ണ്ണത്തിൽ വളരെ കുറച്ചാണ് എങ്കിലും കേരളത്തിൽ ജനിച്ചു വളർന്ന ചില ശരാശരി പ്രവാസി മലയാളികളുടെ, ഉയരങ്ങൾ കീഴടക്കണം എന്നുള്ള ആഗ്രഹത്തിന് തട ഇടാറുള്ളത്, അവരറിഞ്ഞോ അറിയാതെയോ ചെയ്തുപോയ കൊച്ചു കൈ പിഴകൾ ആണ്.

ഡൊമസ്റ്റിക് വയലൻസ് മുതൽ ഷോപ്പ് ലിഫ്റ്റിങ് വരെ, അമേരിക്കൻ മലയാളി കുടുംബങ്ങൾ സാധാരണ അഭിമുഖീകരിക്കുന്ന, ജീവിതം മാറ്റിമറിക്കാവുന്ന, പ്രശ്‌നങ്ങളിലേയ്ക്ക് ഒരെത്തിനോട്ടം.

സൂക്ഷിച്ചാൽ ദുഃഖികേണ്ട!! IRS നിന്ന് എന്ന് പറഞ്ഞു വരുന്ന ഫോൺ കാൾ, വിദേശത്ത് വൻതുക ലോട്ടറി അടിച്ചു എന്ന് പറഞ്ഞു വരുന്ന SMS, തട്ടിപ്പുകാരും വെട്ടിപ്പുകാരും പല വേഷത്തിൽ, പല ഭാവത്തിൽ, പല രൂപത്തിൽ നിങ്ങളുടെ മുന്നിൽ വരും. അവർ കുഴിക്കുന്ന കുഴിയിൽ വീഴാതെ മുന്നോട്ടുപോകുക എന്നതിലാണ് നിങ്ങളുടെ വിജയം.

പ്രശസ്ത സിനിമാ നിർമ്മിതാവും, ന്യൂജേർസി മലയാളികളിൽ ഏറ്റവും വാഗ്മിയും ആയ അനിയൻ ജോർജ് മൊടറേറ്റ് ചെയ്യുന്ന ഈ ആഴ്ചയിലെ നമസ്‌കാരം അമേരിക്കയിൽ, പ്രമുഖ അഭിഭാഷകനായ റാം ചീരത്ത്, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ ജനറൽ സെക്രട്ടറി അനിൽ പുത്തൻചിറ, വേൾഡ് മലയാളീ കൗണ്‌സിലിന്റെ വൈസ് പ്രസിഡന്റ് സുധീർ നമ്പിയാർ തുടങ്ങിയവർ സംസാരിക്കുന്നു.