- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളിൽ വലുപ്പത്തിൽ എഴുതിവച്ചിട്ടുള്ള എംഎൽഎമാരുടെയും എംപി.മാരുടെയും പേരുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങി
ആലപ്പുഴ: പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളിൽ എംഎൽഎമാരുടെയും എംപിമാരുടെയും വളരെ വലുതായി രേഖപ്പെടുത്തിയിട്ടുള്ള പേരുവിവരങ്ങൾ നീക്കം ചെയ്യുമെന്നു ചീഫ് ഇലക്ടറൽ ഓഫീസർ. അതിനായുള്ള നടപടി ഇതിനകം തുടങ്ങിയതായും അറിയിച്ചിട്ടുണ്ട്. വികസന ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മിതികളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടി.ആർ.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ നല്കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എംഎൽഎമാരുടെയും എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടിലെ തുക കൂടി ഉപയോഗിച്ചു നിർമ്മിക്കുകയും പുതുക്കുകയും സംഭാവന ചെയ്യുകയും ചെയ്യുന്ന കെട്ടിടങ്ങളിലും നിർമ്മിതികളിലും വസ്തുക്കളിലും അത് അവരുടെ വ്യക്തിഗതവും സ്വകാര്യവുമായ സ്വത്തുപയോഗിച്ചുള്ളതാണെന്നു ദ്യോതിപ്പിക്കും വിധം ഒരു മാനദണ്ഡവുമില്ലാതെ പേരു വലിയ അക്ഷരങ്ങളിൽ എഴുതി വയ്‌പ്പിക്കുന്നത് കേരളത്തിലുടനീളം
ആലപ്പുഴ: പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളിൽ എംഎൽഎമാരുടെയും എംപിമാരുടെയും വളരെ വലുതായി രേഖപ്പെടുത്തിയിട്ടുള്ള പേരുവിവരങ്ങൾ നീക്കം ചെയ്യുമെന്നു ചീഫ് ഇലക്ടറൽ ഓഫീസർ. അതിനായുള്ള നടപടി ഇതിനകം തുടങ്ങിയതായും അറിയിച്ചിട്ടുണ്ട്.
വികസന ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മിതികളിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടി.ആർ.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ നല്കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
എംഎൽഎമാരുടെയും എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടിലെ തുക കൂടി ഉപയോഗിച്ചു നിർമ്മിക്കുകയും പുതുക്കുകയും സംഭാവന ചെയ്യുകയും ചെയ്യുന്ന കെട്ടിടങ്ങളിലും നിർമ്മിതികളിലും വസ്തുക്കളിലും അത് അവരുടെ വ്യക്തിഗതവും സ്വകാര്യവുമായ സ്വത്തുപയോഗിച്ചുള്ളതാണെന്നു ദ്യോതിപ്പിക്കും വിധം ഒരു മാനദണ്ഡവുമില്ലാതെ പേരു വലിയ അക്ഷരങ്ങളിൽ എഴുതി വയ്‌പ്പിക്കുന്നത് കേരളത്തിലുടനീളം വർഷങ്ങളായി കാണുന്ന പ്രവണതയാണെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. യഥാർഥത്തിൽ ആ തുക പൊതുജനങ്ങളുടെ നികുതി ശേഖരിച്ചുള്ള പൊതു ഖജനാവിൽ നിന്നു നാടിന്റെ വികസനത്തിനായി ഉപയോഗിക്കാൻ സർക്കാർ വീതിച്ചു നല്കുന്നതാണ്. അല്ലാതെ ജനപ്രതിനിധികളുടെ സ്വകാര്യ സമ്പത്തിന്റെയോ വരുമാനത്തിന്റെയോ വീതമല്ല. യഥാർഥത്തിൽ ജനങ്ങളുടേതു തന്നെയാണ്. അതിനാൽ വളരെ വലുപ്പത്തിൽ ജനപ്രതിനിധിയുടെ പേര് പ്രദർശിപ്പിക്കേണ്ടതില്ല.
തെരഞ്ഞെടുപ്പു വേളയിൽ ഇത് ചുമരെഴുത്തു പോലെ ഒരു പ്രചാരണമാർഗമായി ഉപയോഗിക്കുന്നുണ്ടെന്നും എടുത്തുകാട്ടിയിരുന്നു. പലയിടങ്ങളിലും തെരഞ്ഞെടുപ്പു കാലമാകുമ്പോൾ ഇത്തരത്തിലുള്ളവ പുതുക്കി തെളിച്ച് എഴുതിക്കുന്നതും കാണാം. പോളിങ് ബൂത്തായി ഉപയോഗിക്കുന്ന പല കെട്ടിടങ്ങളും അഥവാ സമീപ കെട്ടിടങ്ങളും അഥവാ പോകുന്ന വഴിയിലുള്ള സ്ഥാപനങ്ങളും ഇങ്ങനെ വലിയ ഭിത്തി നിറയെ ജനപ്രതിനിധിയുടെ പേര് വലിയ അക്ഷരങ്ങളിൽ പേറി നില്ക്കുന്നവയാണ്. ഇങ്ങനെ പേരെഴുതാൻ തന്നെ വൻ തുക ചെലവാക്കാറുമുണ്ട്.
പ്രത്യേക സർക്കാർ ഉത്തരവില്ലാത്തതിനാൽ തെരഞ്ഞെടുപ്പു കാലത്ത് ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് ഇവ നീക്കം ചെയ്യുകയോ മറയ്ക്കുകയോ ചെയ്യാറില്ലായിരുന്നു. ഒരിക്കൽ ജയിച്ചിട്ടുള്ളവർക്കു തെരഞ്ഞെടുപ്പിൽ നേരത്തേ പരാജയപ്പെട്ടവർക്കും പുതുതായി നില്ക്കുന്നവർക്കും എതിരേയുള്ള അനുകൂലവും മുൻഗണന നല്കുന്നതുമായ സാഹചര്യമാണ് സർക്കാരിന്റെ ചെലവിലുള്ള ഈ പരസ്യമാർഗം ഉളവാക്കുന്നതെന്നും ടി.ആർ.എ സൂചിപ്പിച്ചിരുന്നു.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും ആകർഷിക്കാനും ലക്ഷ്യമാക്കിയുള്ള ഇത്തരം എഴുത്തുകൾ മായിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് നിർദേശിക്കണമെന്നും കൂടാതെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന കെട്ടിടങ്ങളിലും മറ്റും പേരുവിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള പൊതുമാനദണ്ഡങ്ങൾ എത്രയും വേഗം പ്രഖ്യാപിക്കണമെന്നുമാണ് അഭ്യർത്ഥിച്ചിരുന്നത്.
സാമൂഹ്യ, സ്ഥാനാർത്ഥി സമത്വം ലക്ഷ്യമാക്കി നടപടിയെടുക്കണമെന്ന ഈ ആവശ്യം മുൻപും ചീഫ് സെക്രട്ടറിക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കുകയോ മറുപടി നല്കുകയോ ചെയ്തിരുന്നില്ല.