ച്ഛനും കൊച്ചച്ചനുമൊപ്പം സിനിമയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് നക്ഷത്ര ഇന്ദ്രജിത്ത്. പൂർണ്ണിമ- ഇന്ദ്രജിത്ത് ദമ്പതികളുടെ മകളാണ് താരകുടുംബത്തിൽ നിന്നും സിനിമയിലേക്ക് എത്തുന്നത്.സുകുമാരൻ , മല്ലിക, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ എന്നിങ്ങനെ നിരവധി താരങ്ങളുള്ള കുടുബത്തിൽ നിന്നാണ് നക്ഷത്രയുടെ വരവ്.

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിയാനിലൂടെയാണ് മോളിവുഡിൽ നക്ഷത്ര അരങ്ങേറ്റം കുറിക്കുന്നത്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന തിയാൻ സംവിധാനം ചെയ്യുന്നത് ജിയൻ കൃഷ്ണകുമാറാണ്. ഷൈൻ ടോം ചാക്കോ, അനന്യ നായർ, പത്മപ്രിയ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇന്ദ്രജിത്തിന്റെ മകളായി തന്നെയാണ് നക്ഷത്ര സിനിമയിൽ അഭിനയിക്കുന്നത്. ഹൈദരാ ബാദിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപീ സുന്ദറാണ്. റെഡ് റോസ് ക്രിയേഷൻസിനു വേണ്ടി ഹബീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.