- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നാമം വിഷു ആഘോഷം ഏപ്രിൽ 19ന്
സമൃദ്ധിയുടെ പൊൻകണിയമായി എത്തുന്ന മേടമാസത്തെ വരവേല്ക്കാൻ 'നാമം' ഒരുക്കങ്ങൾ തുടങ്ങി. ഗൃഹാതുരത്വം ഉണർത്തുന്ന വിഷു ആഘോഷങ്ങൾ ഏപ്രിൽ 19, ഞായറാഴ്ച ഹേർബേർട്ട് ഹൂവർ മിഡിൽ സ്‌കൂൾ എഡിസണിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന് നാമം കമ്മിറ്റി അറിയിച്ചു. ഒരു വലിയ സംസ്‌കൃതിയുടെ ഭാഗമായ വിഷുകണിയും വിഷുകൈനീട്ടവും അന്യും നിന്നു പോകുമായിരുന
സമൃദ്ധിയുടെ പൊൻകണിയമായി എത്തുന്ന മേടമാസത്തെ വരവേല്ക്കാൻ 'നാമം' ഒരുക്കങ്ങൾ തുടങ്ങി. ഗൃഹാതുരത്വം ഉണർത്തുന്ന വിഷു ആഘോഷങ്ങൾ ഏപ്രിൽ 19, ഞായറാഴ്ച ഹേർബേർട്ട് ഹൂവർ മിഡിൽ സ്‌കൂൾ എഡിസണിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന് നാമം കമ്മിറ്റി അറിയിച്ചു. ഒരു വലിയ സംസ്‌കൃതിയുടെ ഭാഗമായ വിഷുകണിയും വിഷുകൈനീട്ടവും അന്യും നിന്നു പോകുമായിരുന്ന ഒരു തലമുറയിലേയ്ക്ക നന്മയുടെ പൊൻവെളിച്ചമാകാൻ ഈ ആഘോഷങ്ങൾ സഹായം ആകുമെന്ന് നാമം സ്ഥാപക നേതാവും മാർഗ്ഗദർശിയുമായ മാധവൻ ബി നായർ പറഞ്ഞു.
നാമം തുടർന്നു വന്നിരുന്ന പ്രവർത്തനങ്ങളിൽ എന്നും സവിശേഷ പ്രാധാന്യം നല്കിയിട്ടുള്ളത് പാരമ്പര്യ മൂല്യങ്ങൾ മുറുകെപിടിക്കുന്നതിനാണെന്നും അതുകൊണ്ടു തന്നെ വിഷു ആഘോഷങ്ങൾ കുറ്റമറ്റതാക്കാൻ ഭാരവാഹികൾ പ്രതിഞ്ജാബദ്ധമാണെന്നും നാമം പ്രസിഡന്റ് ഡോ ഗീതേഷ് തമ്പിയും വൈസ് പ്രസിഡന്റ് വിനീതനായരും സംയുക്ത പ്രസ്ഥാവനകൾ അറിയിച്ചു. സാംസ്‌കാരിക സംഘടന എന്ന നിലയിൽ ജന്മനാചിന്റെ നന്മയറിഞ്ഞ ആഘോഷങ്ങളും ആചാരങ്ങളും അമേരിക്കയിൽ വളരുന്ന കുട്ടികൾക്ക് പകർന്ന് നല്കാൻ എന്നും നാമം ശ്രദ്ധ ചെലുത്തിയിരുന്നു എന്നും അതിനുള്ള പ്രയത്‌നം എന്നോണമാണ് ഈ വർഷത്തെ ആഘോഷങ്ങളും ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് നാമം കൾച്ചറൽ സെക്രട്ടറി മാലിനി നായർ പറഞ്ഞു.
വിവിധ നൃത്ത സംഗീത വിദ്യാലയങ്ങളഇലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ നൃത്ത സംഗീത പരിപാടികൾ വിഷും ആഘോഷങ്ങളുടെ പ്രത്യേകത ആയിരിക്കുമെന്നും രാജ്ഷീ രാം ചീരാത്ത്, മായാമേനോൻ, വിദ്യാ രാജേഷ്, ഉഷാ മേനോൻ എന്നിവർ പരിപാടികൾ സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുമെന്ന് മാലിനി നായർ അറിയിച്ചു. ഭക്തി നിർഭരവും പ്രതിഭാ സമ്പന്നവുമായ പരിപാടികൾ ആസ്വദിക്കാൻ മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു നിറഞ്ഞ സദസ്സിനെ പ്രതീക്ഷിക്കുന്നു എന്ന് ട്രഷറർ ഡോ ആഷാ വിജയകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അന്നേ ദിവസം പരിപാടിയിലേയ്ക്ക് ഉള്ള പ്രവേഷനം ടിക്കറ്റുകൾ മുഖേന് നിയന്ത്രിക്കുന്നാതിയിരിക്കുമെന്ന് പറഞ്ഞ സെക്രട്ടറി അജിത് പ്രഭാകർ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാലിനി നായരുമായും പ്രവേശന ടിക്കറ്റുകൾ ആവശ്യമുള്ളവർ കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിച്ചു.



