ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാൻ ഇതാ നിങ്ങൾക്ക് ഒരു അവസരം. ഇതിനായി മുടക്കേണ്ടതാകട്ടെ വെറും  അഞ്ച് രൂപയും. നമോ ആപ്പ് വഴി നടത്തുന്ന ഡൊണേഷൻ ആണ് നിങ്ങളെ പ്രധാനമന്ത്രിയുമായി മുഖാമുഖം എത്തിക്കുക. അഞ്ച രൂപ മുതൽ ആയിരം രൂപവരെയാണ് ഡൊണേറ്റ് ചെയ്യാൻ കഴിയുക. ഡൊണേറ്റ് ചെയ്ത ശേഷം നിങ്ങൾക്ക് ലഭിക്കുന്ന റെഫറൽ കോഡ് നൂറ് പേർക്ക് എസ്എംഎസ് ഇമെയിൽ വഴി അയച്ചാൽ ആയിരിക്കും പ്രധാനമന്ത്രിയെ നേരിൽ കാണാൻ അവസരം ലഭിക്കുക എന്ന് മുതിർന്ന ബിജെപി നേതാവ് ഒരു ദേശീയ മാധ്യമത്തേട് പറഞ്ഞു.

പ്രധാനമന്ത്രിയും സാധാരണക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് വേണിടയാണ് ഇത്തരം ഒരു പരിപാടിയെന്നും ബിജെപപി നേതാക്കൾ പറയുന്നു. ഈ അടുത്താണ് നമോ ആപ്പ് വഴി മൈക്രോ ഡൊണേഷൻ സംവിധാനം ഏർപ്പെടുത്തിയത്.ഇത്തരത്തിൽ നൂറിൽപരം ആളുകളിലേക്ക് എത്തിക്കുന്നത് ഒരു സജീവ പ്രവർത്തനമായി തന്നെ വിലയിരുത്തപ്പെടും. റെഫറൽ കോഡിലൂടെ പത്ത് പേരെകൊണ്ടെങ്കിലും പണം നിക്ഷേപിപ്പിച്ചാൽ മോദിയുടെ പടം പതിപ്പിട്ട കപ്പ്, ടീ ഷർട്ട് എന്നിവ ലഭിക്കും.

ഊഷ്മളമായ പ്രതികരണമാണ് ഇതുവരെ ലഭിച്ചതെന്നും നമോ ആപ്പിലൂടെ കൂടുതൽപേർ മോദിജിയുമായി അടുക്കുകയാണെന്നും നേതാക്കൾ പരയുന്നു.നേരത്തെ ഇത്തരപത്തിൽ ഡൊണേഷൻ നടത്താനുള്ള സംവിധാനം ബിജെപി വെബ്‌സൈറ്റ് വഴി മാത്രമായിരുന്നു. ഇതാണ് ഇപ്പോൾ നമോ ആപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ശരാശരി 400 രൂപയാണ് ഓരോ ആളും നിക്ഷേപിക്കുന്നത്. 100നും ആയിരത്തിനും മധ്യേ ഉള്ള തുകയാണ് ഏവരും നിക്ഷേപിക്കുന്നതും.

നമോ മെർച്ചൻഡൈസുകളും മൈക്രോ ഡൊണേഷനും എല്ലാം തന്നെ ഇപ്പോൾ കൂടുതൽ ജനകീയമാകുന്നുവെന്നും നേതാക്കൾ പറയുന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഫണ്ട് റെയ്‌സിങ് ആയികൂടെയാണ് ബിജെപി ഇതിനെ കാണുന്നത് എന്ന് വ്യക്തമാണ്. നരേന്ദ്ര മോദി എന്ന നേതാവിനുള്ള ജനപ്രിയ മുഖം കൂടുതലായി ഉപയോഗിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ ആപ്പിലെ പദ്ധതികൾക്ക് ലഭിക്കുന്ന സ്വീകാര്യതകൂടി പരിശോധിച്ച് പാർട്ടി നടത്തേണ്ട തയ്യാറെടുപ്പുകളും വിശകലനം ചെയ്യുകയാണ് ടൈി സെൽ.

ഇന്ത്യൻ ജനാധിപത്യത്തിൽ മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത സ്വീകാര്യത ഇന്ന് നരേന്ദ്ര മോദിക്ക് ഉണ്ട് എന്ന് ബിജെപി വിലയിരുത്തുന്നു. ഇത് കൂടുതലായി എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയും ഓൺലൈൻ കൂടുതലായി ഉപയോഗിക്കുന്ന യുവാക്കളുടെ മനസ്സ് മനസ്സിലാക്കുക തുടങ്ങിയവയാണ് ആപ്പ് പരീക്ഷണത്തിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയെ ഉപയോഗിച്ച് കൂടുതൽ തരംഗമുണ്ടാക്കാനുറച്ച് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നമോ ആപ്പിലൂടെ ടീഷർട്ടും കപ്പും അടക്കമുള്ളവ വിൽക്കാൻ ബിജെപി. വിൽപനയിലൂടെ ലഭിക്കുന്ന പണം ഗംഗാ ശുചീകരണ പദ്ധതി ഫണ്ടിലേക്ക് നൽകുമെന്നാണ് പ്രചരണത്തിന് പുതുവഴി തേടുന്ന ബിജെപിയുടെ വാഗ്ദാനം.കോഫി മഗ്, ടീ ഷർട്ട്, നോട്ടുബുക്ക്, തൊപ്പി, പേന തുടങ്ങി ഫ്രിഡ്ജ് മാഗ്‌നെറ്റ് വരെ നമോ ആപ്പിലൂടെ വിറ്റഴിക്കാനാണ് പദ്ധതി. 'മേക്ക് ഇൻ ഇന്ത്യ', 'ബേഠി ബച്ചാവോ ബേഠി പഠാവോ' തുടങ്ങിയവ പ്രിന്റ് ചെയ്തവയായിരിക്കും ഇവയോരോന്നും. നമോ എഗെയ്ൻ, നമോ നമ എന്നൊക്കെയെഴുതിയ ടീഷർട്ടുകളും വിൽപനയ്ക്കുണ്ട്. ടീഷർട്ടിന് 199 രൂപ മുതലാണ് വില ഈടാക്കുക. മോദി എഗെയ്ൻ എന്നെഴുതിയിട്ടുള്ള കോഫി മഗുകൾക്ക് ജോഡിക്ക് 150 രൂപ വില നൽകണം.