- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മലയാളിയുടെ ജീവിത ശൈലിക്കുറിച്ച് ഒരു തുറന്ന ചർച്ച; കാണുക നമസ്‌കാരം അമേരിക്ക; ഇന്ന് പ്രവാസി ചാനലിൽ
മലയാളിയുടെ പ്രത്യേകിച്ച് കലാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ജീവിത ശൈലിയും അതോടൊപ്പം അമിത മദ്യ ഉപഭോഗവും അതുണ്ടാക്കുന്ന വ്യാപകമാവുന്ന മാരക രോഗങ്ങളും രാവിലെ 11 മണിക്ക് നമസ്‌കാരം അമേരിക്കയിൽ ചർച്ചാ വിഷയമാകുന്നു. മലയാളിയുടെ ശീലങ്ങളിൽ ഇല്ലാതിരുന്ന മദ്യ ഉപയോഗം അവന്റെ സ്വീകരണ മുറിയിലേക്ക് കടന്നു വന്ന് അവന്റെ ദിനചര്യകളെ ന്നപോലെ ജീവിതത്തിലും കുടുംബ ബന്ധങ്ങളിലും സമൂഹത്തിലും താളപ്പിഴകൾ സൃഷ്ടിക്കാൻ തുടങ്ങിയിട്ട് നാളുകളാകുന്നു. ഇപ്പോൾ അതു ശരാശരി മലയാളിയുടെ ആരോഗ്യത്തെയും വരും തലമുറയെയും വരെ നശിപ്പിക്കുന്ന രീതിയിൽ എത്തി നിൽക്കുന്നു. കഴിഞ്ഞ നാളുകളിൽ പല പ്രമുഖ വ്യക്തികളുടെ ജീവൻ മദ്യം എന്ന വിപത്ത് അപഹരിക്കുന്ന കാഴ്ച നാം കണ്ടു. അനേകം കലാകാരന്മാരുടെ ജീവനെടുത്ത അല്ലെങ്കിൽ അവനന്റെ കഴിവുകളെ നശിപ്പിക്കാൻ തക്കവണ്ണം സ്വീകാര്യത ഈ പാനീയത്തിന് എങ്ങനെ കൈവന്നു. ഒരു കലോറി പോലും ഊർജം ഇല്ലാത്ത ഈ പാനീയത്തിന് ലോകത്തെ ഭുരിഭാഗം വരുന്ന ജനതയുടെ ഇഷ്ട പാനീയം ആയി വന്നത് എങ്ങനെ? മദ്യപാനം മൂലം മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ എന്ത
മലയാളിയുടെ പ്രത്യേകിച്ച് കലാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ജീവിത ശൈലിയും അതോടൊപ്പം അമിത മദ്യ ഉപഭോഗവും അതുണ്ടാക്കുന്ന വ്യാപകമാവുന്ന മാരക രോഗങ്ങളും രാവിലെ 11 മണിക്ക് നമസ്‌കാരം അമേരിക്കയിൽ ചർച്ചാ വിഷയമാകുന്നു.
മലയാളിയുടെ ശീലങ്ങളിൽ ഇല്ലാതിരുന്ന മദ്യ ഉപയോഗം അവന്റെ സ്വീകരണ മുറിയിലേക്ക് കടന്നു വന്ന് അവന്റെ ദിനചര്യകളെ ന്നപോലെ ജീവിതത്തിലും കുടുംബ ബന്ധങ്ങളിലും സമൂഹത്തിലും താളപ്പിഴകൾ സൃഷ്ടിക്കാൻ തുടങ്ങിയിട്ട് നാളുകളാകുന്നു. ഇപ്പോൾ അതു ശരാശരി മലയാളിയുടെ ആരോഗ്യത്തെയും വരും തലമുറയെയും വരെ നശിപ്പിക്കുന്ന രീതിയിൽ എത്തി നിൽക്കുന്നു. കഴിഞ്ഞ നാളുകളിൽ പല പ്രമുഖ വ്യക്തികളുടെ ജീവൻ മദ്യം എന്ന വിപത്ത് അപഹരിക്കുന്ന കാഴ്ച നാം കണ്ടു.
അനേകം കലാകാരന്മാരുടെ ജീവനെടുത്ത അല്ലെങ്കിൽ അവനന്റെ കഴിവുകളെ നശിപ്പിക്കാൻ തക്കവണ്ണം സ്വീകാര്യത ഈ പാനീയത്തിന് എങ്ങനെ കൈവന്നു. ഒരു കലോറി പോലും ഊർജം ഇല്ലാത്ത ഈ പാനീയത്തിന് ലോകത്തെ ഭുരിഭാഗം വരുന്ന ജനതയുടെ ഇഷ്ട പാനീയം ആയി വന്നത് എങ്ങനെ? മദ്യപാനം മൂലം മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ എന്തൊക്കെ? ഈ രോഗങ്ങൾ എങ്ങനെ നിയന്ത്രണ വിധേയമാക്കാം, മദ്യഉപയോഗം നിയന്ത്രിക്കുവാൻ ഗവൺമെന്റിന് എന്തു ചെയ്യുവാൻ സാധിക്കും മദ്യപാനാസക്തിയി ലേക്ക് വഴുതി വീണു പോയ മനുഷ്യന് സാധാരണ ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവ് സാധ്യമോ? മതങ്ങൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാൻ സാധിക്കും. ഇങ്ങനെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ആരോഗ്യകരമായ ചർച്ചയാണ് നടക്കുക. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചർച്ചയിൽ പങ്കെടുക്കും.