- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനുശ്രീ വിവാദം കത്തുന്നു; നടി മാപ്പ് പറയണമെന്ന് നാന പടേക്കർ; വക്കീൽ നോട്ടീസ് അയച്ചു; നടിക്ക് പിന്തുണ അറിയിച്ച് കൂടുതൽ ബോളിവുഡ് നടിമാരുടെ ട്വീറ്റ്
ന്യൂഡൽഹി: സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ ആരോപണത്തിനെതിരെ നടൻ നാന പടേക്കർ വക്കീൽ നോട്ടീസ് അയച്ചു. തനുശ്രീ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് നാന പടേക്കറുടെ അഭിഭാഷകൻ പറഞ്ഞു. തനുശ്രീ വ്യാജ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അവർ നുണ പറയുന്നു. ആരോപണത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും പടേക്കറുടെ അഭിഭാഷകൻ ശിരോദ്ക്കർ അറിയിച്ചു. അതേസമയം പ്രിയങ്ക ചോപ്രയും ട്വിങ്കിൾ ഖന്നയും സോനം കപൂറുമാണ് തനുശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമെ നടിമാരായ പരിണീതി ചോപ്ര, റിച്ച ഛദ്ദ, സ്വര ഭാസ്‌കർ സംവിധയകൻ അനുരാഗ് കശ്യപ്, നടൻ സിദ്ധാർത്ഥ് എന്നിവരും തനുശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂുടുതൽ നടിമാർ പിന്തുണ അറിയിച്ച് രംഗത്തെത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം തനുശ്രീയുടെ ആരോപണം നാന പടേക്കർ നിഷേധിച്ചിരുന്നു. ലൈംഗികമായി ഉപദ്രവമെന്നാൽ നിങ്ങൾ അർഥമാക്കുന്നത് എന്താണ്. സെറ്റിൽ തനിക
ന്യൂഡൽഹി: സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ ആരോപണത്തിനെതിരെ നടൻ നാന പടേക്കർ വക്കീൽ നോട്ടീസ് അയച്ചു. തനുശ്രീ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് നാന പടേക്കറുടെ അഭിഭാഷകൻ പറഞ്ഞു. തനുശ്രീ വ്യാജ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അവർ നുണ പറയുന്നു. ആരോപണത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും പടേക്കറുടെ അഭിഭാഷകൻ ശിരോദ്ക്കർ അറിയിച്ചു. അതേസമയം പ്രിയങ്ക ചോപ്രയും ട്വിങ്കിൾ ഖന്നയും സോനം കപൂറുമാണ് തനുശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമെ നടിമാരായ പരിണീതി ചോപ്ര, റിച്ച ഛദ്ദ, സ്വര ഭാസ്‌കർ സംവിധയകൻ അനുരാഗ് കശ്യപ്, നടൻ സിദ്ധാർത്ഥ് എന്നിവരും തനുശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിലും കൂുടുതൽ നടിമാർ പിന്തുണ അറിയിച്ച് രംഗത്തെത്താൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം തനുശ്രീയുടെ ആരോപണം നാന പടേക്കർ നിഷേധിച്ചിരുന്നു. ലൈംഗികമായി ഉപദ്രവമെന്നാൽ നിങ്ങൾ അർഥമാക്കുന്നത് എന്താണ്. സെറ്റിൽ തനിക്കൊപ്പം അമ്പതോ നൂറോ പേരുണ്ടാകുമെന്നും നാന പടേക്കർ പറഞ്ഞു. പത്തുവർഷങ്ങൾക്കു മുമ്പ് ഉണ്ടായ സംഭവത്തെക്കുറിച്ചാണ് തനുശ്രീ വെളിപ്പെടുത്തൽ നടത്തിയത്. ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ. 2009 ൽ പുറത്തിറങ്ങിയ 'ഹോൺ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റിൽ നാന പടേക്കർ മോശമായി പെരുമാറിയെന്നാണ് തനുശ്രീ ആരോപിച്ചത്.
തന്നെ ബോളിവുഡിലെ പ്രശ്‌സതനായ താരം പീഡിപ്പിച്ചെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. നാന പടേക്കർ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാമെന്നും എന്നാൽ ഇക്കാര്യം ആരുംഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു. സൂപ്പർതാരങ്ങൾക്ക് വേണ്ടപ്പെട്ടവനാണ് അയാൾ. സ്ത്രീകളോടുള്ള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. അയാൾ സ്ത്രീകളെ ഉപദ്രവിക്കുകയും മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്. കൂടെയുള്ള സ്ത്രീകളെ അയാൾ ക്രൂരമായി മർദിക്കാറുണ്ട്. ലൈംഗികമായി ഉപയോഗിക്കാറുണ്ട്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യം ചെയ്യാറില്ല. പത്രങ്ങളിലോ ചാനലുകളിലോ അയാളെപ്പറ്റി ഒരു വരി പോലും വരില്ല.
അക്ഷയ്കുമാർ നാന പടേക്കർക്കൊപ്പം കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ നിരവധി ചിത്രങ്ങൾ ചെയ്തു. രജനികാന്തിന്റെ കാല എന്ന ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തത് നാന പടേക്കാറായിരുന്നു. മോശമാണെന്ന് ഉറപ്പുള്ളവരെ ഇത്തരത്തിൽ മഹാനടന്മാർ പോലും അംഗീകരിക്കുന്ന സാഹചര്യത്തിൽ എന്ത് മാറ്റം വരാനാണ്..! ഇവരെപ്പറ്റിയൊക്കെ അണിയറയിൽ ഗോസിപ്പുകൾ ഉയരും എന്നാൽ ആരും ഇവർക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പിആർ ടീം അത്ര ശക്തമാണ്. ഗ്ലാമർ റോളുകൾ ചെയ്യുന്ന ഒരാൾ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിർബന്ധമാണ്- തനുശ്രീ പറയുന്നു.