ന്യൂജഴ്‌സി: വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവർക്കുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള നാമം എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. 19നു വൈകുന്നേരം 5 മണിക്ക് എഡിസൺ റോയൽ ആൽബർട്ട് പാലസിൽ വച്ചു നടത്തിയ പരിപാടിയിലാണ് അവാർഡ് വിതരണം നടത്തിയത്.

ചടങ്ങിൽ നാമം സ്ഥാപക നേതാവ് മാധവൻ ബി. നായരുടെ സ്വാഗത പ്രസംഗം പറഞ്ഞു. നാമത്തിന്റെ ആരംഭം മുതൽ സാമൂഹ്യ പ്രതിബദ്ധതയോടെ നാമം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. എം.ബി.എൻ ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടന ആരംഭിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിത നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ മുഖ്യാതിഥി പത്മശ്രീ ഡോ. പി. സോമസുന്ദരം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മികവുറ്റ പ്രവർത്തനങ്ങളിൽക്കൂടി മറ്റു സംഘടനകളിൽ നിന്നും വേറിട്ട സാന്നിധ്യമാണ് നാമം എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അധ്യക്ഷ സ്ഥാനം വഹിച്ചു.

നാമം എക്‌സലൻസ് അവാർഡ് നിശയുടെ ഗ്രാന്റ് ജൂറി അംഗങ്ങളായ ഡോ. വേദ് ചൗധരി, ഡോ. രാമൻ, പ്രേമചന്ദ്രൻ, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, ഫൊക്കാനയെ പ്രതിനിധീകരിച്ച് ജോൺ പി. ജോൺ, ജി.കെ. പിള്ള, പോൾ കറുകപ്പള്ളി, അറ്റോർണി വിനോദ് കെയാർ കെ. ഫിലിപ്പോസ് ഫിലിപ്പ്, ലീല മാരേട്ട്, ഗണേശ് നായർ, ഫോമ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ്, എൻ.എസ്.എസ്.ഒ.എൻ.എ നാഷണൽ ട്രഷറർ പൊന്നുപിള്ള, കെ.എച്ച്.എൻ.എ വിമൻസ് ഫോറം ചെയർപേഴ്‌സൺ ഡോ. സുനിത നായർ, കീൻ ചെയർപേഴ്‌സൺ സുനിത നമ്പ്യാർ, എൻ.എസ്.എസ്.ഒ.എൻ.എ ജനറൽ സെക്രട്ടറി സുനിൽ നായർ, പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ജോസ് കാനാട്ട്, ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, 'വാസിനെ' പ്രതിനിധീകരിച്ച് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, ഡോ. പത്മജ പ്രേം, ജെ.എഫ്.എ ചെയർമാൻ തോമസ് കൂവള്ളൂർ, മഞ്ച് പ്രതിനിധികളായ സജിമോൻ ആന്റണി, ചാക്കോ പിന്റോ, ഷാജി വർഗീസ്, സുജ ജോസ്, ടി.എസ് ചാക്കോ, ശ്രീകുമാർ ഉണ്ണിത്താൻ, ടെറൻസൺ തോമസ്, കുന്നംപള്ളിൽ രാജഗോപാൽ, കൊച്ചുണ്ണി ഇലാവന്മഠം, ഗോപിനാഥ കുറുപ്പ്, സുരേഷ് പണിക്കർ, കെ.കെ. ജോൺസൺ, അലക്‌സാണ്ട ർ പൊടിമണ്ണിൽ, കെ.ജി. പ്രസന്നൻ, ജനാർദ്ദനൻ ഗോവിന്ദൻ, മോഹൻ ഐയൂർ, ഷെവലിയാർ കമാൻഡർ ഇട്ടൻ പാടിയേടത്ത്, ലൈസി അലക്‌സ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

അവാർഡു നിശയ്ക്കു പുറമെ കലാപരിപാടികളും പരിപാടിയെ സമ്പന്നമാക്കി. രാജീവ് സത്യാൽ തന്റെ തനതു ശൈലിയിൽ അദ്ദേഹത്തിന്റെ ഇന്ത്യൻ യാത്രകളും, ജനതയുടെ പ്രത്യേകതകളേയും അവതരിപ്പിച്ചതു സദസിന് വേറിട്ട അനുഭവമായി. മാലിനി നായരുടെ നേതൃത്വത്തിൽ സൗപർണ്ണിക ഡാൻസ് അക്കാദമി ഹാസ്യനൃത്തം അവതരിപ്പിച്ചു. കൂടാതെ ഈജിപ്ഷ്യൻ നൃത്തവും ശബരീനാഥ് നായർ, കാർത്തിക ഷാജി, സുമ നായർ ജയരാജ് തുടങ്ങിയവർ അവതരിപ്പിച്ച ഗാനങ്ങളും അവാർഡ് നിശയ്ക്ക് കൊഴുപ്പേകി.