- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മിൽ ഭൂമി ഇടപാടെന്ന ആരോപണം: എസ് വിജയൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി; ആരോപണത്തിലെ രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണനെതിരെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. കേസിൽ തെളിവില്ലെന്ന് കണ്ടാണ് കോടതി തള്ളിയത്.
ആരോപണവുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ രേഖകളോ മറ്റു തെളിവുകളോ ഉണ്ടെങ്കിൽ ഹർജിക്കാരന് വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും, പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ ഈ ആവശ്യം വിചാരണക്കോടതിയായ തിരുവനന്തപുരം സിബിഐ കോടതിയും ഹർജി തള്ളിയിരുന്നു. ചാരക്കേസിൽ നിന്നും രക്ഷപ്പെടുന്നതിനായി നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട്ടിൽ ഭൂമി കൈമാറ്റം ചെയ്തുവെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.
ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് വിജയൻ.2004ൽ നമ്പി നാരായണനും മകനും തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ ഒട്ടേറെ ഭൂമി അന്നത്തെ സിബിഐ ഡിഐജി രാജേന്ദ്ര കൗളിന്റെ പേരിലേക്ക് എഴുതി നൽകിയെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ