- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുംപിടുത്തക്കാരിയായ നളിനി നെറ്റോ ചീഫ് സെക്രട്ടറി ആകുന്നത് ഒഴിവാക്കാൻ തിരക്കിട്ട ഗൂഢാലോചന; ജിജി തോംസന് ആറുമാസം കൂടി കാലാവധി നീട്ടി നൽകാൻ ആലോചന; രണ്ട് പേരെയും പിടിക്കാത്ത ആഭ്യന്തര മന്ത്രി ആശയക്കുഴപ്പത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് നളിനി നെറ്റോ. ഏതൊരു വകുപ്പിൽ ജോലി ചെയ്താലും സത്യസന്ധമായി ജോലി ചെയ്യാൻ മിടുക്കുള്ള വ്യക്തിത്വത്തിന് ഉടമ. ഈ സർക്കാറിൽ സുപ്രധാന പദവികൾ വഹിക്കണമെങ്കിൽ സത്യസന്ധത മാത്രം പോരെന്ന കാര്യം വ്യക്തമാകാൻ ജേക്കബ് തോമസ് ഐപിഎസിന്റെ അനുഭവം മാത്രം മതി. അങ്ങനെയാണ് അവസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് നളിനി നെറ്റോ. ഏതൊരു വകുപ്പിൽ ജോലി ചെയ്താലും സത്യസന്ധമായി ജോലി ചെയ്യാൻ മിടുക്കുള്ള വ്യക്തിത്വത്തിന് ഉടമ. ഈ സർക്കാറിൽ സുപ്രധാന പദവികൾ വഹിക്കണമെങ്കിൽ സത്യസന്ധത മാത്രം പോരെന്ന കാര്യം വ്യക്തമാകാൻ ജേക്കബ് തോമസ് ഐപിഎസിന്റെ അനുഭവം മാത്രം മതി. അങ്ങനെയാണ് അവസ്ഥയെന്നിരിക്കെ കർക്കശമായ നിലപാട് സ്വീകരിക്കുന്ന നളിനി നെറ്റോയെ പോലൊരു ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി ആക്കുമോ? ഈ സംശയം പൊതുസമൂഹത്തിൽ ഉയരുന്നതിനിടെ നിലവിലെ ചീഫ് സെക്രട്ടറി ജിജി തോംസണ് കാലാവധി നീട്ടി നൽകാനുള്ള തീവ്രശ്രമവും ആരംഭിച്ചു.
അടുത്ത മാസം വിരമിക്കാൻ ഒരുങ്ങുകയാണ് ചീഫ് സെക്രട്ടറി ജിജി തോംസൺ. എന്നാൽ ഈ സർക്കാറിന്റെ കാലാവധി തീരുന്നത് വതെ അദ്ദേഹത്തിന്റെ സേവനം നീട്ടി നൽകാൻ നടപടി സ്വീകരിക്കണെന്ന ആവശ്യം കോൺഗ്രസിലെ തന്നെ ഒരു വിഭാഗം ശക്തമാക്കി. അദ്ദേഹത്തിന്റെ സേവനം ആറു മാസത്തേക്കു കൂടി നീട്ടാൻ കേന്ദ്ര സർക്കാരിന്റെ പ്രത്യേകാനുമതി തേടാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പുമൂലം അന്തിമ തീരുമാനമായിട്ടില്ല. ഘടകകക്ഷികൾക്കും ഇക്കാര്യത്തിൽ താൽപ്പര്യമില്ലെ. സൂപ്പർചീഫ് സെക്രട്ടറി ചമഞ്ഞ ജിജി തോംസൺ പലപ്പോഴും സർക്കാറിനെ വെട്ടിലാക്കിയെന്ന കാര്യമാണ് ഇവരും ചൂണ്ടിക്കാട്ടുന്നത്.
ജിജി തോംസൺ വിരമിക്കുമ്പോൾ സീനിയോരിറ്റി അനുസരിച്ച് പകരക്കാരിയായി എത്തേണ്ടത് നളിനി നെറ്റോയാണ്. സർക്കാറിന്റെ കാലാവധി തീരാനിരിക്കുന്ന സാഹചര്യത്തിൽ കാർക്കശ്യത്തോടെ പ്രവർത്തിക്കുന്ന നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കിയാൽ തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് കാര്യങ്ങൾ നീക്കുമോ എന്നതാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് സംശയം. അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നതു പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടി ജിജി തോംസണിന്റെ സേവനം ആറു മാസത്തേക്കു കൂടി ലഭ്യമാക്കാൻ ആലോചിച്ചത്. കേന്ദ്ര സർവീസ് ചട്ടങ്ങൾ പ്രകാരം ഇതിനു സാധുതയുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും ഇതു നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തിൽ ചെയ്തിട്ടില്ല.
ഫെബ്രുവരി 28നാണു ജിജി തോംസൺ വിരമിക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു വിജ്ഞാപനമിറങ്ങും. ഈ സാഹചര്യം കണക്കിലെടുത്താണു സേവനം നീട്ടണമെന്ന ആവശ്യം കേന്ദ്ര പഴ്‌സനൽ മന്ത്രാലയത്തിനു സമർപ്പിക്കാൻ സർക്കാർ ആലോചിച്ചത്. എന്നാൽ, ജിജി തോംസണുമായി പല കാര്യങ്ങളിലും ഒരു വിഭാഗം മന്ത്രിമാർക്കു ഭിന്നതയുണ്ട്. തലസ്ഥാനത്തെ വെള്ളപ്പൊക്കം പരിഹരിക്കാനുള്ള ഓപ്പറേഷൻ അനന്ത പദ്ധതിക്ക് അദ്ദേഹം മുന്നിട്ടിറങ്ങിയതോടെ അതു രൂക്ഷമായി.
നിലവിൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് നളിനി നെറ്റോ. ഒരു വർഷവും ഏഴു മാസവും അവർക്കു കാലാവധി അവശേഷിക്കുന്നുമുണ്ട്. ഒന്നര വർഷത്തിലേറെ ചീഫ് സെക്രട്ടറി പദവിയിൽ ഇരിക്കാനുള്ള നളിനി നെറ്റോയുടെ അവസരമാകും ജിജി തോംസണ് കാലാവധി നീട്ടി നൽകിയാൽ നഷ്ടമാകുക. അങ്ങനെ വന്നാൽ അത് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ പൊതുവിൽ എതിർപ്പുയരാൻ ഇടയാക്കുകയും ചെയ്യും.
ഘടകക്ഷികളും മന്ത്രിമാരും അടക്കമുള്ളവർ എതിർപ്പു പ്രകടിപ്പിച്ചിട്ടും ജിജി തോംസണ് വേണ്ടി പരസ്യമായി നിലപാടെടുത്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി അമിതമായി ചീഫ് സെക്രട്ടറിയെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം നിലവിലുണ്ട് താനും. ഇതിനിടെയാണ് ജിജി തോംസണ് വേണ്ടി വീണ്ടും ഉമ്മൻ ചാണ്ടി ഇടപെടുന്നത്. ജിജി തോംസണ് പകരം നളിനി നെറ്റോ ചീഫ് സെക്രട്ടറി ആകുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നം ചെന്നിത്തലയുടെ താൽപ്പര്യക്കുറവാണ്. ആഭ്യന്തര വകുപ്പിലെ സെക്രട്ടറിയാണെങ്കിലും ആരെയും കേൾക്കാൻ കൂട്ടാക്കാത്ത പ്രകൃതക്കാരിയാണ് നളിനി നെറ്റോ. അതുകൊണ്ട് തന്നെ ഇവർ ചീഫ് സെക്രട്ടറി ആകുന്നത് ചെന്നിത്തലയ്ക്ക് ഇഷ്ടമല്ല.
മറുവശത്താകട്ടെ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് ജിജി തോംസൺ. കോൺഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളിൽ എ ഗ്രൂപ്പിനൊപ്പം നിൽക്കുന്നുവെന്ന് കോൺഗ്രസുകാർ തന്നെ ജിജി തോംസണെ കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരാൾക്ക് സർവീസ് കാലാവധി നീട്ടിക്കൊടുക്കാൻ ഇടപെടേണ്ടെന്നുമാണ് ചെന്നിത്തലയുടെ പക്ഷം. എന്നാൽ, പകരം എത്തുക നളിനി നെറ്റോ ആയിരിക്കും എന്നതാണ് ആഭ്യന്തര മന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാൻ കാരണം. എന്തുതന്നെയായാലും മുഖ്യമന്ത്രി പ്രത്യേക താൽപ്പര്യമെടുത്താൽ, ഇതിന് ഘടകകക്ഷികൾ അനുകൂലിക്കുകയും ചെയ്താൽ ആറ് മാസത്തെ കലാവധി കൂടി ജിജി തോംസണ് ലഭിച്ചേക്കും.