- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നാമം എക്‌സലൻസ് അവാർഡ് നൈറ്റ്: ഒരുക്കങ്ങൾ ആരംഭിച്ചു
ന്യുജേഴ്‌സി: തികച്ചും വ്യതസ്തമായ പരിപാടികളുമായി നാമം എക്‌സലൻസ് അവാർഡ് നൈറ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രോഗ്രാം കൺവീനർ സജിത് കുമാർ അറിയിച്ചു. നാമത്തിന്റെ സ്ഥാപകനും ചെയർമാനുമായ മാധവൻ ബി നായരും പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പിയും നേതൃത്വം നല്കുന്ന അവാർഡ് നിശ, ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട് സ്
ന്യുജേഴ്‌സി: തികച്ചും വ്യതസ്തമായ പരിപാടികളുമായി നാമം എക്‌സലൻസ് അവാർഡ് നൈറ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രോഗ്രാം കൺവീനർ സജിത് കുമാർ അറിയിച്ചു.
നാമത്തിന്റെ സ്ഥാപകനും ചെയർമാനുമായ മാധവൻ ബി നായരും പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പിയും നേതൃത്വം നല്കുന്ന അവാർഡ് നിശ, ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട് സ് പാലസിൽ മാർച്ച് 19ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാദ്ധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന വിപുലവും വർണ്ണാഭവുമായ ചടങ്ങിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെയാണ് നാമം എക്‌സലൻസ് അവാർഡുകൾ നല്കി ആദരിക്കുന്നത്.
പ്രശസ്ത ഇന്ത്യൻ അമേരിക്കൻ കൊമേഡിയനായ രാജീവ് സത്യാൽ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി അവാർഡ് നിശയിലെ ഒരു പ്രധാന ആകർഷണമായിരിക്കും. മുൻ വർഷങ്ങളിലെന്നപോലെ ഇക്കുറിയും പ്രൊഫഷണൽ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തസംഗീത പരിപാടികൾ ഉണ്ടാകും. അവാർഡ് നൈറ്റിനോടനുബന്ധിച്ച് കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകർഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങൾ തുടങ്ങി പുതുമ നിറഞ്ഞതും പകിട്ടാർന്നതുമായ പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങിൽ വച്ച് നാമത്തിന്റെ സുവനീർ പുറത്തിറക്കും.
നാമം പ്രവർത്തകർ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.



