- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കാരുടെ കുത്തക ബ്രിട്ടനിലും അവസാനിച്ചോ? നാലുതരം സ്‌പെല്ലിങ്ങുകൾ ഒന്നായി കരുതിയാൽ കഴിഞ്ഞവർഷം ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കിട്ട പേര് മുഹമ്മദ്
ബ്രിട്ടനിൽ ആൺകുട്ടികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള പേര് മുഹമ്മദ് തന്നെ. എന്നാൽ, മുഹമ്മദിന് പലതരം സ്‌പെല്ലിങ്ങുകൾ ഉള്ളതിനാൽ, ഏറ്റവും പ്രചാരമുള്ള പേരുകളിൽ ഒന്നാം സ്ഥാനത്ത് എത്തില്ലെന്ന് മാത്രം. മൊഹമ്മദെന്നും മുഹമ്മദെന്നും വ്യത്യസ്തമായ സ്‌പെല്ലിങ്ങുകളോടെ കഴിഞ്ഞവർഷം 7361 കുട്ടികളാണ് ജനിച്ചത്. ഈ വ്യത്യാസങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ പട്ടികയിൽ മുഹമ്മദ് തന്നെ ഒന്നാമത്. ഒലിവർ എന്ന പേരാണ് ആൺകുട്ടികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 6941 പേരാണ് ഒലിവർ എന്ന പേരുമായി കഴിഞ്ഞവർഷം ജനിച്ചത്. പെൺകുട്ടികളിൽ അമേലിയ എന്ന പേരുകാർ 5188 പേരും. ജോർജ്, ഹാരി, വില്യം തുടങ്ങിയ രാജകീയ പേരുകൾക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. ആദ്യത്തെ പത്തുപേരുകളിൽ ഇവ മൂന്നുമുണ്ട്. മുഹമ്മദ് എന്ന പേരിന് വന്ന പ്രശസ്തി ഇംഗ്ലണ്ടിൽ വർധിച്ചുവരുന്ന മുസ്ലീങ്ങളുടെ എണ്ണത്തെയാണ് കാണിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിൽ അത്രയൊന്നും പ്രചാരത്തിലില്ലാതിരുന്ന പേരായിരുന്നു മുഹമ്മദ്. എന്നാലിപ്പോൾ അത് മുൻനിരയിലേക്ക് വന്നിരിക്കു
ബ്രിട്ടനിൽ ആൺകുട്ടികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള പേര് മുഹമ്മദ് തന്നെ. എന്നാൽ, മുഹമ്മദിന് പലതരം സ്‌പെല്ലിങ്ങുകൾ ഉള്ളതിനാൽ, ഏറ്റവും പ്രചാരമുള്ള പേരുകളിൽ ഒന്നാം സ്ഥാനത്ത് എത്തില്ലെന്ന് മാത്രം. മൊഹമ്മദെന്നും മുഹമ്മദെന്നും വ്യത്യസ്തമായ സ്‌പെല്ലിങ്ങുകളോടെ കഴിഞ്ഞവർഷം 7361 കുട്ടികളാണ് ജനിച്ചത്. ഈ വ്യത്യാസങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ പട്ടികയിൽ മുഹമ്മദ് തന്നെ ഒന്നാമത്.
ഒലിവർ എന്ന പേരാണ് ആൺകുട്ടികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 6941 പേരാണ് ഒലിവർ എന്ന പേരുമായി കഴിഞ്ഞവർഷം ജനിച്ചത്. പെൺകുട്ടികളിൽ അമേലിയ എന്ന പേരുകാർ 5188 പേരും. ജോർജ്, ഹാരി, വില്യം തുടങ്ങിയ രാജകീയ പേരുകൾക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. ആദ്യത്തെ പത്തുപേരുകളിൽ ഇവ മൂന്നുമുണ്ട്.
മുഹമ്മദ് എന്ന പേരിന് വന്ന പ്രശസ്തി ഇംഗ്ലണ്ടിൽ വർധിച്ചുവരുന്ന മുസ്ലീങ്ങളുടെ എണ്ണത്തെയാണ് കാണിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിൽ അത്രയൊന്നും പ്രചാരത്തിലില്ലാതിരുന്ന പേരായിരുന്നു മുഹമ്മദ്. എന്നാലിപ്പോൾ അത് മുൻനിരയിലേക്ക് വന്നിരിക്കുന്നു.
14 തരത്തിൽ മുഹമ്മദിന്റെ സ്‌പെല്ലിങ് ഉപയോഗിക്കാം. ഒാരോരുത്തരുടെയും പശ്ചാത്തലം, അവരുടെ രാജ്യം, ഭാഷ തുടങ്ങി പല കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി സ്‌പെല്ലിങ്ങിൽ മാറ്റമുണ്ടാകും. Muhammad എന്ന സ്‌പെല്ലിങ്ങോടുകൂടിയ പേരാണ് ഇക്കൂട്ടത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്നത്. 3730 ആൺകുട്ടികൾക്ക് ഈ പേര് കഴിഞ്ഞ വർഷം ഇട്ടിരുന്നു.
ലണ്ടനും വെസ്റ്റ് മിഡ്‌ലൻഡ്‌സും ഒഴികെയുള്ള പ്രദേശങ്ങളിൽ ഒലിവറാണ് ഏറ്റവും പ്രചാരത്തിലുള്ള പേര്. എന്നാൽ, ലണ്ടനിലും വെസ്റ്റ് മിഡ്‌ലൻഡ്‌സിലും അത് മുഹമ്മദാണ്. 2014 മുതൽക്ക് വെസ്റ്റ് മിഡ്‌ലൻഡ്‌സിൽ മുഹമ്മദ് ഒന്നാം പേരാണ്. ലണ്ടനിൽ ആദ്യമായാണ് അങ്ങനെ സംഭവിക്കുന്നത്.