- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സംഗീത നൃത്തപൂരിതമായി നാമം വിഷുക്കണിയൊരുക്കി: വിഷു ആഘോഷം ഗംഭീരമായി
സംഗീത നൃത്തപൂരിതമായി നാമം വിഷുക്കണിയൊരുക്കി വിഷു ആഘോഷിച്ചപ്പോൾ അത് മുതിർന്നവർക്ക് നന്മ നിറഞ്ഞ ഓർമ്മകളായി, കുഞ്ഞുങ്ങൾക്ക് പൈതൃകം പകർന്നു നൽകുന്ന നവ്യാനുഭൂതിയായി. എഡിസൺ ഹെർബെർട്ട് ഹൂവർ മിഡിൽ സ്‌ക്കൂളിൽ രാവിലെ കൃത്യം 9.45 ന് തന്നെ നാമം കൾച്ചറൽ സെക്രട്ടറി മാലിനി നായർ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. നാമം വൈസ് പ്രസിഡന്റ് വിനീത നായരും എക്
സംഗീത നൃത്തപൂരിതമായി നാമം വിഷുക്കണിയൊരുക്കി വിഷു ആഘോഷിച്ചപ്പോൾ അത് മുതിർന്നവർക്ക് നന്മ നിറഞ്ഞ ഓർമ്മകളായി, കുഞ്ഞുങ്ങൾക്ക് പൈതൃകം പകർന്നു നൽകുന്ന നവ്യാനുഭൂതിയായി. എഡിസൺ ഹെർബെർട്ട് ഹൂവർ മിഡിൽ സ്‌ക്കൂളിൽ രാവിലെ കൃത്യം 9.45 ന് തന്നെ നാമം കൾച്ചറൽ സെക്രട്ടറി മാലിനി നായർ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. നാമം വൈസ് പ്രസിഡന്റ് വിനീത നായരും എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറായ അരുൺ ഗോപാലകൃഷ്ണനും എംസികൾ ആയിരുന്ന ചടങ്ങിൽ ന്യൂ ജേഴ്‌സിയിലെ പ്രശസ്തയായ സംഗീത അദ്ധ്യാപിക മഞ്ജുള രാമചന്ദ്രൻ പ്രാർത്ഥനാ ഗാനം ആലപിച്ചു. നാമം കുടുംബം നിലവിളക്കിന് തിരികൊളുത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
നാമം സെക്രട്ടറി അജിത് പ്രഭാകർ സ്വാഗതം നേർന്നതോടെ വാദ്യ സംഗീത നൃത്ത പരിപാടികൾക്ക് തുടക്കമിട്ടു. പത്തുമണിയോടെ ആരംഭിച്ച വാദ്യ സംഗീത പരിപാടികളിൽ സദസ്സിനെ നാദബ്രഹ്മത്തിൽ ലയിപ്പിച്ച് ന്യൂജേഴ്‌സിയിലെ പ്രമുഖ സംഗീത അദ്ധ്യാപകരായ ശങ്കര മേനോന്റെയും മഞ്ജുള രാമചന്ദ്രന്റെയും വിദ്യാർത്ഥികൾ ശാസ്ത്രീയ സംഗീതം ആലപിച്ചപ്പോൾ സംഗീത അദ്ധ്യാപകരായ ജാനകി ഐയ്യർ, ശാരദ ഘാണ്ഡവില്ലി, രാധ നാരായണൻ എന്നിവരുടെ വിദ്യാർത്ഥികൾ വാദ്യോപകരണങ്ങൾ കൊണ്ട് സംഗീതത്തിന്റെ മാസ്മരിക ലോകം സൃഷ്ടിച്ചു.

വിഷു ആഘോഷങ്ങൾക്ക് വർണ്ണപ്പൊലിമ നൽകിക്കൊണ്ട് നൃത്ത വിദ്യാലയങ്ങളായ ശിഷ്യ സ്‌ക്കൂൾ ഓഫ് പെർഫോമിങ്ങ് ആർട്ട്, സൂര്യ സജീഷ്, അംബിക രാമൻ പെർഫോമിങ്ങ് ആർട്ട്‌സ്, അപൂർവ്വ നൂപുര, ഷിവാലിക് സ്‌ക്കൂൾ ഓഫ് ഡാൻസ് എന്നീ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഭരതനാട്യത്തിന്റെ ചടുലതാളങ്ങൾ കൊണ്ട് സദസ്സ് മുഖരിതമാക്കിയപ്പോൾ സുധ ഗ്രോവറും സംഘവും അവതരിപ്പിച്ച ഒഡിസ്സി വ്യത്യസ്തമായ അനുഭവമായി. നൃത്ത്യ മാധവി സ്‌ക്കൂൾ ഓഫ് ഡാൻസ് നാട്യകലയുടെ താളലയഭാവസമന്വയമായി കുച്ചുപ്പുടി അവതരണവുമായി വേറിട്ടു നിന്നു. സൗപർണ്ണിക ഡാൻസ് അക്കാഡമിയുടെ നൃത്തനാടകം, ന്യൂജേഴ്‌സി നാട്യസംഗമം അവതരിപ്പിച്ച നൃത്തശിൽപ്പം എന്നിവ ചടങ്ങിൽ നടന വിസ്മയം തീരത്ത് മുഖ്യാകർഷണമായി.
മൂന്നുമണിയോടെ നടന്ന പൊതുസമ്മേളനത്തിൽ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. വിഷുവിന്റെ ആഘോഷങ്ങളോടനുബന്ധിച്ച് നമ്മുടെ സംസ്‌കൃതിയുടെ ഭാഗമായ ശാസ്ത്രീയ കലാരൂപങ്ങളെ കോർത്തിണക്കി ഒരുക്കിയ ആഘോഷപരിപാടികൾ യഥാർത്ഥത്തിൽ അവിസ്മരണീയ വിഷുക്കൈ നീട്ടമായെന്ന് പറഞ്ഞ നാമം സ്ഥാപക നേതാവായ മാധവൻ ബി നായർ പുതിയ കമ്മറ്റിയുടെ സംഘാടക മികവിനെ മുക്തകണ്ഠം പ്രശംസിച്ചു. കാലങ്ങളായി നാമം നിലനിർത്തി വന്ന മികവിന് കോട്ടം തട്ടാതെ വിഷു ആഘോഷങ്ങളെ എക്കാലത്തെയും മികച്ച പരിപാടികളിൽ ഒന്നാക്കാൻ കഴിഞ്ഞ് തന്നോടൊപ്പം നിൽക്കുന്ന പ്രവർത്തകരുടെ കൂട്ടായ പ്രയത്‌നം ആണെന്ന് പറഞ്ഞ പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി തന്റെ കമ്മറ്റിയംഗങ്ങളെ അനുമോദിച്ചു.

മാഞ്ച് പ്രസിഡന്റ് ഷാജി വർഗ്ഗീസും മിത്രാസ് ആർട്ട്‌സ് ഡയറക്ടർ രാജൻ ചീരനും ന്യൂജേഴ്‌സിയിലെ സാംസ്കാരിക സംഘടനകളിലെ വേറിട്ട സാന്നിദ്ധ്യമായ നാമത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ അർപ്പിച്ചതോടൊപ്പം വിഷു ആശംസകളും നേർന്നു. ചടങ്ങിൽ സംഗീത നൃത്ത അദ്ധ്യാപകരായ ശങ്കര മേനോൻ, മഞ്ജുള രാമചന്ദ്രൻ, ജാനകി ഐയ്യർ, ശാരദ ഘാണ്ഡവില്ലി, രാധ നാരായണൻ, സുകന്യ മഹാദേവൻ (ശിഷ്യ സ്‌ക്കൂൾ ഓഫ് പെർഫോമിങ്ങ് ആർട്ട്‌സ്), സൂര്യ സജീഷ്, സുധ ഗ്രോവർ, മാലിനി നായർ (സൗപർണ്ണിക ഡാൻസ് അക്കാഡമി), അംബിക രാമൻ (അംബിക രാമൻ പെർഫോമിങ്ങ് ആർട്ട്‌സ് അക്കാഡമി), അഖില റാവു (അപൂർവ്വ നൂപുര), തേജസ്വിനി രാജ (ഷിവ ജ്യോതി ഡാൻസ് അക്കാഡമി), ദിവ്യ യേലൂരി (നൃത്ത്യ മാധവി സ്‌ക്കൂൾ ഓഫ് ഡാൻസ്), ദർശന ജാനി (ഷിവാലിക് സ്‌ക്കൂൾ ഓഫ് ഡാൻസ്), ന്യൂജേഴ്‌സി നാട്യസംഗമം എന്നിവർക്ക് ഫലകവും പ്രശംസ പത്രവും നൽകി ആദരിച്ചു.
വിഷു ആഘോഷ പരിപാടികൾ ഉജ്ജ്വലമാക്കിയ നൃത്ത സംഗീത അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, വിശിഷ്ടാതിഥികൾക്കും സദസ്സിനും ഒപ്പം പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച നാമം ഭാരവാഹികളായ സജിത് ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി), അപർണ്ണ അജിത് കണ്ണൻ (ജോയിന്റ് ട്രഷറർ), സഞ്ജീവ് കുമാർ (ചാരിറ്റി കോ- ഓർഡിനേറ്റർ), രാജശ്രീ പിന്റോ (പിആർഒ), എക്‌സിക്യൂട്ടീവ് മെമ്പർമാരായ അരുൺ ശർമ്മ, വിദ്യാ രാജേഷ്, ഉഷാ മേനോൻ, വിദ്യ വെങ്കിടേഷ്, രാജേഷ് രാമചന്ദ്രൻ, സജിത് പരമേശ്വരൻ, പ്രേം നാരായണൻ എന്നിവർക്കും നാമം ട്രഷറർ ഡോ. ആഷാ വിജയകുമാർ നന്ദി പറഞ്ഞു.
റോയൽ ഇന്ത്യയുടെ ബ്ലൂംഫീൻഡ് ഭക്ഷണശാല, എഎൻസ് ജ്യൂവല്ലറി, ഡിസൈൻസ് ആൻഡ് സ്റ്റിച്ചിങ്‌സ് ബൈ േമാണിക്ക, മോന്മൗത്ത് ജംഗ്ഷൻ എന്നിവരുടെ ആഭരണ വസ്ത്ര സ്റ്റാളും സമൃദ്ധിയുടെ വിഷുക്കണിയും നാമം വിഷു ആഘോഷങ്ങൾക്ക് ഉത്സവത്തിന്റെ പൂർണ്ണത നൽകി.



