- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിച്ചാലും നളിനി നെറ്റോയെ വീട്ടിൽ ഇരിക്കാൻ പിണറായി അനുവദിക്കില്ല; ചീഫ് സെക്രട്ടറിയാകാൻ ഒഴിഞ്ഞ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും മടങ്ങിയെത്തി കർശനക്കാരിയായ ഐഎഎസുകാരി; മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും നളിനിയുടെ ക്യാമറക്കണ്ണുകൾക്ക് പിന്നിൽ
തിരുവനന്തപുരം: ഐപിഎസുകാരനായ ഡെസ്മണ്ട് നെറ്റോ വിരമിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വച്ചു നീണ്ടിയത് ദേശീയ ഗെയിംസിന്റെ സിഇഒ സ്ഥാനമായിരുന്നു. എന്നാൽ സ്‌നേഹപൂർവ്വം ഡെസ്മണ്ട് നെറ്റോ അത് നിരസിച്ചു. അദ്ദേഹത്തിന്റെ ഭാര്യായാണ് നളിനി നെറ്റോ. കേരളത്തിലെ ഏറ്റവും സമർത്ഥയായ ഐഎഎസ് ഓഫീസർ. പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ തന്റെ ഓഫീസ് വിശ്വസ്തതയോടെ ഏൽപ്പിച്ചത് നളിനി നെറ്റോയെയായിരുന്നു. സീനിയോറിട്ടിയുടെ കാലമെത്തിയപ്പോൾ ചീഫ് സെക്രട്ടറിയാകാൻ നളിനി ഇവിടെ നിന്നും മാറി. അപ്പോഴും ലാവ്‌ലിൻ അടക്കമുള്ള വിഷയങ്ങളിൽ പിണറായിക്ക് വേണ്ടി അണിയറയിൽ കരുക്കൾ നീക്കിയത് നളിനി നെറ്റോയായിരുന്നു. ഹരീഷ് സാൽവെയെ അഭിഭാഷകനായി എത്തിക്കാനും കരുക്കൾ നീക്കി. ഇന്ന് നളിനി നെറ്റോ സർവ്വീസിൽ നിന്ന് വിരമിക്കുകയാണ്. പക്ഷേ ഭർത്താവിനെ പോലെ നളിനിക്ക് വിശ്രമിക്കാനാവില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന പദവിയിൽ അവർക്ക് തുടർന്നേ മതിയാകൂ. ഇതോടെ പിണറായിയുടെ അതിവിശ്വസ്തയായ ഉദ്യോഗസ്ഥയാണ് നളിനി നെറ്റോയെന്ന് വ്യക്തമാകുകയാണ്. മുഖ്
തിരുവനന്തപുരം: ഐപിഎസുകാരനായ ഡെസ്മണ്ട് നെറ്റോ വിരമിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വച്ചു നീണ്ടിയത് ദേശീയ ഗെയിംസിന്റെ സിഇഒ സ്ഥാനമായിരുന്നു. എന്നാൽ സ്‌നേഹപൂർവ്വം ഡെസ്മണ്ട് നെറ്റോ അത് നിരസിച്ചു. അദ്ദേഹത്തിന്റെ ഭാര്യായാണ് നളിനി നെറ്റോ. കേരളത്തിലെ ഏറ്റവും സമർത്ഥയായ ഐഎഎസ് ഓഫീസർ. പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ തന്റെ ഓഫീസ് വിശ്വസ്തതയോടെ ഏൽപ്പിച്ചത് നളിനി നെറ്റോയെയായിരുന്നു. സീനിയോറിട്ടിയുടെ കാലമെത്തിയപ്പോൾ ചീഫ് സെക്രട്ടറിയാകാൻ നളിനി ഇവിടെ നിന്നും മാറി. അപ്പോഴും ലാവ്‌ലിൻ അടക്കമുള്ള വിഷയങ്ങളിൽ പിണറായിക്ക് വേണ്ടി അണിയറയിൽ കരുക്കൾ നീക്കിയത് നളിനി നെറ്റോയായിരുന്നു. ഹരീഷ് സാൽവെയെ അഭിഭാഷകനായി എത്തിക്കാനും കരുക്കൾ നീക്കി. ഇന്ന് നളിനി നെറ്റോ സർവ്വീസിൽ നിന്ന് വിരമിക്കുകയാണ്. പക്ഷേ ഭർത്താവിനെ പോലെ നളിനിക്ക് വിശ്രമിക്കാനാവില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന പദവിയിൽ അവർക്ക് തുടർന്നേ മതിയാകൂ.
ഇതോടെ പിണറായിയുടെ അതിവിശ്വസ്തയായ ഉദ്യോഗസ്ഥയാണ് നളിനി നെറ്റോയെന്ന് വ്യക്തമാകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചലനങ്ങൾ സസൂക്ഷമം അവർ വീക്ഷിക്കും. തെറ്റുകൾ ചൂണ്ടിക്കാട്ടാനും നേർ വഴിക്ക് നയിക്കാനും നളിനിയുടെ കാർക്കശ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിറയും. വിരമിച്ചതോടെ അവർക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവിയിലേക്ക് മാത്രം ചുരുങ്ങാനാകും. പിണറായി അധികാരത്തിലെത്തിയപ്പോൾ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അവർ. ഈ പദവിക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല. ആഭ്യന്തരത്തിന്റെ തിരക്കുകൾക്കിടയിലും നളിനി നെറ്റോ തന്റെ ജോലി കൃത്യമായി നിർവ്വഹിച്ചു. ഈ സാഹചര്യത്തിൽ നളിനി വീണ്ടും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാകുമ്പോൾ അധികാരവും കരുത്തും കൂടും.
മുഖ്യമന്ത്രിക്ക് ഇപ്പോൾ പ്രൈറ്റ് സെക്രട്ടറിയായി എംവി ജയരാജൻ ഉണ്ട്. സിപിഎമ്മാണ് ജയരാജനെ അവിടേക്ക് നിയോഗിച്ചത്. അതുകൊണ്ടു തന്നെ ജയരാജനെ പിണക്കാതെ കാര്യങ്ങൾ നളിനി നെറ്റോയക്ക് മുന്നോട്ട് കൊണ്ടു പോകേണ്ടി വരും. നളിനി നെറ്റോ സ്ഥാനമൊഴിയുമ്പോൾ ചീഫ് സെക്രട്ടറിയാകുന്നത് കെഎം എബ്രഹാമാണ്. കെ എം എബ്രഹാമും നളിനിയും രണ്ട് വഴിക്കായിരുന്നു ഔദ്യോഗിക യാത്ര നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധവും പരിശോധിക്കപ്പെടും. ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലമായി മാറുകയാണ് നളിനിയുടെ പ്രധാന ഉത്തരവാദിത്തം. കേരളത്തിലെ നാലാമത്തെ വനിതാ ചീഫ്‌സെക്രട്ടറിയാണു നളിനി നെറ്റോ.
കേരളത്തിലെ ആദ്യ വനിതാ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ചരിത്രം കുറിച്ച നളിനി നിയമസഭയിലേക്കും ലോക്സഭയിലേക്കും രണ്ടുവീതം തിരഞ്ഞെടുപ്പുകൾ വിജയകരമായി നടത്തി. 1996ൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണമന്ത്രിയായിരിക്കെ സഹകരണ സെക്രട്ടറിയായിരുന്നു. 2015ൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി. സഹകരണ സെക്രട്ടറിയായിരിക്കുമ്പോൾ മുതൽ പിണറായിയുടെ അതി വിശ്വസ്തയായ ഉദ്യോഗസ്ഥയായി നളിനി നെറ്റോ മാറുകയായിരുന്നു. പിണറായി സർക്കാർ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധികച്ചുമതല കൂടി വഹിച്ചു. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി തിരുവനന്തപുരം കലക്ടർ, ടൂറിസം ഡയറക്ടർ, നികുതി, സഹകരണ- റജിസ്‌ട്രേഷൻ, ജലവിഭവം, ഗതാഗതം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വർഷത്തോളം തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളജിൽ അദ്ധ്യാപികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. അന്തരിച്ച ഗണിതാധ്യാപകൻ ടി.എസ്.രാമകൃഷ്ണന്റെയും ചന്ദ്ര രാമകൃഷ്ണന്റെയും മകൾ. വിജിലൻസ് ഡയറക്ടറായാണ് ഭർത്താവ് ഡെസ്മണ്ട് നെറ്റോ വിരമിച്ചത്. ഏക മകൾ അനിഷ. നീലലോഹിത ദാസ് നാടരെ പീഡനക്കുരുക്കിൽപ്പെടുത്തി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്‌പ്പിച്ചതും നളിനിയുടെ നിശ്ചയദാർഢ്യത്തിന് തെളിവാണ്.