ന്യുജേഴ്‌സി: 2016ലെ നാമം എക്‌സലൻസ്  അവാർഡ് ജേതാക്കളെ നിർണ്ണയിക്കുന്നത് പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട  ജൂറിയായിരിക്കുമെന്ന്   സംഘടന ഭാരവാഹികൾ അറിയിച്ചു.

തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ  ഗൗരി പാർവതി ബായി  അധ്യക്ഷയായ  ജൂറിയിൽ,  ലോക് സഭ അംഗം പ്രൊഫ. റിച്ചാർഡ്  ഹെ, ചലച്ചിത്ര താരം മുകുന്ദൻ മേനോൻ, സാമൂഹ്യ പ്രവർത്തകൻ  വേദ്  ചൗധരി, സീനിയർ റിസർച്ച്  സൈന്റിസ്റ്റ്  രാമൻ പ്രേമചന്ദ്രൻ  എന്നിവരാണ്   അംഗങ്ങൾ.            

തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്  എക്‌സലൻസ് അവാർഡു  നല്കി നാമം ആദരിക്കുന്നത് . അവാർഡ് ജേതാക്കളെ തിരെഞ്ഞെടുക്കുന്നതിനായി മികച്ച  ജൂറിയെ കണ്ടെത്താനായതിൽ  സന്തോഷവും  അഭിമാനവുമുണ്ടെന്ന്  നാമം പ്രസിഡന്റ്  ഡോ. ഗീതേഷ്  തമ്പി,  പ്രോഗ്രാം  കൺവീനർ  സജിത്  കുമാർ എന്നിവർ  പറഞ്ഞു.

ന്യുജേഴ്‌സിയിലെ എഡിസനിലുള്ള  റോയൽ ആൽബെർട്ട് സ്  പാലസിൽ  മാർച്ച് 19നു നടത്തുന്ന വിപുലവും വർണ്ണാഭവുമായ  ചടങ്ങിൽ  അവാർഡുകൾ സമ്മാനിക്കും.  വ്യതസ്തവും മെന്മയേറിയതുമായ  നിരവധി പരിപാടികളുമായി നാമം എക്‌സലൻസ് അവാർഡ് നിശ  മറക്കാനാകാത്ത അനുഭവമായി മാറ്റാനുള്ള  ഒരുക്കത്തിലാണ്  നാമം പ്രവർത്തകർ.