിന് 4500 രൂപ വാഗ്ദാനം ചെയ്ത് കമ്പനി; അപേക്ഷകർക്ക് പഞ്ഞമില്ല
നിങ്ങൾ നല്ലൊരു ജോലി തേടുന്ന സ്ത്രീയാണോ..? എന്നാൽ ലണ്ടനിലെ ഒരു കമ്പനിയിലേക്ക് മണിക്കൂറിന് 4500 രൂപ ലഭിക്കുന്ന ഒരു ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം. എന്നാൽ നാണമാനങ്ങൾ മറക്കാൻ സാധിക്കുന്നവർക്ക് മാത്രമേ ഈ തൊഴിൽ ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് പ്രത്യേകം ഓർക്കുക. അതായത് പൂർണനഗ്‌നയായി വീട് ക്ലീൻ ചെയ്യുന്ന ജോലിയാണിത്. ഈ വ്യവസ്ഥ പാലിച്ചാൽ മാത്രമേ പറഞ്ഞ ശമ്പളം നൽകുകയുള്ളുവെന്ന് കമ്പനി പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്. ഈ വ്യവസ്ഥയറിയുമ്പോൾ ഇതിനായി ആരും അപേക്ഷിക്കില്ലെന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതിലേക്ക് അപേക്ഷകർക്ക് യാതൊരു പഞ്ഞവുമില്ലെന്നാണ് റിപ്പോർട്ട്. ജനകീയമായ ഒരു മാഞ്ചസ്റ്റർ ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് സ്ത്രീകളെ നാണിപ്പിക്കുന്ന ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വകാര്യ വസതികൾ നൂൽബന്ധമില്ലാതെ ക്ലീൻ ചെയ്യാൻ തയ്യാറുള്ള നാച്വറിസ്റ്റ് ക്ലീനർമാരായ സ്ത്രരീകളെ ആവശ്യമുണ്ടെന്നാണീ പരസ്യം. പൊടിതട്ടൽ, അലങ്കരിക്കൽ , വാക്വമിങ്, ചെടികൾക്ക് നനയ്ക്കൽ, ബെഡുകൾ വൃത്തിയാക്കലും വിരിക്കലും, വാഷിങ് മെഷീനിൽ അല
നിങ്ങൾ നല്ലൊരു ജോലി തേടുന്ന സ്ത്രീയാണോ..? എന്നാൽ ലണ്ടനിലെ ഒരു കമ്പനിയിലേക്ക് മണിക്കൂറിന് 4500 രൂപ ലഭിക്കുന്ന ഒരു ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം. എന്നാൽ നാണമാനങ്ങൾ മറക്കാൻ സാധിക്കുന്നവർക്ക് മാത്രമേ ഈ തൊഴിൽ ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് പ്രത്യേകം ഓർക്കുക. അതായത് പൂർണനഗ്‌നയായി വീട് ക്ലീൻ ചെയ്യുന്ന ജോലിയാണിത്. ഈ വ്യവസ്ഥ പാലിച്ചാൽ മാത്രമേ പറഞ്ഞ ശമ്പളം നൽകുകയുള്ളുവെന്ന് കമ്പനി പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്. ഈ വ്യവസ്ഥയറിയുമ്പോൾ ഇതിനായി ആരും അപേക്ഷിക്കില്ലെന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതിലേക്ക് അപേക്ഷകർക്ക് യാതൊരു പഞ്ഞവുമില്ലെന്നാണ് റിപ്പോർട്ട്.
ജനകീയമായ ഒരു മാഞ്ചസ്റ്റർ ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് സ്ത്രീകളെ നാണിപ്പിക്കുന്ന ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വകാര്യ വസതികൾ നൂൽബന്ധമില്ലാതെ ക്ലീൻ ചെയ്യാൻ തയ്യാറുള്ള നാച്വറിസ്റ്റ് ക്ലീനർമാരായ സ്ത്രരീകളെ ആവശ്യമുണ്ടെന്നാണീ പരസ്യം. പൊടിതട്ടൽ, അലങ്കരിക്കൽ , വാക്വമിങ്, ചെടികൾക്ക് നനയ്ക്കൽ, ബെഡുകൾ വൃത്തിയാക്കലും വിരിക്കലും, വാഷിങ് മെഷീനിൽ അലക്കൽ, തുണികൾ ഇസ്തിയിടൽ, വിൻഡോകൾ വൃത്തിയാക്കൽ തുടങ്ങിയ സാധാരണ ക്ലീനിങ് ജോലികളെല്ലാം ഇത്തരക്കാർ നിർവഹിക്കണമെന്നാണ് പരസ്യത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതുവരെയായി നൂറ് കണക്കിന് പേർ ഈ പരസ്യം കണ്ടിട്ടുണ്ട്. ഇത്തരത്തിൽ സ്ത്രീകൾ നഗ്‌നരായി ജോലി ചെയ്യുന്നത് സങ്കൽപ്പിക്കുമ്പോൾ ചിലർക്ക് സംഭ്രമമുണ്ടാകുന്നുമുണ്ട്.
നഗ്‌നതാ വാദികളായ ചില സമൂഹങ്ങൾക്ക് വേണ്ടി നേക്കഡ് ക്ലീനിങ് സർവീസുകൾ ഏർപ്പാടാക്കിക്കൊടുക്കുന്ന കമ്പനിയാണിത്. ഇത് ലണ്ടനിൽ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. തുടർന്ന് ഇതിന്റെ പ്രവർത്തനം മാഞ്ചസ്റ്റർ അടക്കമുള്ള നോർത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇതിൽ അസഭ്യം കലർന്ന യാതൊന്നുമില്ലെന്നാണ് ഈ കമ്പനിയുടെ ബോസുമാർ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ ഈ ബിസിനസിൽ ലൈംഗിക ഘടകങ്ങളില്ലെന്നും അവർ പറയുന്നു. നഗ്‌നതാ വാദികളാണ് ഈ ബിസിനസിന്റെ സേവനം ഭൂരിഭാഗവും പ്രയോജനപ്പെടുത്തുന്നത്. ചിലയിടങ്ങളിൽ ഇത്തരം ക്ലീനർമാർക്ക് ആദ്യത്തെ മണിക്കൂറിന് 6500 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറുകൾക്കും 55 പൗണ്ട് വീതവും നൽകി വരുന്ന പതിവുമുണ്ട്. എന്നാൽ മാഞ്ചസ്റ്ററിൽ ഇത് മണിക്കൂറിന് 4500 രൂപയാക്കിയതിന്റെ കാരണം വ്യക്തമല്ല.
പൂർണമായും വസ്ത്രമണിഞ്ഞുള്ള ക്ലീനർമാർക്ക് മണിക്കൂറിന് ആദ്യത്തെ മണിക്കൂറിന് 2500 രൂപയും പിന്നീടുള്ള മണിക്കൂറുകൾക്ക് ഓരോന്നിനും 2000 രൂപയുമാണ് ചാർജ്. മനുഷ്യരുടെ ശരിയായ സ്വാതന്ത്ര്യത്തിൽ തങ്ങൾ വിശ്വസിക്കുന്നുവെന്നും ഇതിനാലാണ് ഈ രീതിയിലുള്ള അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രസ്തുത കമ്പനിയുടെ തലവന്മാർ വ്യക്തമാക്കുന്നു. എന്നാൽ നഗ്‌നരായ ക്ലീനർമാരെ വിട്ട് കൊടുക്കുമ്പോൾ കമ്പനി ചില കർക്കശമായ നിയമങ്ങൾ അനുസരിക്കാൻ വീട്ടുകാരെ നിഷ്‌കർഷിക്കുന്നുണ്ട്. ഇതനുസരിച്ച് നേക്കഡ് ക്ലീനർമാരുടെ ഫോട്ടോയോ വീഡിയോ എടുക്കാൻ പാടില്ല. കൂടാതെ അവരുടെ ദേഹത്ത് തൊടാനും അനുവദിക്കില്ല. തങ്ങൾ രണ്ട് വർഷം മുമ്പ് ഈ സർവീസ് ലണ്ടനിലാണാരംഭിച്ചതെന്നും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത് ജനകീയമായി മാറിയെന്നും കമ്പനിയുടെ ഉടമയായ ലോറ സ്മിത്ത് വ്യക്തമാക്കുന്നു.