ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്കൻ സന്ദർശനെത്തുന്ന നരേന്ദ്ര മോദിക്ക് സ്വീകരണം ഒരുക്കാൻ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ അമേരിക്കയിലെ മലയാളികളായ ഭാരതീയ ജനതാ പാർട്ടി അനുഭാവികളുടെ ദേശിയ സംഘടന നമോ ബിജെപി തയാറെടുപ്പുകൾ പൂർത്തിയാക്കി വരുന്നു. നമോ ബിജെപി ക്ക് ലഭിച്ച അഞ്ഞൂറോളം ടിക്കെറ്റുകളുടെ വിതരണം വരും ദിവസങ്ങളിൽ പൂർത്തിയാവും.
പ്രധാനമന്ത്രിയുടെ സ്വീകരണത്തിന് പൊതുവേ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ ലഭിച്ച അഭൂതപൂർവമായ ആകാംഷ മലയാളീ സമൂഹത്തിലും ഒട്ടും കുറവല്ലാത്ത ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. നമോ ബിജെപി യുടെ പ്രവർത്തകർ പ്രത്യേക ടി ഷർട്ട് ധരിച്ചു സ്വീകരണ പരിപാടിയിൽ ഉടനീളം ആവേശം വിതറും. ടിക്കറ്റ് അനുവടിക്കപ്പെട്ടവരെ ഭാരവാഹികൾ ബന്ധപ്പെട്ടു വരുന്നു. വിവിധ സ്‌റ്റേറ്റുകളിൽ നിന്ന് വരുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി നമോ ബിജെപി ഭാരവാഹികൾ ആയ അജിഷും കൃഷ്ണരാജും അറിയിച്ചു.

ടിക്കറ്റ് വിതരണം സെപ്റ്റംബർ 21 നു താഴെ പറയുന്ന സ്ഥലങ്ങളിൽ വച്ചു നടത്തപ്പെടും. ന്യൂയോർക്ക് റോബർട്ട് ഡോട്‌സൺ സ്‌കൂൾ വെസ്റ്റ് ചെസ്റ്റർ, ടേസ്റ്റ് ഓഫ് കൊച്ചിൻ റസ്‌റ്റോറന്റ്‌ലോങ്ങ് ഐലന്റ്, സിതാർ പാലസ് ഗ്രൌണ്ട് റോക്ക് ലാൻഡ്, ന്യൂ ജേർസി ന്യൂ മിൽ ഫോർഡ് ,നോർത്ത് ബ്രൌൺ സ്വിക്ക്, ഒഹായോ നിക്കോൾ ഡ്രൈവ് , വെസ്റ്റ് വ്യൂ വിൽ സിറ്റി, വിർജിനിയ ഹെരോൺ നെക്ക് ലെയിൻ സ്‌റ്റെർലിങ്, ടെക്‌സാസ് സൺ കാന്യൻ കോർട്ട് ഷുഗർ ലാൻഡ്, കാലിഫോർണിയ ഡേവിഡ് വേ സെരിട്ടോസ് സിറ്റി.

കൂടുതൽ വിവരങ്ങൾക്ക്: ദീപക് പിള്ള 510 881 6998, ഹരി ശിവരാമൻ 713 480 0397. രഞ്ജിത് ഹ്യുസ്റ്റൺ അറിയിച്ചതാണിത്.