- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നോർത്ത് അമേരിക്കയിലെ മികച്ച മലയാളിയെ കണ്ടെത്താൻ പ്രവാസി ചാനൽ; ഓൺലൈൻ വോട്ടിങിന് അവസരം; നോമിനികളെ നാളെ പ്രഖ്യാപിക്കും
നോർത്ത് അമേരിക്കയിലെ മികച്ച മലയാളിയെ കണ്ടെത്താനുള്ള സുവർണ്ണാവസരമാണ് പ്രവാസി ചാനൽ തുറന്നിടുന്നത്. അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ, സംഘടനാ, മേഖലകളിൽ തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്തരായവരെയാണ് ശനിയാഴ്ച നോമിനേറ്റ് ചെയ്യുന്നത്. ലോകത്തിൽ എവിടെ നിന്നും ഓൺലൈൻ വഴി ആർക്കും വോട്ട് ചെയ്യാവുന്ന വിപുലമായ സംവിധാനം
നോർത്ത് അമേരിക്കയിലെ മികച്ച മലയാളിയെ കണ്ടെത്താനുള്ള സുവർണ്ണാവസരമാണ് പ്രവാസി ചാനൽ തുറന്നിടുന്നത്. അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ, സംഘടനാ, മേഖലകളിൽ തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്തരായവരെയാണ് ശനിയാഴ്ച നോമിനേറ്റ് ചെയ്യുന്നത്.
ലോകത്തിൽ എവിടെ നിന്നും ഓൺലൈൻ വഴി ആർക്കും വോട്ട് ചെയ്യാവുന്ന വിപുലമായ സംവിധാനം ഇതിനായി ഒരുക്കി കഴിഞ്ഞു. ഒരു ഐ പി അഡ്രസിൽ നിന്നോ ഒരു ഇമെയിലിൽ നിന്നോ ഒരാൾക്ക് ഒരു തവണയെ വോട്ടു ചെയ്യാൻ സാധിക്കൂ.
എല്ലാ നോമിനീകളും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ജീവിതമാർഗ്ഗം തേടി അമേരിക്കയിലെത്തിയവർക്ക് മാതൃഭാഷയുടെ മണികിലുക്കം പകർന്നു കൊടുത്തവര്, മലയാളി മനസ്സിനേയും അവരുടെ ജീവൽ പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രതികരിച്ചവർ, ദുരന്തങ്ങളുടെ സന്നിഗ്ദ്ധഘട്ടങ്ങളിൽ കഴിവും ആർജ്ജവും പ്രകടിപ്പിച്ച് മലയാളിക്ക് ഒപ്പം നിന്നവർ കലാരംഗത്ത് ആത്മാര്ത്ഥമായ മനസ്സോടെ പ്രവർത്തിച്ചവർ, മലയാള ഭാഷയ്ക്ക് ലോക ശ്രേഷ്ഠഭാഷയുടെ മാധുര്യം പകര്ന്ന് നല്കിയവർ്.... തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭരെയാണ് പ്രവാസി ചാനൽ അവതരിപ്പിക്കുന്നത്.
നോർത്ത് അമേരിക്കയിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ എല്ലാവരും തന്നെ തങ്ങളുടെതായ പ്രശ്‌നങ്ങളിൽ കൂടെ നടന്നു പോകുമ്പോഴും ഈ നോമിനീകൾ ഓരോരുത്തരും സാമൂഹ്യ, സാംസ്‌കാരിക, സംഘടനാപ്രവർത്തനങ്ങൾ നടത്തുന്നതും അത് മലയാളി സമൂഹത്തിന്റെ ഉയർച്ചയ്ക്കായി എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു തിരഞ്ഞെടുക്കലിനായി നിങ്ങളുടെ മുൻപിലേക്ക് പ്രഗത്ഭരായ കുറേ നല്ല മനുഷ്യരെ അവതരിപ്പിക്കുന്നത്.
നോമിനേറ്റ് ചെയ്യുന്നവരെ എല്ലാവരെയും പ്രവാസി ചാനൽ നടത്തുന്ന പ്രത്യേക പ്രോഗ്രാമ്മിൽ ആദരിക്കുന്നതാണെങ്കിലും ഒരാളെ 'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കാനുള്ള അവസരം നോർത്ത് അമേരിക്കൻ മലയാളികൾക്കുള്ളതാണ്.
ഏകദേശം മൂന്നു മാസം ഓൺലൈൻ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മാസത്തിൽ ന്യൂ യോർ്കിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ വച്ച് അവാർഡ് ജേതാവിനെ ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായർ, കൂടാതെ അമേരിക്കൻ രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാർഡ് നൽകുക.
ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ ഫൈനൽ തീരുമാനങ്ങൾ എടുക്കുക. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക.
'നോർത്ത് അമേരിക്കന് മലയാളി ഓഫ് ദി ഇയര് 2015' 'NAMY' യെക്കുറിച്ച് കൂടുതൽ അറിയുവാന് പ്രവാസി ചാനലിന്റെ നമ്പറിൽ വിളിക്കുക 19083455983. അല്ലെങ്കിൽ ഇമെയിലിൽ ബന്ധപ്പെടുക namy@pravasichannel.com