ന്യൂജേഴ്‌സി:  നിറപ്പകിട്ടാർന്ന വേദിയിൽ, പുതുമ നിറഞ്ഞതും ആസ്വാദ്യകരവുമയ  പരിപാടികളുമായി നാമം ഫാമിലി നൈറ്റ്  ആഘോഷിച്ചു. ഡിസംബർ  19ന്  ന്യുജേഴ്‌സിയിലെ എഡിസൺ ഹോട്ടലിൽ വൈകുന്നരം 6.30ന്  ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ  സജിത്  കുമാർ ആമുഖ പ്രസംഗം നടത്തി.  നാമം  പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി ഏവരെയും സ്വാഗതം ചെയ്തു.

നാമത്തിന്റെ സ്ഥാപകനും ചെയർമാനുമായ മാധവൻ ബി  നായർ അധ്യക്ഷത വഹിച്ച  ചടങ്ങിൽ മാർച്ച് 19ന്  നടത്തുന്ന നാമം എക്‌സലൻസ് അവാർഡ് നൈറ്റിന്റെ ടിക്കറ്റ്  കിക്കോഫ്  നടന്നു. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിക്കുകയും  സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന  പ്രഗത്ഭർക്ക് സമ്മാനിക്കുന്ന നാമം  എക്‌സലൻസ് അവാർഡ് നൈറ്റിന്റെ ആദ്യ  ടിക്കറ്റ്  അറ്റോർണി മുരളി നായർ ഏറ്റു വാങ്ങി.  ഫോകാന ട്രസ് റ്റീ  ബോർഡ് ചെയർമാൻ  പോൾ കറുകപ്പിള്ളിൽ ആശംസകൾ നേർന്നു.

കുട്ടികൾക്ക്  ഏറെ പ്രാധാന്യം നല്കിക്കൊണ്ടുള്ള പരിപാടികൾ ആസൂത്രണം  ചെയ്യുന്നതിൽ നാമം ഭാരവാഹികൾ വിജയിച്ചു .  സാന്റ  ക്ലോസ്  എല്ലാ കുട്ടികൾക്കും ക്രിസ്മസ്  സമ്മാനങ്ങൾ  നല്കി അവരെ സന്തോഷിപ്പിച്ചു.  കുട്ടികൾ അവതരിപ്പിച്ച ഫാഷൻ ഷോ  ഏവരുടെയും മനം കവർന്നു. പഠനത്തിലും  മറ്റുള്ള  മേഖലകളിലും  തിളക്കമാർന്ന വിജയം നേടിയ കുട്ടികളെ പ്രത്യേകമായി ആദരിച്ചു. വിവിധ ഗെയിംസ് പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.

 
'എട്ടു വീട്ടിൽ പയ്യൻസ് ' ഡാൻസ്  ഗ്രൂപ്പിന്റെ ചടുലമായ  നൃത്തം ചടങ്ങിനു കൊഴുപ്പേകി. മനോജ് കൈപ്പിള്ളി, സിജി ആനന്ദ്  എന്നിവരുടെ ഗാനാലാപനം, മാലിനി നായരുടെ ഫാമിലി ഡാൻസ് , ഡോ. ആശ വിജയകുമാറിന്റെ ഗാനം, നാമം  ദമ്പതികളുടെ ഗ്രൂപ്പ് ബോളിവുഡ് ഡാൻസ്  തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി. മായ മേനോൻ ആയിരുന്നു എം സി.    

മഞ്ച്  പ്രസിഡന്റ്  ഷാജി വർഗീസ് , എൻ എസ്  എസ് ഓഫ്  നോർത്ത്  അമേരിക്കയുടെ ജനറൽ സെക്രട്ടറി സുനിൽ നായർ, മഞ്ച് വൈസ്  പ്രസിഡന്റ് സജിമോൻ ആന്റണി,  മിത്രാസ് രാജൻ ചീരൻ,  സുനിൽ െ്രെടസ്റ്റാർ, ജയ് കുളമ്പിൽ  തുടങ്ങിയവർ  ചടങ്ങിൽ പങ്കു ചേർന്നു. മുതിർന്ന  പ്രവാസി നേതാവ് അലക്‌സ് വിളനിലം കോശിയെ പൊന്നാടയണിയിച്ച്   മാധവൻ ബി  നായർ ആദരിച്ചു.    

ചെന്നൈ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി  സഹായനിധി സ്വരൂപിച്ചു. വിദ്യ രാജേഷ്, സഞ്ജീവ് കുമാർ, അജിത് പ്രഭാകർ, പ്രേം നാരായൺ, അപർണ കണ്ണൻ, സജിത് ഗോപി, കാർത്തിക് ശ്രീധർ, ഡോ ഗോപിനാഥൻ നായർ, സുനിൽ രവീന്ദ്രൻ, അനിത നായർ, സഞ്ജയ് മേനോൻ  തുടങ്ങിയവരായിരുന്നു  ഫാമിലി നൈറ്റിന്റെ അണിയറ  ശിൽപ്പികൾ.