ന്യൂജഴ്‌സി: എൻ എസ് എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റും ഫൊക്കാനയുടെ മുൻ പ്രസിഡന്റുമായ  ജി.കെ പിള്ളക്ക് വെടിയേറ്റ സംഭവത്തെ അപലപിക്കുന്നതായി 'നാമം' പ്രസിഡന്റ് മാധവൻ ബി നായർ പറഞ്ഞു. 'ഇക്കഴിഞ്ഞ നാമം എക്‌സലൻസ് അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ജി.കെ പിള്ള ന്യൂജേഴ്‌സിയിലെത്തിയിരുന്നു. അദ്ദേഹത്തിന്  വെടിയേറ്റ വാർത്ത ഞെട്ടലോടെയാണ് കേട്ടത്.  അപകടനില അദ്ദേഹം തരണം ചെയ്തതിൽ  ആശ്വസിക്കുന്നു. എത്രയും വേഗം അദ്ദേഹം  സുഖം പ്രാപിച്ച് പൊതു പ്രവർത്തന രംഗത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു;'  മാധവൻ  ബി നായർ  പറഞ്ഞു. ഈ സംഭവത്തെ അതീവ ഗൗരവത്തോടെ കണ്ട് അന്വേഷണം നടത്തുകയും കുറ്റവാളിയെ നിയമത്തിനു  മുൻപിൽ കൊണ്ടു വരികയും ചെയ്യണം എന്ന് നാമം എക്‌സിക്യൂട്ടീവ്  കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.